മംത മോഹൻദാസിനൊപ്പം നിൽക്കുന്ന കൊച്ചുസുന്ദരി ആരാണ്…?? ഗൂഗിളിൽ സെർച്ച് ചെയ്ത മലയാളികൾ ഒടുവിൽ അമ്പരന്നു…

0

സിനിമാതാരങ്ങളുടെ ബാല്യകാലത്തെ ചിത്രങ്ങൾ നൽകിക്കൊണ്ട് ‘ആരാണ് ഈ താരം എന്ന് പറയാമോ..?’ എന്ന തരത്തിലുള്ള നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. അത്തരം ചിത്രങ്ങളിൽ പലതും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്ക് സുപരിചിതമായ മുഖങ്ങളായിരിക്കും. എന്നാൽ ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ചു കൊണ്ട് ഒരു താരത്തിന്റെ തിരിച്ചറിയാനാവാത്ത പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. നടി മമ്ത മോഹൻദാസ് ഒരു പെൺകുട്ടിയുടെ ഒപ്പം നിൽക്കുന്ന ചിത്രമാണ് ആരാധകരെ വട്ടം ചുറ്റിച്ചത്.

മമ്ത മോഹൻദാസിന് ഒപ്പം നിൽക്കുന്ന സുന്ദരിയായ പെൺകുട്ടി. നല്ല സുന്ദരിക്കുട്ടി പക്ഷേ എവിടെയോ കണ്ട മുഖം. സുപരിചിതമായ ആ മുഖം എവിടെ കണ്ടതാണെന്ന് പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല. വളരെ പരിചിതമായ മുഖം ആരാണ് എന്നറിയാനുള്ള തത്രപ്പാടിലായി ഏവരും. മലയാളികൾക്ക് പെട്ടെന്ന് മനസ്സിലാകാത്ത ഈ മുഖം ആരാണെന്ന് അറിയാൻ വേണ്ടി ഒരുപാട് പേർ പെൺകുട്ടിയുടെ പ്രൊഫൈലിൽ തിരിഞ്ഞു. ആരാണ് ഈ പെൺകുട്ടി എന്ന് ചിലർ കമന്റ് ബോക്സിൽ ചോദിക്കുകയും ചെയ്തു.

ഒടുവിൽ ഗൂഗിളിൽ സെർച്ച് ചെയ്തപ്പോഴാണ് മലയാളികൾക്ക് ഈ പെൺകുട്ടി ആരാണെന്നുള്ള വ്യക്തമായത്. ടോവിനോ- മമ്ത മോഹൻദാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഫോറൻസിക് എന്ന ചിത്രത്തിൽ മമ്തയുടെ മകളായി അഭിനയിച്ച പെൺകുട്ടിയാണ് ആരാധകർ അന്വേഷിച്ച കൊച്ചുസുന്ദരി തമന്ന പ്രമോദ്. ചിത്രത്തിൽ ഇരട്ട സഹോദരിമാരാണ് തമന്ന പ്രമോദ് ഫോറന്സിക്കിൽ അഭിനയിച്ചത്. ഈ കുട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.