കൂടത്തായിലെ ജോളി അവസാനിച്ചു; അമ്പരപ്പ് മാറാതെ പ്രേക്ഷകർ

0

മിനിസ്‌ക്രീനിൽ ജീവിക്കുകയായിരുന്നു മുക്ത. ഇനി അത് നീളില്ല എന്ന സങ്കടം മാത്രം.സിനിമയിൽ നിന്ന് സീരിയലിലേക്ക് വരുന്ന താരങ്ങൾ അപൂർവമാണ്.

എന്തൊക്കെ പറഞ്ഞാലും രണ്ടും മലയാളികൾക്ക് ഒരു പോലെയാണ്. ഏറെ നാൾ നീണ്ടു നിൽക്കുന്ന സീരിയലുകളാണ് മലയാളി മനസ്സിൽ കൂടുതൽ നിലനിൽക്കുന്നത്.

അത്തരത്തിൽ മലയാളികൾ നെഞ്ചിലേറ്റിയ പരമ്പരയാണ് കൂടത്തായി. ഇന്നിതാ പരമ്പര അന്ത്യത്തോട് അടുക്കുകയാണ്. അതിന്റെ സങ്കടവും ജനങ്ങൾ പരമ്പര ജനങ്ങൾ സ്വീകരിച്ചതിൽ ഉള്ള സന്തോഷവും പങ്കുവക്കുകയായിരുന്നു താരം കഴിഞ്ഞ ദിവസത്തെ ലൈവിൽ.

ദീർഘ നാളത്തെ ബ്രേക്കിനു ശേഷം വീണ്ടും മലയാളികളുടെ മുന്നിലേക്ക് എത്തിയതാണ് മുക്ത. സിനിമ മേഖലയിലെക്കാളും പിന്തുണയാണ് സീരിയൽ രംഗത്ത് തനിക്ക് ലഭിച്ചത് എന്ന് മുക്ത പറയുന്നു. ഡോളിയെന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടി. അഭിനയിക്കുകയല്ല താൻ ജീവിക്കുകയിരുന്നു എന്നാണ് പലരും തന്നോട് പറഞ്ഞിരുന്നത്.

ഡോളി എന്ന കഥാപാത്രം തന്നെ വിശ്വസിച്ചു ഏൽപ്പിച്ച സംവിധായകനും സഹപ്രവർത്തകർക്കും മുക്ത നന്ദി പറഞ്ഞു. സീരിയൽ ഇത്രയധികം റീച് ആവാൻ സഹായിച്ച എല്ലാർവർക്കും താരം നന്ദി പറയുന്നു. പുരുഷന്മാരും സീരിയൽ കാണാരുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം.

മല്ലിക സുകുമാരനോടൊപ്പം അഭിനയിച്ച് കാഴ്ച്ചക്കാരെ ഒട്ടും ബോറടിപ്പിക്കാതെ സീരിയൽ നിർത്താൻ പോവുകയാണ്. എന്നാലും സീരിയൽ തീരുമ്പോൾ സങ്കടം ഉണ്ടെന്നാണ് മുക്ത പറയുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളുമായി ഇനിയും ജനങ്ങൾക്ക് മുന്നിൽ എത്താൻ ആഗ്രഹമുണ്ടെന്നും താരം.