വിവാഹത്തിന് മുൻപ് തന്നെ ആ കാര്യം ഭാര്യയോട് തുറന്നുപറഞ്ഞിരുന്നു. മനസ്സുതുറന്ന് സാന്ത്വനത്തിലെ ഹരി..

0

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം.. ജനപ്രിയ പരമ്പര ആയിട്ടാണ് സാന്ത്വനം അറിയപ്പെടുന്നത്.. ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും, താരങ്ങൾക്കും ഒക്കെ സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണുള്ളത്.. ഇതിൽ ഹരികൃഷ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗിരീഷ് നമ്പ്യാർ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്.. മീഡിയ ഫീൽഡിൽ എത്തുന്നതിന് മുൻപ് ഓയിൽ ഇൻഡസ്ട്രിയിൽ ആയിരുന്നു ഗിരീഷ് ജോലി ചെയ്തിരുന്നത്..

വലിയ ഉയർന്ന ശമ്പളമുള്ള ജോലി ആയിരുന്നു ഗിരീഷിന് ഉണ്ടായിരുന്നത്.. അഞ്ചു വർഷത്തോളം ഗിരീഷ് ഈ ഫീൽഡിൽ തന്നെ ആയിരുന്നു.. ഈ അഞ്ചു വർഷം കൊണ്ട് ഏകദേശം 13 രാജ്യങ്ങളിൽ ഗിരീഷ് പ്രവർത്തിച്ചിരുന്നു.. അതുകൊണ്ട് തന്നെ നിരവധി ഭാഷകളും താരത്തിന് അറിയാം.. മലയാളം എഴുതാൻ അറിയില്ലെങ്കിലും പറയാനും, വായിക്കാനും അറിയാം ഗിരീഷിന്.. പുറത്തൊക്കെ ജോലി ചെയ്തിരുന്നെങ്കിലും സിനിമ ആയിരുന്നു ഗിരീഷിന്റെ മനസ്സ് നിറയെ..

ആങ്കറിംഗ് മേഖലയിലൂടെ ആണ് ഗിരീഷ് ഈ ഫീൽഡിൽ എത്തുന്നത്.. തുടർന്ന് സീരിയലിലൂടെ യും സിനിമകളിലൂടെയും ആണ് പ്രശസ്തിയിലേക്ക് എത്തുന്നത്.. പാർവതി ആണ് ഗിരീഷിന്റെ ഭാര്യ.. വിവാഹത്തിനു മുമ്പ് തന്നെ തനിക്ക്അഭി നമയാണ് എല്ലാം എന്നും, അതുകഴിഞ്ഞ് മറ്റെന്തും ഉള്ളു എന്നും ഗിരീഷ് തുറന്നുപറഞ്ഞിരുന്നു..  ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത് എന്ന പ്രത്യേകതയുമുണ്ട്.. ഇപ്പോൾ തിരുവനന്തപുരത്താണ് കുടുംബം ആയിട്ട് ഗിരീഷ് താമസിക്കുന്നത്.. ഈയടുത്തിടെ ആയിരുന്നു പുതിയ വീട് വച്ച് ഗിരീഷ് തിരുവനന്തപുരത്തേക്ക് താമസം മാറിയത്..