മകരവിളക്കിന് അയ്യപ്പഭക്തർക്ക് സമ്മാനമായി ജോജു ജോർജ്ജ് പാടിയ അയ്യപ്പ ഭക്തി ഗാനം പങ്കു വെച്ചു അദൃശ്യം സിനിമാ ടീം….

0

മലയാള ചലച്ചിത്ര താരങ്ങളായ നരേൻ, ജോജു ജോർജ്, ഷറഫുദീൻ തുടങ്ങിയവർ പ്രധാനവേഷങ്ങൾ ചെയ്യുന്ന ചിത്രം ‘അദൃശ്യം’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി ജോജു ജോർജ്ജ് പാടിയ അയ്യപ്പ ഭക്തി ഗാനം ആണ് ആദ്യം പുറത്തിറങ്ങിയത്. ജോസഫ് എന്ന സിനിമക്ക് ശേഷം ജോജു പാടുന്ന ഗാനം എന്ന പ്രത്യേകതയും ഈ പാട്ടിനു ഉണ്ട്. സാക് ഹാരിസ് ആണ് ഈ ഡ്രാമ ത്രില്ലറിന്‍റെ സംവിധായകൻ. ആത്മീയ രാജൻ, കായൽ ആനന്ദി, അനു കൃതി വാസ് തുടങ്ങിയവയാണ് സിനിമയിലെ നായികമാര്‍.

യുഎൻ ഫിലിം ഹൗസ്, ജുവിസ് പ്രൊഡക്ഷൻസ്, എഎഎആര്‍ പ്രൊഡക്ഷൻസ് എന്നീ ബാനറുകള്‍ സംയുക്തമായി നിർമ്മിക്കുന്ന രണ്ടു ചിത്രങ്ങളിൽ ഒന്നാണ് ഈ ബിഗ് ബജറ്റ് മള്‍ട്ടി സ്റ്റാര്‍ സിനിമ.ഒരേസമയം ഒന്നിലധികം ഭാഷകളിൽ സിനിമ ചിത്രീകരിക്കും. അതേക്കുറിച്ച് സംവിധായകൻ പറയുന്ന വാക്കുകൾ ഇങ്ങനെ: “ഡബ് ചെയ്താൽ സിനിമയുടെ ആത്മാവ് നഷ്‌ടപ്പെടും എന്ന പൊതുവായ കാഴ്ചപ്പാടാണ് എന്റേതും. കഥയ്ക്ക് ചേരുന്ന അന്തരീക്ഷം ചെന്നൈ ആണ്. അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്,” സംവിധായകൻ പറഞ്ഞു.

ഇതേ ബാനറിൽ ഒരുങ്ങുന്ന തമിഴ് ചിത്രത്തിൽ നരെയ്‌നോട് ഒപ്പം പരിയേറും പെരുമാളിലൂടെ ശ്രദ്ധ നേടിയ കതിർ – ആനന്ദി ജോഡി പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്ജിൻ രാജാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. തെന്നിന്ത്യയിലെ ഒട്ടനവധി പ്രധാന താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, സിനിൽ സൈൻയുദീൻ, വിനോദിനി, അഞ്ജലി റാവു തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്.