എന്റെ പേരിൽ ഫാൻ ഫൈറ്റ് ഉണ്ടായാൽ അന്ന് ഞാൻ ആ തീരുമാനം എടുക്കും ; ടോവിനോ തോമസ്..

0

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിലെ മുൻനിര യുവ നായകന്മാരിലേക്ക് എത്തിയ താരമാണ് നടൻ ടോവിനോ തോമസ്.. സിനിമയിലും, വ്യക്തി ജീവിതത്തിലും ഒക്കെ എല്ലായ്പ്പോഴും തന്റേതായ ഒരു നിലപാടുള്ള ഒരു യുവ താരം കൂടിയാണ് ടോവിനോ തോമസ്.. ഇപ്പോഴിതാ ഫാൻസ്‌ അസോസിയേഷനുകളെ പറ്റിയുള്ള തന്റെ അഭിപ്രായം തുറന്നുപറയുകയാണ് നടൻ ടോവിനോ..

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു ; ഫാൻസ്‌ അസോസിയേഷൻ വേണ്ട എന്ന കാര്യത്തിൽ ഉറച്ച തീരുമാനം എടുത്ത ഒരാളായിരുന്നു ഞാൻ.. ഫാൻസ്‌ അസോസിയേഷൻ ഉണ്ടായാൽ അത് ഒരുപാട് തലവേദനയ്ക്ക് വഴിവെക്കുമോ എന്ന ആശങ്ക തനിക്കുണ്ടായിരുന്നു എന്നും, ടോവിനോ പറയുന്നു.. ടോവിനോയുടെ പേരിൽ ഒരു വഴക്ക് ഉണ്ടാവാൻ എനിക്ക് യാതൊരു താല്പര്യവുമില്ല..

നിരന്തരമായി കുറച്ച് കുട്ടികൾ വന്നു ചോദിച്ചപ്പോൾ ആണ് ഉപാദികളോടെ ഫാൻസ്‌ അസോസിയേഷൻ തുടങ്ങാൻ ഞാൻ സമ്മതിച്ചത്.. എന്റെ പേരിൽ ഇവിടെ ഒരു ഫാൻ ഫൈറ്റ് ഉണ്ടാകാൻ പാടില്ല എന്ന് ഞാൻ അവരോട് ഉറപ്പിച്ച് പറഞ്ഞു.. അങ്ങനെ എങ്ങാനും ഉണ്ടായാൽ ആ ദിവസം ഫാൻസ്‌ അസോസിയേഷൻ അവസാനിപ്പിക്കുമെന്നും അവരോട് ഞാൻ പറഞ്ഞിട്ടുണ്ട്..

ആരും സ്വന്തം കാര്യങ്ങൾ നോക്കാതെ തനിക്ക് വേണ്ടി സമയം കളയരുത് എന്നും, സിനിമയെ ആസ്വദിക്കാൻ മാത്രമുള്ള മാത്രമുള്ള ഉപാധിയായി കാണണമെന്നും ഫാൻസ്‌ അസോസിയേഷനിൽ ഉള്ള ആളുകളോട് ഞാൻ പറഞ്ഞിട്ടുണ്ട്..  നിങ്ങൾ വെൽഫയർ പ്രവർത്തനങ്ങൾ ചെയ്തോളു, അതിന്റെ ഒരു പുണ്യവും എനിക്ക് വേണ്ടെന്ന് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്.. അവർ പറഞ്ഞത്, അവർക്ക് കൂട്ടമായി സിനിമ കാണാൻ വേണ്ടിയിട്ടാണ് അസോസിയേഷൻ എന്നാണ്..

അത് എന്റെയും ആവശ്യമാണ്. അത് സിനിമ വിജയിക്കാനുള്ള സാധ്യത കൂട്ടും.. എന്നാൽ ഞാൻ മോശം സിനിമ ചെയ്താലും അത് ബാധിക്കും.. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥ വന്നാൽ എന്റെ ഫാൻസ്‌ അസോസിയേഷൻ ഞാൻ അവസാനിപ്പിക്കും.. ടോവിനോ പറഞ്ഞു..  ആരെയെങ്കിലും മലയാള സിനിമയിൽ ഒരു കോംപറ്റീറ്റർ ആയിട്ട് കാണുന്നുണ്ടോ, എന്ന് ചോദിച്ചപ്പോൾ ടോവിനോ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു ;

എന്റെ ആഗ്രഹം ഒരു ഇന്റർനാഷണൽ എക്സ്പോഷർ ആണ്.. അത് ഒരു സിനിമയിൽ അല്ല, നിരന്തരം ആയിട്ട് ഇന്റർനാഷണൽ എക്സ്പോഷർ കിട്ടുന്ന രീതിയിലേക്ക് ഞാൻ വളരണം എങ്കിൽ ഞാൻ നിക്കുന്ന ഈ ഇൻഡസ്ടറി, അങ്ങനെ ഇന്റർനാഷണലി, ആളുകൾ നോക്കികാണുന്ന, ഉറ്റുനോക്കുന്ന ഒരു ഇൻഡസ്ട്രി ആയിട്ട് മാറണം.. അങ്ങനെ നോക്കുമ്പോൾ എനിക്ക് ഇവരൊന്നും കോംപ്പെട്ടിട്ടോര്സ് അല്ല.. ഇരൊക്കെ എന്റെ ടീം അംഗങ്ങൾ ആണ്.. ടോവിനോ പറഞ്ഞു..