ഇത് ജാനു തന്നെയാണോ? എന്തൊരു മാറ്റം; പ്രേക്ഷകർ ചോദിക്കുന്നു

0
Advertisements

ഒട്ടേറെ ജനപ്രീതിനേടിയ തമിഴ് ചിത്രമാണ് ’96’. ചിത്രത്തിലൂടെ തൃഷയുടെ കുട്ടിക്കാലം അഭിനയിച്ച് ഏറെ പ്രശസ്തി നേടിയ നടിയാണ് ഗൗരി ജി കിഷൻ.

Advertisements
Advertisements

ചിത്രത്തിൽ വിജയ് സേതുപതിയുടെയും തൃഷയുടെയും കഥാപാത്രങ്ങൾ ജനപ്രീതിനേടിയതിനോടൊപ്പം തന്നെ ഗൗരിയുടെ കഥാപാത്രവും ജനമനസ്സുകളിലേക്ക് ഇടംനേടിയിരുന്നു. സണ്ണി വെയിൻ നായകനായെത്തുന്ന ‘അനുഗ്രഹീതൻ ആന്റണി’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വലിയ ഒരു അരങ്ങേറ്റം കുറിക്കുകയാണ് ഗൗരി.

ഇപ്പോഴത്തെ ഗൗരിയുടെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ദാവണിയുടുത്ത് അതിസുന്ദരിയായി പ്രത്യക്ഷപ്പെടുകയാണ് ഗൗരി ഇപ്പോൾ.


മലയാളികളാണ് ഗൗരിയുടെ അച്ഛനും അമ്മയും. അടുത്തിടെ റിലീസ് ആയ മാസ്റ്ററിലും, ധനുഷ് നായകനായെത്തിയ കർണ്ണൻ എന്ന ചിത്രത്തിലും അടുത്തിടെ ഗൗരി അഭിനയിച്ചു. ’96’ ന്റെ തെലുങ്ക് പതിപ്പിലും കുട്ടി ജാനുവായി എത്തിയത് ഗൗരി തന്നെയാണ്.

പ്രിൻസ് ജോയ് ആണ് ഗൗരിയുടെ അരങ്ങേറ്റ ചിത്രമായ ‘അനുഗ്രഹീതൻ ആന്റണി’ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത് നവീൻ. ടി. മണിലാൽ ആണ്. എസ് തുഷാർ ആണ് ചിത്രം നിർമ്മിക്കുന്നത് ചിത്രത്തിന്റെ ട്രെയിലറും അടുത്തിടെ റിലീസ് ആയിരുന്നു.