നമ്മൾ ഇരുപതു ലക്ഷത്തിന്റെ വാച്ച് ഒക്കെ കയ്യിൽ കെട്ടി നടന്നിട്ടു എങ്ങനെയാണ് മോനെ ഒരാൾക്ക് ഒരു ഒന്നരലക്ഷത്തിൽ കുറയാത്ത ഗിഫ്ട് കൊടുക്കാതിരിക്കുക..

0

“നടേശാ ചീപ് ഷൈനിങ് ആണെന്ന് വിചാരിക്കല്ലേ , വാച് ക്വർട്ടിയാർ ആണു ഒന്നൊന്നര ലക്ഷം വില വരും !  “മുണ്ടക്കൽ രാജേന്ദ്രൻ കൊണ്ട്‌ വരുന്ന ഗുണ്ടകളുമായി ഏറ്റുമുട്ടുന്നതിനു മുൻപ് കാർത്തികേയൻ കയ്യിലെ വാച്ച് അഴിക്കുന്ന ഡയലോഗ് കേട്ടപ്പോൾ ആണു , ഇരുപതോളം വര്ഷങ്ങള്ക്കു മുൻപ് എറണാകുളം കവിതയിൽ വെച്ചു രാവണപ്രഭു കണ്ടു കൊണ്ടിരുന്ന ഈ കാണികളിൽ ഒരുവന് ഒരു പുത്തെൻ അറിവ് ഉണ്ടാകുന്നത് ” ക്വർട്ടിയാർ എന്നൊരു വാച്ചുണ്ട് അതിനു ഒന്നര ലക്ഷമാണ് വില !!

ഇരുപതോളം വര്ഷങ്ങള്ക്കു ശേഷം അന്നത്തെ മംഗലശേരി കാർത്തികേയൻ, തടി ഒന്ന് കുറച്ചു , മീശ ഒക്കെ താഴ്ത്തി താടി നൈസ് ആയി വളർത്തി കയ്യിൽ ഒരു നായ്ക്കുട്ടിയും ആയി ഇട്ട ഇൻസ്റ്റയിലെ ഫോട്ടോ കണ്ടപ്പോൾ ആണു അങ്ങേരുടെ കയ്യിലെ വാച് ശ്രദ്ധയിൽ പെടുന്നത് !!! ഉബ്ലോ ബിഗ് ബാങ് യുണീകോ ഇറ്റാലിയ ഇൻഡിപെൻഡന്റ് ലിമിറ്റഡ് എഡിഷൻ വാച്ച് !! . (ഏകദേശം 20 ലക്ഷം രൂപ) ..

ലക്ഷ്വറി ആയ അറിവുകളുടെ കൂട്ടത്തിലേക്കു ഒന്ന് കൂടി !! മലയാള സിനിമയെ ആദ്യമായി 20 കോടി കളക്ഷൻ എന്ന നാഴികകല്ലിലെ എത്തിച്ച നരസിംഹത്തിന്റ 2000 ലെ റെക്കോർഡ് വെറും 16 വര്ഷം കൊണ്ട്‌ 150 കോടിയിൽ എത്തിച്ച ആ മനുഷ്യന്റെ കയ്യിലെ വാച്ചിനും കാലത്തിനു അനുസരിച്ചു മാറ്റം വന്നില്ലെങ്കിൽ മാത്രമേ അത്ഭുത മുണ്ടായിരുന്നുള്ളു !!!

ഇപ്പോഴിതാ അതെ മനുഷ്യൻ ” നമ്മൾ ഇരുപതു ലക്ഷത്തിന്റെ വാച്ച് ഒക്കെ കയ്യിൽ കെട്ടി നടന്നിട്ടു എങ്ങനെയാണ് മോനെ ഒരാൾക്ക് ഒരു ഒന്നരലക്ഷത്തിൽ കുറയാത്ത ഗിഫ്ട് കൊടുക്കാതിരിക്കുക ” എന്നും പറഞ്ഞു തന്റെ സുഹൃത്തും സഹപ്രവർത്തകനും ആയ പ്രിത്വിരാജിന് നൽകിയ , ഡിറ്റ മാച്ച് ഫൈവ് ബ്രാൻഡിന്റെ ബ്ലൂ-യെല്ലോ ഗോൾഡ് ഗ്ലാസ് നൽകിയ വാർത്ത കണ്ടപ്പോൾ “വിലപ്പെട്ട ” അറിവുകളുടെ കൂട്ടത്തിലേക്കു ഇരട്ടചങ്കൻ ആയ ഒരുത്തൻ കൂടി വന്നു ചേരുക ആയിരുന്നു.

ഡിറ്റ മാച്ച് ഫൈവ് ബ്രാൻഡിന്റെ DRX-2087-B-BLU-GLD സൺ ഗ്ലാസ് ഒന്നര ലക്ഷം രൂപ….!!! സനൽ കുമാർ പദ്മനാഭൻ..