ഇതൊക്കെ നിസാരം. റാസ്പുട്ടിൻ ചലഞ്ചുമായി വേദ ജയസൂര്യ. വൈറൽ വീഡിയോ..

0

കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയ ഒട്ടാകെ കാണുന്നത് റാസ്പുടിൻ പാട്ടും അതിനൊപ്പം ചുവടുവയ്ക്കുന്ന ജാനകി നവീൻ മെഡിക്കൽ വിദ്യാർഥികളെയും ആണ്. ജാനകിയും നവീനും ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലേക്ക് ആയിരുന്നു വെറും 30 സെക്കൻഡ് ഉള്ള ആ വീഡിയോ കത്തിക്കയറിയത്. ഇവർക്ക് തൊട്ടുപിന്നാലെ റാസ്പുടിൻ ചെല്ലെഞ്ചുമായി നിരവധി ആളുകൾ എത്തുകയുണ്ടായി. ഇപ്പോൾ ഏറ്റവും ഒടുവിൽ പുറത്തുവന്ന റാസ്പുടിൻ ചലഞ്ച് ആണ് സമൂഹ മാധ്യമത്തിൽ ഒട്ടാകെ പരക്കുന്നത്.

അത് മറ്റാരും അല്ല. നമ്മുടെ സൂപ്പർത്താരം ജയസൂര്യയുടെ മകൾ വേദയുടെ റാസ്പുടിന് വിഡിയോ ആണ് സോഷ്യൽ മീഡിയ ഒട്ടാകെ പരക്കുന്നത്. ജയസൂര്യ തന്നെയാണ് ഈ വീഡിയോ തന്റെ സോഷ്യൽ മീഡിയ വഴി  പങ്കുവെച്ചിരിക്കുന്നത്. ജാനകിയും, നവീനും കളിച്ച അതേ സ്റ്റെപ്സ് തന്നെയാണ് വേദ ജയസൂര്യയും അനുകരിച്ചിരിക്കുന്നത്. വളരെ മനോഹരമായി, മെയ് വഴക്കത്തോടെ ആണ് വേദ ഡാൻസ് കളിക്കുന്നത്.

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വേദയുടെ വീഡിയോ സോഷ്യൽ മീഡിയ ഒട്ടാകെ ചർച്ചാവിഷയമായി. റാസ്പുടിൻ ചാലഞ്ചിന് ഇതിലും മനോഹരമായ, ക്യൂട്ട് ആയ ഒരു വേർഷൻ ഇനി കിട്ടാനില്ല എന്നാണ് ഈ വീഡിയോ കണ്ട ഓരോ ആരാധകനും പറയുന്നത്.. ലക്ഷക്കണക്കിന് ആളുകളാണ് ജയസൂര്യ പങ്കുവച്ച് ഈ വീഡിയോയുടെ താഴെ മനോഹരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. ക്യൂട്ട് റാസ്പുടിന് വേർഷൻ എന്ന പേരിൽ ഒരുപാട് ആളുകൾ ഈ വീഡിയോ ഇതിനോടകം ഷെയർ ചെയ്തു കഴിഞ്ഞു. നിരവധി സിനിമാതാരങ്ങളും വേദയ്ക്ക് ആശംസയുമായി എത്തുന്നുണ്ട്. കോവിഡിനെ പ്രതിരോധിക്കാനായി കഷ്ടപ്പെടുന്ന എല്ലാവർക്കും സമർപ്പിച്ചുകൊണ്ടാണ് ജയസൂര്യ ഡാൻസ് പങ്കുവച്ചിരിക്കുന്നത്. നിറഞ്ഞ കയ്യടിയാണ് വേദ ജയസൂര്യയ്ക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

നവീനിന്റെയും, ജാനകിയുടെയും ഡാൻസ് വീഡിയോയ്ക്കൊപ്പം ഈ പുത്തൻ റാസ്പുടിൻ പതിപ്പുകൂടി ചേർത്തുള്ള വീഡിയോകളും ഒരുപാട് ആളുകൾ ഷെയർ ചെയ്യുന്നുണ്ട്. ഇതുവരെ വന്ന റാസ്പുഡിന്റെ എല്ലാ പതിപ്പുകളും ഈ ഒരു വേർഷൻ കടത്തിവെട്ടും എന്നാണു സോഷ്യൽ മീഡിയ പറയുന്നത്. തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളായ നവീൻ റസാക്കും, ജാനകിയും ജോലിക്കിടയിൽ കിട്ടിയ ഒഴിവ് സമയത്ത് ചുവടുവച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ കത്തിക്കയറിയത് ചെറിയതോതിൽ ഒന്നുമായിരുന്നില്ല. ഇപ്പോൾ കേരളത്തിലെ വലിയ സെലിബ്രിറ്റികൾ തന്നെയാണ് നവീനും, ജാനകിയും.

പ്രശംസക്കൊപ്പം വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നവരാണ് നവീനും, ജാനകിയും. ചിലർ മതത്തിന്റെ നിറം കലർത്തി, വർഗീയത ചേർത്ത് ഇവരെ അവഹേളിക്കാനും വലിയ രീതിയിൽ തന്നെ ശ്രമിച്ചിരുന്നു. അതിനെ തൊട്ടു പിന്നാലെ ജാനകിക്കും നവീനും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വ്യത്യസ്ത തലത്തിലുള്ള നിരവധി ആളുകൾ വ്യത്യസ്തമായ വീഡിയോകളും ആയി എത്തിയിരുന്നു. ചെറിയ കുട്ടികൾ മുതൽ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ളവർ ഇവർക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിരുന്നു.