സിനിമയിൽ തിളങ്ങി നിന്ന കാർത്തികയെ മറന്നുപോയോ? താരം ഇപ്പോൾ എവിടെയാണെന്ന് അറിയണ്ടേ?

0

ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന വിനയൻ ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് കാർത്തിക. അങ്ങനെ ലിഡിയ ജേക്കബ് എന്ന നാട്ടിൻപുറത്ത്കാരി പെൺകുട്ടി കാർത്തിക ആയി. ആദ്യ ചിത്രത്തിന് ശേഷം ദിലീപിനൊപ്പം മീശമാധവനിലും പ്രിത്വിരാജിനൊപ്പം വെള്ളിനക്ഷത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ എത്തി. തമിഴിലും ശ്രദ്ധേയമായ വേഷത്തിൽ എത്താൻ താരത്തിന് അവസരം ലഭിച്ചു. എന്നാൽ അധികനാൾ സിനിമ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ താരത്തിന് കഴിഞ്ഞില്ല. എട്ട് വര്ഷം മാത്രമാണ് താരം സിനിമയിൽ ഉണ്ടായിരുന്നത്. അതിനു ശേഷം വിവാഹിതയായ താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. ഇപ്പോൾ ഭർത്താവിനും കുട്ടികൾക്കുമൊപ്പം അമേരിക്കയിൽ ആണ് താരം. അഭിനയജീവിതത്തിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം മുടങ്ങാതെ പങ്കുവെക്കാറുണ്ട്. മലയാളത്തിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്താണ് താരം ശ്രദ്ധ നേടിയതെങ്കിലും തമിഴിൽ നായികയായാണ് അരങ്ങേറ്റം നടത്തിയത്.

മലയാള സിനിമയിൽ പ്രാധാന്യമുള്ള റോളുകൾ ചെയ്തുതുടങ്ങിയപ്പോഴാണ് കാർത്തിക വിവാഹിതയാകുന്നത്. വിവാഹശേഷവും അഭിനയത്തിലേക്ക് തിരിച്ചുവന്ന താരം അധികം വൈകാതെ തന്നെ അഭിനയജീവിതം ഉപേക്ഷിക്കുകയായിരുന്നു. ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത താരം തമിഴിൽ നായിക വേഷത്തിലും എത്തിയിരുന്നു. നാം നാടു, ദിണ്ടിഗള്‍ സാര്‍ഥി തുടങ്ങിയ ചിത്രങ്ങൾ താരത്തിന് തമിഴിൽ നിന്നും കൂടുതൽ ആരാധകരെ നേടിക്കൊടുത്തു. 2001 ആണ് താരം സിനിമയിലേക്ക് എത്തുന്നത്. സിനിമയിൽ തിളങ്ങിനിന്നപ്പോൾ 2009 ൽ താരം വിവാഹിതയാകുകയായിരുന്നു. മെറിൻ മാത്യുവുമായി ഏറെക്കാലത്തെ പ്രണയത്തിനുശേഷമാണ് താരം വിവാഹിതയാകുന്നത്. വിവാഹത്തിന് ശേഷവും താരം മലയാള സിനിമയിൽ അഭിനയിച്ചുവെങ്കിലും അധികനാൾ അഭിനയത്തിൽ നിലനിൽക്കാൻ താരത്തിന് കഴിഞ്ഞില്ല. ഇന്ന് ഭർത്താവിനും കുട്ടികൾക്കുമൊപ്പം അമേരിക്കയിൽ ആണ് താരം.

അമേരിക്കയിലെ ബ്ലൂ മോണ്ട് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ആയി ജോലി നോക്കുകയാണ് കാർത്തികയുടെ ഭർത്താവ് ഇപ്പോൾ. കാർത്തിക അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ കുടുംബവിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാണ് ഇനി സിനിമയിലേക്ക് വീണ്ടും തിരിച്ചുവരുന്നത് എന്നാണു കാർത്തിക പങ്കുവെക്കുന്ന ചിത്രത്തിന് താഴെ ലഭിക്കുന്ന കമെന്റുകളിൽ കൂടുതലും. അടുത്തിടെ താരം നടത്തിയ മേക്കോവർ വളരെ ശ്രദ്ധ നേടിയിരുന്നു. സംവിധായകൻ വിനായകൻ ആയിരുന്നു കാർത്തികയെ മലയാള സിനിമയിലേക്ക് കൊണ്ടുവന്നത്. കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചതെങ്കിലും വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. എട്ടു വര്ഷം മാത്രമാണ് താരം സിനിമയിൽ  ഉണ്ടായിരുന്നത്. ഇന്ന് ഭർത്താവിനും മക്കൾക്കുമൊപ്പം അമേരിക്കയിൽ സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് താരം. എങ്കിൽ തന്നെയും താരം വീണ്ടും സിനിമയിലേക്ക് തിരികെവരും എന്ന പ്രതീക്ഷയിൽ ആണ് ആരാധകരും.