ഓര്‍മശക്തി തീരെ ഇല്ലാതായി സംസാരിക്കാനോ ആരെയും തിരിച്ചറിയാനോ കഴിയാത്ത അവസ്ഥയിൽ ഓർമ്മയിൽ നിന്ന് പടിയിറങ്ങി KPAC ലളിത ഇനി എറണാകുളത്തു മകന്റെ വീട്ടിലേക്ക്…..

0

നടി കെപിഎസി ലളിതയെ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കരള്‍രോഗം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തെ പിന്നീട് കരള്‍ മാറ്റി വയ്‌ക്കേണ്ടതിനാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പിന്നീട് മാറ്റുകയായിരുന്നു.

അതേസമയം ഇപ്പോള്‍ കെപിഎസി ലളിതയ്ക്ക് ഓര്‍മശക്തി തീരെ ഇല്ലാതായി. സംസാരിക്കാനോ ആരെയും തിരിച്ചറിയാനോ കഴിയാത്ത അവസ്ഥയിലാണ് നടി. തന്റെ ഓര്‍മകള്‍ തങ്ങി നില്‍ക്കുന്ന എങ്കക്കാട്ടെ ഓര്‍മയില്‍ നിന്നും കെപിഎസി ലളിത എറണാകുളത്തേക്ക് താമസം മാറിയിരിക്കുകയാണ്. ബുധനാഴ്ച രാത്രി എട്ടേകാലോടെയാണ് തൃപ്പൂണിത്തുറയിലുള്ള മകന്‍ സിദ്ധാര്‍ത്ഥിന്റെ ഫ്‌ലാറ്റിലേക്ക് കെപിഎസി ലളിതയെ കൊണ്ടുപോയത്.

എറണാകുളം മെഡിസ്റ്റിയില്‍ ചികിത്സയിലിരിക്കെ രണ്ട് മാസം മുമ്പാണ് എങ്കാക്കാട്ടെ വീട്ടിലേക്ക് കെപിഎസി ലളിതയെ കൊണ്ടുവന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ നടി അവശയായി. തുടര്‍ന്ന് ആരെയും തിരിച്ചറിയാന്‍ സാധിക്കാത്തതും സംസാരിക്കാന്‍ സാധിക്കാത്തതുമായ അവസ്ഥയായി. മകന്‍ സിദ്ധാര്‍ഥും ഭാര്യ സുജിനയും മുംബൈയില്‍ നിന്നെത്തിയ മകള്‍ ശ്രീക്കുട്ടിയും അടുത്ത ബന്ധുക്കളും സന്തതസഹചാരിയായ സാരഥി സുനിലും ഈ ദിവസങ്ങളില്‍ ഒപ്പമുണ്ടായിരുന്നു. ബുധനാഴ്ച രാത്രി ആംബുലന്‍സില്‍ ‘ഓര്‍മ’യില്‍നിന്ന് പടിയിറങ്ങുമ്പോള്‍ ഒന്നും ഓര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു മലയാളത്തിന്റെ പ്രിയനടി. മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കെപിഎസി ലളിത. നാടക രംഗത്ത് നിന്നും എത്തി സിനിമയില്‍ സജീവമായവരില്‍ ഒരാളാണ് താരം. തോപ്പില്‍ഭാസി ഒരുക്കിയ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് കെപിഎസി ലളിത സിനിമ അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് അങ്ങോട്ട് കൈ നിറയെ ചിത്രങ്ങളായിരുന്നു താരത്തിന്. ഇന്നും സിനിമയില്‍ സജീവമാണ് താരം. നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള കെപിഎസി ലളിതയുടെ പല കഥാപാത്രങ്ങളും ഏറെ ശ്രിദ്ധിക്കപ്പെട്ടതാണ്. അന്തരിച്ച കേരളത്തിലെ ഏറ്റവും ജനപ്രിയ സംവിധായകരിലൊരാളായ ഭരതന്‍റെ ഭാര്യയാണ് ലളിത.