ജഗതി ശ്രീകുമാറിൻ്റെ മകൾ കാണാൻ വന്നപ്പോൾ അപമാനിച്ചയച്ചു… ആക്രമിക്കപ്പെട്ട നടിയെ “അഴിഞ്ഞാട്ടക്കാരി “എന്നു വിളിച്ചു…

0

സിനിമാ പ്രവർത്തകർ കക്ഷിരാഷ്ട്രീയത്തിൽ വ്യക്തമായ നിലപാടുകൾ എടുക്കുന്ന കാലഘട്ടമാണിത്. കേരള രാഷ്ട്രീയത്തിലെ പ്രധാന വ്യക്തിയായ എംഎൽഎ പി.സി ജോർജിനെതിരെ ചലച്ചിത്രകാരൻ ആലപ്പി അഷ്റഫ് പ്രതികരിച്ചത് വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. പിസി ജോർജിനെ വലിയരീതിയിൽ വിമർശിച്ചുകൊണ്ടുള്ള ആലപ്പി അഷ്റഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച് കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ…
“…PC ജോർജിനെ എതിർത്താൽ അവനെ നിലംപരിശാക്കും… അതിനാൽ PC യോട് പലർക്കും ഏറ്റുമുട്ടാൻ ഭയം.പക്ഷേ ,
നിങ്ങടെ ഇന്നത്തെ പ്രസ്ഥാവനക്ക് മറുപടി ഞാൻ പറഞ്ഞോട്ടെ..നിങ്ങൾ ഇന്നു പറഞ്ഞു
” ഉമ്മൻ ചാണ്ടിക്കുള്ളത് പത്രമ്മേളനത്തിൽ പറയുമെന്നു പോലും…. “. ഹ…ഹ….
ഉമ്മൻ ചാണ്ടിയെ പത്രസമ്മേളനം നടത്തി മൂക്കിൽ വലിച്ചു കയറ്റുമെന്ന് PC.
ആരാ ഉവ്വേ ഇയാൾ …?
തോക്കെടുത്ത് ദാ ഇപ്പോൾ വെടി വെക്കുമോ….? ആരു വിളിച്ചാലും കൂടെ വരാമെന്നു് പറയുന്ന PC യെ
OLX ന് പോലും വേണ്ട എന്നതാണ് സത്യം.
ഇയാളുടെ ഭാഷയിൽ ഇസ്ലാംമത വിശ്വാസിയായ ഞാനൊരു പക്ഷേ ജിഹാദിയായിരിക്കും… ഞാനത് മൈൻഡ് ചെയ്യുന്നില്ല. ഇയാൾ പോയി പണിനോക്കട്ടെ.
കാരണം മുസ്ലിങ്ങളെല്ലാം ജിഹാതികളെന്നു ഇന്നും അധിക്ഷേപിച്ചു കൊണ്ടിരിക്കുന്ന ആളാണ് PC.

അതിന് പൂഞ്ഞാറിലെ നല്ലവരായ മതവർഗ ചിന്തയില്ലത്ത വോട്ടറന്മാർ കൃത്യമായ് മറുപടി നല്കും. ആരെയും എന്തും പറയാമെന്ന ഒരു രാഷ്ട്രീയ സംസ്കാരം…പ്രസ്ഥാനത്തിന് വേണ്ടി ത്യാഗം സഹിച്ച ,സത്യം വിളിച്ചു പറഞ്ഞ ഗൗരിയമ്മയെ …
“കിളവിക്ക് വട്ടാണ് “. എന്ന് പറഞ്ഞു അപമാനിച്ചു.വിജയിപ്പിച്ചുവിട്ട വോട്ടറന്മാരുടെ നേരെ തോക്കെടുത്തു വെടിവെച്ച് കൊല്ലാൻ ഒരു ശ്രമംനടത്തി.
ജഗതി ശ്രീകുമാറിൻ്റെ മകൾ സ്വന്തം പിതാവിനെ കാണാൻ വന്നപ്പോൾ അപമാനിച്ചയച്ചു.
ഒപ്പം”എൻ്റെ പിതൃത്വം നിഷേധിക്കാൻ ഇയാൾ ആരാണ് .. “എന്ന് ആ പെൺകുട്ടിയുടെ ചോദ്യത്തിന് മുൻമ്പിൽ ഇന്നും മറുപടി പറയാത്ത PC.

ആക്രമിക്കപ്പെട്ട നിസ്സഹായയായ നടിയെ “അഴിഞ്ഞാട്ടക്കാരി “എന്നു വിളിച്ച് വേദനിപ്പിച്ച PC.ഭക്ഷണം താമസിച്ചതിന്…. ജീവിക്കാനായ് എച്ചിൽ പാത്രം കഴുകി ജീവിക്കാൻ വന്നവൻ്റെ ചെവിക്കുറ്റി അടിച്ചു തകർത്ത് മാതൃക കാട്ടിയ PC.
ഈ ഭീകരദേഹമാണ് ഇനി ഉമ്മൻചാണ്ടിയെ ഒണ്ടാക്കാൻ പോണത്.
ഒരു ഗതിയും പരഗതിയും പോലും കിട്ടാത്ത PC .ജനപക്ഷം അല്ല ഇങ്ങേര് സാത്താൻ പക്ഷമാണ്.ജനങ്ങളുടെ എതിർപക്ഷം.
PC ജോർജ് ഈ വക ഓലപാമ്പൊക്കെ കാട്ടി ഇനി ഉമ്മൻ ചാണ്ടിയെന്ന മഹാനായ നേതാവിനെ വിരട്ടാമെന്ന് കരുതല്ലേ മോനേ….

പൂഞ്ഞാറിലെ ജനങ്ങളെ ഈ വക തട്ടിപ്പുകാട്ടി ഇനിയും വഞ്ചിക്കാമെന്നും കരുതേണ്ട. UDF ൻ്റ ചുമരിൽ ചാരി ഓസിനങ്ങ് ജയിക്കാൻ കഴിയാത്തതിൻ്റെ നീറ്റലാണ് താങ്കൾക്കെന്നറിയാം.
താങ്കളാരന്ന് മലയാളികൾക്കറിയാം.
PC ജോർജ് എന്നാൽ …Press Conferenceജോർജ് എന്നാണല്ലോ ഇന്നത്തെ അർത്ഥം.::ഒന്നുകൂടി ഓർമ്മിപ്പിച്ചു കൊണ്ടു നിർത്തുന്നു .കളി ഇനി ഉമ്മൻ ചാണ്ടിയോട് വേണ്ടാ മോനെ ദിനേശാ… .വിട്ടുകളി ഇത് വേറെലവലാണ്. “കേരള ജനതയുടെ
തകർക്കുവാനാവാത്ത വിശ്വാസം.. ” അതാണ് ഉമ്മൻ ചാണ്ടി ആലപ്പി അഷറഫ്… “