അച്ഛനും അമ്മയും അറിയാതെ ക്യാമറയിലേക്ക് ഒളിഞ്ഞ് നോക്കി മഹാലക്ഷ്മി, വൈറലായി ചിത്രം

0

 

മലയാളികളുടെ ഇഷ്ടതാരദമ്പതികൾ ആണ് ദിലീപും കാവ്യയും, സിനിമയിൽ ജോഡികൾ ആയിരുന്ന ഇവർ ജീവിതത്തിലും ഒന്നിക്കാൻ പോകുന്നു എന്ന് കേട്ടപ്പോൾ നിരവധി പേരാണ് ഇവർക്ക് സപ്പോർട്ടുമായി എത്തിയത്, ബാലതാരമായി എത്തിയ കാവ്യയുടെ ആദ്യ നായകൻ ദിലീപ് തന്നെയാണ്, സിനിമയിലെ നായകൻ തന്നെ ജീവിതത്തിലും കാവ്യക്ക് നായകനായി, ഏറെ വിമർശനങ്ങൾ കേട്ട ദമ്പതികൾ കൂടിയാണ് ഇവർ, വിവാഹം കഴിഞ്ഞ് ഇത്രയും വര്ഷം ആയിട്ടും ഇവർക്ക് നേരെയുള്ള വിമർശനങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല, പലപ്പോഴും കാവ്യയെയും ദിലീപിനെയും കുറിച്ചുള്ള വിവാഹ വാർത്തകൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യാറുണ്ട്.

വിവാഹ ശേഷം കാവ്യ സോഷ്യൽ മീഡിയയിൽ ഒന്നും തന്നെ അത്ര സജീവമല്ല, തന്റെ വിശേഷങ്ങൾ ഒന്നും തന്നെ കാവ്യ പുറത്ത് വിടാറില്ല, അതുപോലെ തങ്ങളുടെ മകളെക്കുറിച്ചുള്ള വിവരങ്ങളും ഇരുവരും പുറത്ത് വിടാറില്ല, സോഷ്യൽ മീഡിയയിൽ നിന്നും ആരാധകരിൽ നിന്നും മാറ്റിനിർത്തിയാണ് ഇരുവരും മകളെ വളർത്തുന്നത്, മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ഒന്നും തന്നെ ഇരുവരും പുറത്ത് വിടാറില്ല.

കഴിഞ്ഞ ദിവസം മഹാലക്ഷിമിയുടെ ഒരു പുതിയ ചിത്രം പുറത്ത് വന്നിരുന്നു, അതിൽ ദിലീപ് മഹാലക്ഷ്മിയെ കലിപ്പിക്കുന്നത് കാണാൻ കഴിയുമായിരുന്നു, അടുത്ത് കാവ്യയും നിൽക്കുന്നുണ്ടായിരുന്നു, എന്നാൽ മഹാലക്ഷ്മിയുടെ മുഖം ചിത്രത്തിൽ വ്യക്തമായിരുന്നില്ല, എന്നിരുന്നാലും കുഞ്ഞു മഹാലക്ഷ്മിയുടെ ചിത്രം സോഷ്യൽ മീഡിയ ആഘോഷമാക്കി.

ഇപ്പോൾ താരപുത്രിയുടെ പുത്തൻ ചിത്രമാണ് സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കുന്നത്, എയർപോർട്ടിൽ കാവ്യയ്ക്കും ദിലീപിനും ഒപ്പമുള്ള മഹാലക്ഷ്മിയുടെ ചിത്രമാണ് ഇത്, തിരിഞ്ഞ് നിൽക്കുന്ന കാവ്യയെയും ദിലീപിനെയും ചിത്രത്തിൽ കാണാം, എന്നാൽ മഹാലക്ഷ്മി ക്യാമെറയിലേക്ക് നോക്കുകയാണ്, മുഖം വ്യക്തമല്ല മഹാലക്ഷിമിയുടെ എന്നാലും താരപുത്രിയെ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ആരാധകർ.

2016 നവംബറിൽ ആയിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്, ഇവർക്ക് മകൾ ജനിക്കുന്നത് 2018 ലാണ്, മഹാലക്ഷ്മിയുടെ ജനനവും, ചോറൂണും, പിറന്നാളും എല്ലാം സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കിയിരുന്നു, മകളുടെ ചിത്രങ്ങൾ പുറത്ത് വിടാറില്ലെങ്കിലും ഇരുവരും മകളെ സംബന്ധിച്ച എല്ലാ വിശേഷങ്ങളും വളരെ ഏറെ ആഘോഷമാക്കാറുണ്ട്, മിക്കപ്പോഴും ദിലീപിന്റെ ഫാൻസ്‌ ഗ്രൂപ്പിൽ കൂടി ആയിരിക്കും മഹാലക്ഷ്മിയുടെ ചിത്രങ്ങൾ പുറത്ത് വരുന്നത്, അപ്പോൾ തന്നെ സോഷ്യൽ മീഡിയ ഇത് ഏറ്റെടുക്കാറുണ്ട്.

രണ്ടര വയസ്സാണ് മഹാലക്ഷ്മിക്ക് ഇപ്പോൾ, അടുത്തിടെ ദിലീപിന്റെ കുടുംബചിത്രം സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിച്ചിരുന്നു, നാദിർഷായുടെ വിവാഹ ചടങ്ങളിൽ എത്തിയതായിരുന്നു ദിലീപും കുടുംബവും, ദിലീപിനൊപ്പം കാവ്യയും മീനാക്ഷിയും ചടങ്ങിൽ എത്തിയിരുന്നു, എന്നാൽ അവിടെയും മഹാലക്ഷ്മിയെ കൊണ്ട് വന്നിരുന്നില്ല, വിവാഹ വേദിയിൽ വെച്ചുള്ള മീനാക്ഷിയുടെ ഡാൻസ് വീഡിയോയും ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.