ടൈറ്റാനിക്കിന്റെ ക്ലൈമാക്‌സ് ഇങ്ങനെയായിരുന്നുവെങ്കിൽ പരാജയപ്പെടുമായിരുന്നോ ? വീഡിയോ വൈറല്‍

0
titanic
titanic

1997-ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക് എന്ന സിനിമയെ വിശേഷിപ്പിക്കുന്നത് എന്തെന്നാൽ എക്കാലത്തെയും മികച്ച റൊമാന്റിക്-ട്രാജ‍ഡി എന്നാണ്. ലിയോനാര്‍ഡോ ഡികാപ്രിയോയും കേറ്റ് വിന്‍സ്ലെറ്റും ജാക്കും റോസുമായി നിറഞ്ഞാടിയ ചിത്രം പ്രേക്ഷകഹൃദയങ്ങളെ ഒന്നടങ്കം സ്പര്‍ശിച്ചിട്ടുണ്ട്. ഇരുവരുടെയും പ്രണയവും ജാക്കിന്റെ ദാരുണമായ അന്ത്യവു‌മെല്ലാം പ്രേക്ഷകരുടെ കരളലിയിച്ചതാണ്. എന്നാല്‍ സിനിമയുടെ വ്യത്യസ്തമായ ഒരു ക്ലൈമാക്സാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

new.photo
new.photo

വൃദ്ധയായ റോസ് തന്റെ പ്രതിശ്രുത വരനില്‍നിന്ന് ലഭിച്ച ഡയമണ്ട് നെക്‌ലേസ് കടലില്‍ കളയുന്ന രംഗം മറ്റൊരു തരത്തില്‍ കൂടി സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ചിത്രീകരിച്ചിരുന്നു. ഈ വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഡയമണ്ട് നെക്‌ലേസുമായി നില്‍ക്കുന്ന റോസും ട്രഷര്‍ ഹണ്ടറായ ബ്രോക്ക് ലോവെറ്റും റോസിന്റെ പേരക്കുട്ടിയുമെല്ലാം ഉള്‍പ്പെട്ടതാണ് ഈ രംഗം. അതേസമയം സിനിമയിലെ യഥാര്‍ത്ഥ രം​ഗത്തില്‍ ഡയമണ്ട് നെക്‌ലേസ് കടലില്‍ ഉപേക്ഷിക്കുമ്ബോള്‍ റോസ് തനിച്ചാണുള്ളത്.

ti
ti

ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ക്ലൈമാസ് രം​ഗം കണ്ടത്. എന്നാല്‍ ഇത്തരത്തില്‍ അവസാനിച്ചിരുന്നെങ്കില്‍ സിനിമ മൊത്തത്തില്‍ മോശമായേനെ എന്നാണ് ട്വിറ്ററില്‍ ഉയരുന്ന അഭിപ്രായം. ഈ ക്ലൈമാക്സ് ടൈറ്റാനിക്ക് സിനിമയെ തന്നെ മുക്കികളഞ്ഞേനെ എന്നാണ് വിഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം.