നടൻ ഫഹദ് ഫാസിലിന് ഷൂട്ടിംഗിനിടയിൽ അപകടം; താരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0

നടൻ ഫഹദ് ഫാസിലിന് പരിക്ക്. കെട്ടിടത്തിന് മുകളിൽ നിന്നും വീണ ഫഹദിന്റെ മുഖത്തും മൂക്കിനും പരിക്കേറ്റതായാണ് വിവരം ലഭിക്കുന്നത്.

അദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷൂട്ടിംഗിനിടയിൽ ആണ് അപകടം ഉണ്ടായത് എന്നും പരിക്ക് ഗുരുതരമല്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.