സാറ ആണോ, അനു ആണോ ശെരി? ഇതിന് ഉത്തരം നിങ്ങൾ തന്നെ കണ്ടെത്തണം..

0

സാറ ആണോ അനു ആണോ ശരി…?? അതിനു അനു ആരാണ്..?? എല്ലാവർക്കും സംശയം ഉള്ള ചോദ്യം ആണ് സാറായെ എല്ലാവർക്കും അറിയാമല്ലോ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത അന്ന ബെൻ നായികയായ സാറാസിലെ സാറ തന്നെ. ഇനി അനുവിലേക്ക് വരാം..

കഴിഞ്ഞ ദിവസം മലയാളത്തിന്റെ സ്വന്തം ഓ ടി ടി പ്ലാറ്റ്ഫോമായ നീ സ്ട്രീമിൽ ഒരേ സമയം തമിഴിലും മലയാളത്തിലും റിലീസ് ചെയ്ത ടോവിനോ തോമസ്, പിയ ബാജപൈ എന്നിവർ പ്രധാന വേഷം ചെയ്ത അഭിയുടെ കഥ അനുവിന്റെയും എന്ന ചിത്രത്തിലെ നായിക കഥാപാത്രം ആണ് അനു. അനുവും സാറായും തമ്മിൽ കുറച്ച് സാമ്യതകൾ ഉണ്ട്. ഇരുവരും ഇഷ്ടപ്പെട്ട പുരുഷനെ പ്രേമിച്ചു വിവാഹം കഴിച്ചവർ ആണ് ഇരുവരും വിവാഹ ശേഷം ഗർഭിണി ആകുകയും ചെയ്തതാണ്.

എന്നാൽ വയറ്റിൽ ഒരു കുഞ്ഞ് വളർന്ന വന്നപ്പോൾ ഇരുവരുടെയും ജീവിതത്തിൽ ഒരു കുഞ്ഞിനെ നശിപ്പിച്ചു കളയേണ്ട ഒരു വിഷയം ഉണ്ടാകുകയാണ് സാറയെ വെച്ച് താരതമ്യപ്പെടുത്തുമ്പോൾ അനു ആയിരിക്കണം ഈ അ. ബോ.ഷ. ൻ ചെയ്യേണ്ടിയിരുന്നത് എന്താണ് കാരണം, എന്ന് സിനിമ കാണുമ്പോ നിങ്ങൾക്ക് മനസിലാക്കും പക്ഷേ അനു അതിനു തയ്യാറായില്ല. വയറ്റിൽ വളരുന്ന ജീവനെ സന്തോഷപൂർവം പ്രസവിച്ചു അനു ഈ ലോകത്തേക്ക് സ്വാഗതം ചെയ്തു ഇനി പറ ആരാണ് ശെരി..?? അനുവോ സാറായോ..?