ഉണ്ണിയമ്മയുടെ വീട്ടിൽ എത്തും മുൻപ് ബാലാമണി എവിടെ ആയിരുന്നു, എന്നതിന് ഉത്തരം ഇവിടെയുണ്ട്. കുറിപ്പ്..

0

സന്ധ്യയ്ക്ക് വീട്ടിൽ കയറിച്ചെല്ലുമ്പോൾ വീട്ടുകാർ കണ്ടിരിക്കുന്ന ഒരു സീരിയൽ ഉണ്ട് . നന്ദനം. അതിന് ഒരു പ്രത്യേകതയുണ്ട് . നമ്മുടെ നന്ദനം സിനിമയിലെ ബാലാമണിയുടെ പൂർവ്വകാലമാണ് ഈ സീരിയൽ. ഉണ്ണിയമ്മയുടെ വീട്ടിൽ എത്തും മുൻപ് ബാലാമണി എവിടെ ആയിരുന്നു . എന്നതിന് ഉത്തരം. കഥ നടക്കുന്നത് ഒരു അമ്പലത്തിന്റെ പരിസരത്താണ്. ആ നാട്ടിലുള്ള ആളുകൾ മുഴുവൻ സദാസമയവും അമ്പലത്തിന്റെ പരിസരത്ത് ഉണ്ടാകും. നാട്ടിലെ പ്രധാന സംഭവങ്ങൾ എല്ലാം നടക്കുന്നത് അമ്പലത്തിന്റെ പരിസരത്താണ്. വർമ്മ സാർ അവിടുത്തെ പ്രധാനപ്പെട്ട ആളാണ്. അദ്ദേഹത്തിന് കൊച്ചുമൊൾ ദേവുവിനെ ഒരുപാട് ഇഷ്ടമാണ്. അവൾക്ക് വേണ്ടി അദ്ദേഹം എന്തും ചെയ്യും .

ഭഗവാന് തന്നെയാണ് കൂടുതൽ ഇഷ്ടം എന്നു തെളിയിക്കുകയാണ് വർമ്മ സാറിന്റെ കൊച്ചുമോളുടെ പ്രധാന ലക്ഷ്യം. അവളെ വിജയിപ്പിക്കാൻ വർമ്മ സാർ എന്തും ചെയ്യും. അതിനു വേണ്ടി ബാലാമണിയെ എപ്പിസോഡ് കണക്കിന് ഉപദ്രവിക്കുക എന്നതാണ് വർമസാറിന്റെ ജോലി. പത്തു പതിനാല് വയസ്സുള്ള ഒരു പെൺകുട്ടിയെ എങ്ങനെയൊക്കെ ഉപദ്രവിക്കാം എന്നതിന്റെ ഡെമോ ആണ് ഓരോ ഇരുപത് മിനുട്ട് എപ്പിസോഡും. അത് കാണാൻ മിസ്സായാൽ ഇടവേളയ്ക്ക് ശേഷം എന്നു പറഞ്ഞ് അത് ചുരുക്കി കാണിക്കും. ബാലാമണിക്ക് ആപത്ത് സംഭവിക്കുമ്പോൾ സമപ്രായക്കാരിയായ ദേവുവിന്റെ സന്തോഷം .. അതാണ് വർമ്മ സാറിന് കാണേണ്ടത് .

ത്രികാലൻ എന്നൊരു ഭ്രാന്തനാണ് മറ്റൊരു പ്രധാന കഥാപാത്രം. പൂജാരിക്ക് മനസ്സിലാകാത്ത കാര്യങ്ങൾ പറഞ്ഞ് അയാളെ വിഷമിപ്പിക്കുക. ഭക്തർക്ക് പ്രസാദമായി തീക്കനൽ കൊടുക്കും എന്നു പറയുക ,ഈശ്വരൻ വിഗ്രഹത്തിൽ നിന്ന് ഇറങ്ങിപ്പോയി എന്നു പറഞ്ഞു ഭക്തരുടെ വികാരം വ്രണപ്പെടുത്തുക ഒക്കെയാണ് പുള്ളിയുടെ വിനോദം. പക്ഷേ അങ്ങേർക്കും ഫാൻസ് ഉണ്ടെന്ന് തോന്നുന്നു . അല്ലെങ്കിൽ എന്നേ ആ പരിസരത്ത് നിന്ന് ഓടിച്ചു വിട്ടേനെ

ഇതിനിടയ്ക്ക് വിചിത്ര വേഷധാരിയായ ഒരു പയ്യൻ കൂടി അവിടെ ഉണ്ട് .അക്കരെയുണ്ണി. ബാലാമണിയുടെ ചങ്ങാതിയാണ് ആ പയ്യൻ . മല്ലു സിങ്ങിന്റെ കോസ്റ്റ്യൂം ഒക്കെയാണ് പയ്യൻ ഇട്ടിരിക്കുന്നത് . അക്കരെയുണ്ണി എപ്പോഴും വലിയ വർത്തമാനം മാത്രമേ പറയൂ . എന്തുകൊണ്ടോ തൊഴിലില്ലായ്മ വേദനം പറ്റുന്ന നാട്ടുകാരും വർമ്മ സാറും അടക്കം എല്ലാരും അക്കരെ ഉണ്ണി പറയുന്നത് അനുസരിക്കും . ഇടയ്ക്ക് അക്കരെ ഉണ്ണി ഓരോ ടാസ്ക്ക് കൊടുക്കും . കെടാവിളക്ക് കെടാതെ ഒരിടത്ത് എത്തിക്കാൻ ബാലാമണിയെ എൽപ്പിക്കും , അത് കെടുത്താൻ ദേവുവും വർമ്മ സാറും ശ്രമിക്കും , കെടുത്താൻ പറ്റിയില്ലെങ്കിൽ ബാലാമണിയെ കൊ. ല്ലാ. ൻ ആളെ ഏർപ്പാടാക്കും .. അങ്ങനെ അധോലോക സെറ്റപ്പിൽ കാര്യങ്ങൾ മുൻപോട്ട് പോകും ..

ബാലാമണിയും ആള് മോശമല്ല , ആ നാട്ടിലെ സകല വള്ളിക്കെട്ടും എടുത്ത് തോളത്ത് വയ്ക്കും . എന്നിട്ട് അതിന്റെ പേരിലുള്ള ശാരീരിക മാനസിക പീ. ഡ. കൾ അനുഭവിച്ച് കരയുന്നതാണ് സ്ഥിരം ജോലി. അമ്പലവും ചുറ്റുപാടും ഒക്കെ കാണുമ്പോൾ തോന്നും പഴയ നൂറ്റാണ്ടിലെ കഥയാണ് എന്ന് . പക്ഷേ അല്ല , കണ്ണു കാണാത്ത ഒരു യുവാവും അയാളുടെ ഭാര്യയും ഉൾപ്പെടുന്ന മറ്റൊരു ഉപ കഥയും സീരിയലിൽ ഉണ്ട് . അവരുടെ ഉത്തരവാദിത്വവും ബാലാമണിക്ക് തന്നെ.. ഈ കൊച്ചു പ്രായത്തിൽ എന്തെല്ലാം ഉത്തരവാദിത്വങ്ങൾ അല്ലേ ..

 

ഓരോ എപ്പിസോഡും കാണുമ്പോൾ തോന്നും ഈ കൊച്ചിനെ ഇന്ന് തന്നെ ഇവരെല്ലാം കൂടി കൊ. ല്ലും എന്ന്. പക്ഷേ ഇല്ല . കാരണം ഈ കുട്ടി വളർന്നു നവ്യ നായർ ആകുമല്ലോ അത് മാത്രമാണ് ശുഭാപ്തി വിശ്വാസം. വർമ്മ സർ ഒരുക്കിയ പ്രശ്നങ്ങൾ ഒന്നൊതുങ്ങിയ സന്ദർഭത്തിൽ കഴിഞ്ഞ ദിവസം ബാലാമണി നേരിടുന്ന പുതിയ പ്രശ്നം കണ്ടു . ബാലാമണി ജോലിക്ക് നിൽക്കുന്ന വീട്ടിലെ മൂന്നു കൊച്ചു പിള്ളേർ. ഇനി കുറച്ചു നാൾ അവരാണ് ബാലാമണിയെ ടോർച്ചർ ചെയ്യേണ്ടത് . അതിൽ ഒരു പയ്യൻ ബാലാമണിയുടെ നെറ്റിക്ക് നേരെ തെറ്റാലി പിടിച്ചു കൊണ്ട് പറയുവാ അവൻ പത്ത് എണ്ണുന്നതിന് മുൻപ് ബാലാമണി അവന് ന്യൂഡിൽസോ മറ്റോ ഉണ്ടാക്കി കൊടുക്കണമെന്ന്. ബാലാമണി തല പൊട്ടി മ. രി. ക്കുമോ അക്കരെയുണ്ണി വന്നു രക്ഷിക്കുമോ എന്ന മുൾ മുനയിലാണ് കഴിഞ്ഞ ഒരു ദിവസം സീരിയൽ തീർന്നത് .

ഇപ്പോൾ ഇടയ്ക്ക് ഏഷ്യാനെറ്റ് പ്ലസിൽ നന്ദനം സിനിമ കാണുമ്പോൾ അതിലെ ബാലാമണിയെ തൊഴുതു പോകാറുണ്ട് ..”ന്റെ കുട്ട്യേ നീ എന്തെല്ലാം താഡനം സാഹിച്ചാണ് ഉണ്ണിയമ്മയുടെ അടുത്ത് എത്തിയത് .. നിന്നെ അവിടെ എത്തിച്ച കേശവൻ നായർക്ക് കോടി പുണ്യം കിട്ടും .. എന്തായാലും മനു എട്ടനെ കെട്ടി സെറ്റിൽഡ് ആകാൻ നിനക്കു സാധിച്ചല്ലോ .. ഈശ്വര നിശ്ചയം ..” അത് സത്യമാണ് നാലാള് കൂടുമ്പോൾ ഷൈൻ ചെയ്യാൻ അക്കരെയുണ്ണി പഞ്ച് ഡയലോഗ് അടിക്കുന്നത് പോലെ .. എല്ലാം ഗോവർദ്ദന പുരത്തപ്പന്റെ ലീല തന്നെ..


buy office 2019 home and business