സിനിമ നിർമ്മാണം നിർത്തിയതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ലാൽ

0
Advertisements

ഹിറ്റ് സിനിമകൾ നിർമ്മിക്കുകയും അ വിതരണത്തിനെത്തിച്ച മലയാള സിനിമ വ്യവസായ രംഗത്തെ വിജയിക്കുകയും ചെയ്ത വ്യക്തിയാണ് നടൻ ലാൽ. ഇപ്പോൾ ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ലാൽ മനസ്സു തുറന്നു സംസാരിക്കുന്നത്.

Advertisements
Advertisements

ഞാൻ ചെയ്ത സിനിമകളുടെ സക്സസ് വെറുതെ സംഭവിച്ചതല്ല. അതിനു പിന്നിൽ ഒരുപാട് അധ്വാനം ഉണ്ട്. ഒരു സിനിമ നിർമ്മിക്കാൻ ഇറങ്ങുമ്പോൾ അതിന്റെ എല്ലാ മേഖലയിലും എന്റെ മേൽനോട്ടം ഉണ്ടാകാറുണ്ട്. അഭിനയത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു കഴിഞ്ഞപ്പോൾ എനിക്ക് അതിനു വേണ്ടി സമയം കൊടുക്കേണ്ടി വന്നു. വെറുതെ പണം കൊടുക്കുന്ന മാർവാടി മാത്രമല്ല ഒരു നിർമ്മാതാവ്.

എല്ലാ കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കുന്ന കലയെ സ്നേഹിക്കുന്ന ഒരാൾ ആകണം. എന്നാൽ മാത്രമേ അത്തരം വിജയങ്ങൾ സൃഷ്ടിക്കാൻ കഴിയൂ. അഭിനയം ഞാൻ എൻജോയ് ചെയ്തതോടെ നിർമ്മാണ മേഖലയിൽ നിന്നും വിതരണ മേഖലയിൽ നിന്നും ഞാൻ പതിയെ പിൻവാങ്ങി. എനിക്ക് പറ്റുന്ന വേഷങ്ങൾ മലയാള സിനിമയുടെ ഒരുഭാഗത്ത് ഒളിഞ്ഞുകിടപ്പുണ്ട് എന്ന് മനസ്സിലാക്കിയതോടെ അഭിനയം കൂടുതൽ മോഹമായി മാറി. നിർമ്മാതാവിന്റെ ടെൻഷൻ ഒരിക്കലും ഒരു അഭിനേതാവിനും വരില്ല. മാനസിക സംഘർഷം ഏറെ കുറഞ്ഞ ജോലി എന്ന നിലയിൽ കൂടിയാണ് ഞാൻ അഭിനയ മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് എന്നാണ് ലാൽ പറയുന്നത്.