തനിക്ക് ഇപ്പോഴും ഇംഗ്ലീഷ് സംസാരിക്കാൻ വളരെ ഏറെ ബുദ്ധിമുട്ടാണ് എന്നു നടി കാവ്യാ മാധവൻ…

0

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്‍. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് നടി. കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ഫങ്ഷനുകളില്‍ പങ്കെടുക്കുമ്പോഴുമൊക്കെയാണ് കാവ്യ പ്രേക്ഷകരിലേക്ക് എത്തുന്നത്. കാവ്യയുടെ പഴയകാല വിശേഷങ്ങളൊക്കെ ഇപ്പോഴും ചര്‍ച്ചയാണ്. ഇപ്പോള്‍ ജയസൂര്യ കാവ്യയ്ക്ക് കൊടുത്ത ഒരു പണി നടി തന്നെ തുറന്ന് പറയുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. 2013 ല്‍ സൈമ അവാര്‍ഡ് വേദിയില്‍ കാവ്യ നടത്തിയ പ്രസംഗത്തിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടുന്നത്.

കാവ്യയുടെ വാക്കുകള്‍ ഇങ്ങനെ, എല്ലാവര്‍ക്കും നമസ്‌കാരം. ഒരുപാട് സന്തോഷമുണ്ട്. ഒരു സിനിമക്ക് ഒരു അവാര്‍ഡ് എന്നതുപോലെയല്ല ഇത്. ഇതുവളരെ സ്‌പെഷ്യല്‍ ആണ്. ഒരു ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുക എന്ന് പറയുന്നത് എനിക്ക് തോനുന്നു കഴിവ് ഭാഗ്യം, എന്നതിനേക്കാളൊക്കെ ഉപരി ജനങ്ങള്‍ തരുന്ന അംഗീകാരം ആണ് എല്ലാം. അതുകൊണ്ടുതന്നെ ഇത് ഞാന്‍ ജനങ്ങള്‍ തരുന്ന അംഗീകാരമായിട്ടാണ് കാണുന്നത്. അതിന് കാരണമായ എല്ലാവര്ക്കും നന്ദി അറിയിക്കുന്നു. ലാലുച്ചേട്ടന്‍ ഇവിടെ എവിടെയോ ഉണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഒരു അവാര്‍ഡ് വാങ്ങിക്കാന്‍ പറ്റിയതില്‍ ഒരുപാട് സന്തോഷം. ദാസേട്ടനും പ്രഭ ആന്റി എല്ലാവരും ഉണ്ട്. അവരുടെയൊക്കെ സാന്നിധ്യത്തില്‍ അവാര്‍ഡ് വാങ്ങാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. ഒരുപാട് നന്ദിയുണ്ട് സൈമ എനിക്ക് ഈ വിലയേറിയ അവാര്‍ഡ് നല്‍കിയതിന്.

ഇത്രയും പറഞ്ഞ ശേഷം കാവ്യ മാധവന്റെ അടുത്തെത്തി. അവസാനം കണ്ടപ്പോള്‍ ഞാന്‍ പറയാന്‍ മറന്നു പോയി എന്ന് പറഞ്ഞശേഷം ആണ് സാരിച്ചു തുടങ്ങിയത്. ആദ്യം കാവ്യ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതില്‍ കംഫര്‍ട്ട് ആകില്ലെന്ന് മനസിലായതോടെ ‘ഞാന്‍ മലയാളത്തില്‍ സംസാരിക്കാം’, എന്ന് കാവ്യ പറയുന്നു. ഞാന്‍ മലയാളത്തില്‍ പറയാം ആരാന്നു വച്ചാല്‍ ഈ പുള്ളിക്ക് മനസിലാകുന്ന ഭാഷയില്‍ പറഞ്ഞു കൊടുത്തോളൂ യൂക്യാന്‍ അണ്ടര്‍സ്റ്റാന്‍ഡ് മലയാളം എന്ന് കാവ്യ, മാധവനോട് ചോദിക്കുമ്പോള്‍ ലിറ്റില്‍ എന്ന് മാധവന്‍ മറുപടി നല്‍കുന്നു. പിന്നീട് തമിഴ് സംസാരിക്കാം എന്ന് പറഞ്ഞ കാവ്യ അദ്ദേഹത്തോട് സംസാരിച്ചു തുടങ്ങുകയും ചെയ്യുന്നു.