ഒരു പരാജിതൻ ആയിട്ടാണ് ഞാൻ അന്ന് വീട്ടികയറിചെല്ലുന്നത്. അനുഭവം പറഞ്ഞ് വിനയ് ഫോർട്ട്‌..

0

ഫഹദ് ഫാസിൽ നായകനായ മാലിക് ഗംഭീര അഭിപ്രായങ്ങളോടെ ആമസോൺ പ്രൈമമിൽ പ്രദർശനം തുടരുകയാണ്.. ഈ ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് നടൻ വിനയ് ഫോർട്ട് ആയിരുന്നു.. ഇപ്പോഴിതാ സിനിമയെപ്പറ്റിയും, ജീവിതത്തെ പ്പറ്റിയുമൊക്കെ തുറന്നുപറയുകയാണ് നടൻ വിനയ് ഫോർട്ട്. സാധാരണ ഒരു സിനിമ റിലീസ് ആകുമ്പോൾ മൊത്തം ഒരു 1000 ആളുകളാണ് അഭിപ്രായം പറയാൻ വിളിക്കുന്നത്.. എന്നാൽ ഇതിന്റെ രണ്ടിരട്ടി ആളുകളാണ് മാലിക് റിലീസായി ആദ്യ മൂന്നു ദിവസങ്ങളിൽ വിളിച്ചത്..

ഇതിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകൻ മഹേഷ് നാരായണന് ഉള്ളതാണ്.. ആദ്യ ദിവസത്തെ ഷൂട്ടിങ്ങിൽ റീ ടേകുകളുടെ ഒരു പരമ്പര തന്നെ ഉണ്ടായിരുന്നു. പിന്നീട് ഒരു 7 ദിവസം കഴിഞ്ഞാണ് എനിക്ക് ഷൂട്ടിംഗ് ഉണ്ടായിരുന്നത്.. അത്രയും ദിവസം ഞാൻ നല്ല ഡിപ്രഷനിൽ ആയിരുന്നു.. വീട്ടിൽ ചെന്നപ്പോൾ തന്നെ ഞാൻ സൗമ്യയോട് പറഞ്ഞു, ഇനി ചിലവ് ചുരുക്കി ജീവിക്കേണ്ടി വരുമെന്ന്.. കാരണം തോറ്റുപോയ ഒരു അഭിനേതാവ് ആയിട്ടാണ് ഞാൻ വീട്ടിൽ ചെന്ന് കയറുന്നത്..

പക്ഷേ എട്ടാംദിവസം ഷൂട്ടിന് പോയപ്പോഴാണ് അറിയുന്നത്, ഫഹദും നിമിഷയും ഒക്കെ 25 ഷോട്ടുകൾ വരെ പോയെന്ന്.. അപ്പോഴാണ് എനിക്ക് സമാധാനമായത്.. ഞാൻ ഒക്കെയായി. എത്ര ഷോട്ടുകൾ റീ ടേക്ക് പോയാലും, മഹേഷ് വളരെ കൂൾ ആയിട്ടാണ് ആർട്ടിസ്റ്റുകളെ കൈകാര്യം ചെയ്യുന്നത്..  ഫഹദ് ഭയങ്കര ഫ്രണ്ട്‌ലി ആണ്.. സിനിമയ്ക്കുള്ളിലെ എന്റെ അടുത്ത സുഹൃത്ത് എന്ന് പറയുന്നത് ഫഹദാണ്.. പുറമേ നോക്കുന്നവർക്ക് അയാൾ കർക്കശക്കാരനായ തോന്നും. പക്ഷേ അങ്ങനെയല്ല, വിനയ് പറഞ്ഞു..