നായാട്ട് നിങ്ങളെ ഞെട്ടിച്ചിരിക്കും; കണ്ടവർ കണ്ടവർ പറയുന്നു

0

ചിത്രത്തിന്റെ ട്രൈലെർ തന്നെ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിരുന്നു. അത് പോലെ തന്നെയാണ് ചിത്രവും.

ചാർളിക്ക് ശേഷമുള്ള മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനവും ജോസഫിനു ശേഷം ഷാഹി കബീറിന്റെ തിരക്കഥയും അഞ്ചാം പാതിരക്കു ശേഷമുള്ള ചാക്കോച്ചന്റെ ത്രില്ലെറും ഒരുമിക്കുന്നതാണ് നായാട്ട്. ഇതുവരെ മലയാളസിനിമയിൽ കാണാത്ത ഒരു വേറിട്ട ത്രില്ലെർ ആണ് നായാട്ട് എന്ന തിരക്കഥകൃത്തിന്റെ വാക്ക് അക്ഷരം പ്രതി യാഥാർഥ്യം ആക്കി എന്ന് തന്നെ പറയാം. പതിയെ മുറുകി പിടിക്കുന്ന ത്രില്ലിംഗ് എക്സ്പീരിയൻസ് ആണ് നായാട്ട്. ചക്കോച്ചനൊപ്പം ജോജു ജോർജ്, നിമിഷ സജയൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ അനിൽ നെടുമങ്ങാട്, ജാഫർ ഇടുക്കി എന്നിവരും അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ ആദ്യ പകുതിയ്ക്ക് ഒരു രക്ഷയും ഇല്ല. കിടിലൻ സംവിധാനം കിടിലൻ സ്ക്രിപ്റ്റ് കിടിലൻ പെർഫോമൻസ്. എല്ലാം ഒന്നിനൊന്ന് മികച്ചത്. റിയലിസ്റ്റിക് മേക്കിങ് കൊണ്ടു സാമൂഹിക രാഷ്ട്രീയ കാഴ്ചപാടിൽ ഒരു പോലീസ് സ്റ്റേഷൻ അവിടെ ഉള്ള പോലീസ്‌കാരിൽ കൂടി കഥ പറഞ്ഞ് ഒരുപാട് എൻഗേജിങ് കഥാ സന്ദർഭം വഴി ആദ്യ പകുതി അവസാനിക്കുമ്പോൾ ആദ്യ പകുതി മനോഹരം. സിനിമയുടെ തുടക്കത്തിൽ പറയുന്ന പോലെ കണ്ട കാഴ്ചകൾ മനോഹരം കാണാൻ പോകുന്നത് അതി മനോഹരം.

സിനിമ കണ്ടിറങ്ങിയിട്ടും മായാതെ നിൽക്കുന്നത് മണിയൻ ആണ് എന്ന് പ്രേക്ഷകർ പറയുന്നു. അത് ചെയ്തത് നമ്മുടെ ജോജു ചേട്ടനും. അതിലെ ഓരോ വാക്കുകളും സിനിമ കണ്ടിറങ്ങുന്നവന്റെ ഉള്ളിൽ തറക്കുന്നവയാണ്. ചാക്കോച്ചൻ , നിമിഷ , ജോജുഎല്ലാവരും അവരുടെ റോളുകൾ മികച്ചത് ആയി തന്നെ ചെയ്തു. ജാഫർ ഇടുക്കി. ഒരു യഥാർത്ഥ പൊളിറ്റീഷ്യൻ ആയി തകർത്തു. അനിലേട്ടനും നന്നായിരുന്നു.

മേക്കിങ് ബിജിഎം ഒക്കെ അടിപൊളി ആയിരുന്നു. പ്രത്യേകിച്ച് ബിജിഎം. ഹാന്റിങ് ഫീൽ തരാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാത്തിനും ഒടുവിൽ സിനിമ കഴിഞ്ഞിട്ടും കഥയും കഥാപാത്രങ്ങളും ആരാധകരെ വേട്ടയടപ്പെടുകയാണ്. കഥയൊന്നും അറിയാതെ ഫസ്റ്റ് ഡേ തന്നെ സിനിമ കണ്ടാൽ മികച്ചൊരു തിയേറ്റർ എക്സ്പീരിയൻസ് നമുക്ക് കിട്ടും എന്നത് തീർച്ചയാണ്. അതാണ് ഇന്ന് പ്രേക്ഷകർക്ക് കിട്ടിയത്.

മാർട്ടിൻ പ്രകാർട്ട്… നിങ്ങൾ ഇനിയും ഇത് പോലുള്ള ചിത്രങ്ങൾ ചെയ്യണം, ശക്തമായ രാഷ്ട്രീയവും സംസാരിക്കണം., അതാണ് ഞങ്ങൾ പ്രേക്ഷകർ ️ ആഗ്രഹിക്കുന്നത്. എന്നൊക്കെയാണ് ആരാധകർ പറയുന്നത്. എല്ലാവരും നൽകുന്ന റേറ്റിങ് 4/5 ആണ്.