മനോഹരമായ ഒരു പുഞ്ചിരിയോടെ ആ മനുഷ്യൻ എന്നും അടുത്തുവരും; എന്നെ ഏറ്റവും കൂടുതൽ ശല്യപ്പെടുത്തിയിരുന്നതും അയാൾ തന്നെ ആയിരുന്നു; എന്തിന് നിങ്ങൾ എന്നെ മാത്രം ലക്ഷ്യമിട്ടു? എസ്തർ

0

ദൃശ്യം ടു പുറത്തിറങ്ങിയതോടെ സിനിമയിൽ അഭിനയിച്ച ആളുകൾക്കെല്ലാം തിരക്കോട് തിരക്കാണ്. ചിത്രം വൻ ഹിറ്റായതോടെ അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടെയും അഭിമുഖങ്ങളാണ് സോഷ്യൽമീഡിയ നിറയെ. ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച എസ്തർ അനിൽ ദൃശ്യം ടൂവിലും അനുമോൾ ആയി എത്തുന്നു. ഇപ്പോൾ ചിത്രത്തിന്റെ സെറ്റിലെ വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് എസ്തർ.

സെറ്റിൽ എന്നെ ഏറ്റവും കൂടുതൽ ശല്യപ്പെടുത്തിയിരുന്ന ആൾ തന്നെ ആയിരുന്നു എന്റെ ഏറ്റവും പ്രിയപ്പെട്ട ആളും. ദൃശ്യം ചിത്രീകരണം ആരംഭിച്ചപ്പോൾ ചെയ്തുതീർക്കാനുള്ള അസൈമെന്റ് കളെക്കുറിച്ച് എഴുതാനിരിക്കുന്ന പരീക്ഷകളെ കുറിച്ചുമൊക്കെ ആലോചിച്ച് വിഷമിച്ച് ആശങ്കപ്പെട്ടാണ് ഞാനെന്നും സെറ്റിൽ എത്തുന്നത്. എന്നാൽ മനോഹരമായ ഒരു പുഞ്ചിരിയോടെ ശുഭദിനം നേർന്നുകൊണ്ട് ഈ മനുഷ്യൻ അടുത്തുവരും. ഒരിക്കൽ മാത്രമല്ല, എല്ലാ ദിവസവും. ആ ദിവസത്തെ പ്രകാശപൂരിതം ആക്കാൻ എനിക്കത് ധാരാളമായിരുന്നു. എന്തുസംഭവിച്ചാലും എന്നെ കളിയാക്കാൻ എങ്കിലും ഒരു കാരണം അദ്ദേഹം കണ്ടെത്തും. മീനയും അൻസിബയും അദ്ദേഹത്തിന്റെ ടീമിൽ ചേരും. പക്ഷേ എന്തുകൊണ്ട്… എന്തുകൊണ്ടായിരുന്നു എന്നെ മാത്രം എപ്പോഴും നിങ്ങൾ ലക്ഷ്യമിട്ടിരുന്നത്?

തമാശകൾക്കപ്പുറം ദൃശ്യം 2 വിന്റെ ചിത്രീകരണ സമയം ഞങ്ങൾക്ക് ഏറ്റവും മനോഹരമായ ദിവസങ്ങളായിരുന്നു. കൂടെ പ്രവർത്തിക്കാൻ ഏറ്റവും മനോഹരവും സന്തോഷവും തമാശക്കാരനായ ഒരാളായതിൽ ഒരുപാട് നന്ദി ലാലങ്കിൾ. ഒത്തിരി സ്നേഹം…എന്നാണ് എസ്തർ കുറിച്ചത്. മോഹൻലാലിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും എസ്തർ പങ്കുവെച്ചു.