ആരെയും വെറുപ്പിക്കാതെ ഫോട്ടോഷൂട്ട്… നടി കീർത്തി സുരേഷിന് അഭിനന്ദനപ്രവാഹം

0

മലയാളത്തിൽ നിന്നും അന്യ ഭാഷകളിലേക്ക് ചേക്കേറി പിന്നീട് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സൂപ്പർ താരമായി മാറുന്ന നിരവധി നടിമാർ ഉണ്ട്. അവയിൽ അവസാനത്തെ സൂപ്പർ താരമാണ് നടി കീർത്തി സുരേഷ്. തെന്നിന്ത്യയിലെ മുൻനിര നായിക നടിമാരുടെ പട്ടികയിൽ കീർത്തി സുരേഷിന്റെ സ്ഥാനം മുൻപന്തിയിൽ തന്നെയാണ്. കുബേരൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് മലയാള സിനിമയിലൂടെ സജീവമായി അഭിനയ രംഗത്തേക്ക് കടന്നു വരികയും അന്യഭാഷകളിൽ കൂടുതൽ അവസരം തേടി പോവുകയും
ചെയ്ത് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ കരസ്ഥമാക്കി. മലയാളികൾക്ക് ഏറെ അഭിമാനകരമായ പ്രകടനമാണ് താരം നാളിതുവരെയായി കാഴ്ചവച്ചിട്ടുള്ളത്. നിരവധി ചിത്രങ്ങൾ റിലീസ് ചെയ്യാനിരിക്കുന്ന താരത്തിന് പുതിയ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

ഹേറ്റേഴ്സ് ഒട്ടുമില്ലാത്ത നടി എന്ന വിശേഷണമുള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സ്ലീവ്‌ലെസ് ഗൗൺ അണിഞ്ഞ കീർത്തി സുരേഷ് അതീവ സുന്ദരിയായി ചിത്രത്തിൽ കാണപ്പെടുന്നു. താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആണ് പുതിയ ചിത്രങ്ങൾ പങ്കു വച്ചത്. കോവിഡ് പ്രതിസന്ധി മറി കടന്ന് സിനിമാ മേഖല വീണ്ടും സജീവമാകുമ്പോൾ കീർത്തി സുരേഷിന് ഈ വർഷം പ്രതീക്ഷകളുടെതാണ്. വിഖ്യാത ചലച്ചിത്രകാരൻ പ്രിയദർശൻ ഒരുക്കുന്ന ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെ കീർത്തി സുരേഷ് അവതരിപ്പിക്കുന്നുണ്ട്. ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം അണിയറ പ്രവർത്തകർ കീർത്തി സുരേഷിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരുന്നു. ഈ പോസ്റ്റിൽ വളരെ വ്യത്യസ്തമായ മേക്കോവറിൽ പ്രത്യക്ഷപ്പെട്ട കീർത്തി സുരേഷ് നിരവധി അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു.

കഴിഞ്ഞ വർഷം കീർത്തി സുരേഷ് നായികയായ മൂന്നോളം സിനിമകളാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തത്. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ചുകൊണ്ട് ധാരാളം അംഗീകാരങ്ങൾ ഏറ്റുവാങ്ങിയ കീർത്തി സുരേഷിനെ തേടി 2019ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം എത്തുകയുണ്ടായി. മഹാനടി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് ആ കൊല്ലത്തെ രാജ്യം കണ്ട ഏറ്റവും മികച്ച നടിയെന്ന് അംഗീകാരം കീർത്തി സുരേഷിനെ തേടി എത്തിയത്. ചിത്രത്തിൽ ദുൽഖർ സൽമാനാണ് കീർത്തി സുരേഷിന്റെ നായകനായി അഭിനയിച്ചത്. കീർത്തി നായികയായി അരങ്ങേറ്റം കുറിച്ചപ്പോൾ മോഹൻലാലായിരുന്നു ചിത്രത്തിലെ നായകൻ. തുടർന്ന് നിരവധി സൂപ്പർതാര ചിത്രങ്ങളിൽ കീർത്തി സുരേഷ് നായികയായി അഭിനയിച്ചു. മോഹൻലാൽ, ദിലീപ്, ദുൽഖർ സൽമാൻ, ചെറിയ മലയാളത്തിലെ സൂപ്പർ താരങ്ങൾ കഴിഞ്ഞാൽ ദളപതി വിജയ്, സൂര്യ, ചിയാൻ വിക്രം, ശിവകാർത്തികേയൻ തമിഴ് സൂപ്പർ താരങ്ങളുടെ നായികയായും കീർത്തി സുരേഷ് ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.