റിലീസിനൊരുങ്ങി ഹരീഷ് പേരടി നായകനായ ഐസ് ഒരതി; പക്ഷെ പ്രദർശനം ഇങ്ങനെ മാത്രം!!!

0

ഹരീഷ് പേരടിയെ നായകനാക്കി നവാഗതനായ അഖിൽ കാവുങ്ങൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഐസ് ഒരതി മാർച്ച്‌ 5 ന് പ്രൈം റീൽസ് ഒടിടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യുന്നു. ബോധിക്കൂൾ എന്റർടൈൻമെന്റിന്റെയും പുനത്തിൽ പ്രൊഡക്ഷന്സിന്റെയും ബാനറിൽ K. R. ഗിരീഷ്, നൗഫൽ പുനത്തിൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ലോകത്തിന്റെ മാറ്റം അറിയാതെ ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി ജീവിക്കേണ്ടി വരുന്ന കുഞ്ഞുണ്ണി എന്ന കഥാപാത്രവും അയാളുടെ കാഴ്ചപ്പാടുകളും മാറ്റങ്ങളുമാണ്‌ പറയുന്നത്.

ചിത്രത്തിൽ നിർമൽ പാലാഴി, ബിനു പപ്പു, സാവിത്രി ശ്രീധരൻ(സുഡാനി ഫ്രം നൈജിരീയ ഫെയിം ), ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രദീപ്‌ ബാലൻ, ആശ അരവിന്ദ്, നീരജ, ജോർജ് വർഗീസ്, വിജയലക്ഷ്മി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം രാഹുൽ. C. വിമല,എഡിറ്റർ രാകേഷ് അശോക, സംഗീതം ഗിരീഷൻ. എ. സി, വരികൾ സന്തോഷ്‌ വർമ്മ, ആർട്ട് ‌മുരളി ബേപ്പൂർ , അസ്സോസിയേറ്റ് ഡയറക്ടർസ് ജയേന്ദ്ര ശർമ, സജിത്. S. ലാൽ ,പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ, മേക്കപ്പ് ദിനേശ് കോഴിക്കോട്, സ്റ്റീൽസ് രാംദാസ് മാത്തൂർ, കോ പ്രൊഡ്യൂസർ ലതീഷ് കൂടത്തിങ്കൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നൗഷീർ പുനത്തിൽ ആണ്.