ബോളിവുഡ് പോലും മലയാളസിനിമയെ നോക്കി പഠിക്കുകയാണ്. ഇന്റലിജൻസ് ആയ പ്രേക്ഷകരാണ് മലയാളത്തിൽ ഉള്ളത് ; മീര ജാസ്മിൻ

0

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങി നടി മീരാ ജാസ്മിൻ. സിനിമയിൽ ഇന്ന് സജീവമായി തുടരാൻ താൻ തീരുമാനമെടുത്തു എന്ന് മീര ജാസ്മിൻ തന്നെ വ്യക്തമാക്കി.. പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടും ആയി വീണ്ടും ഒന്നിച്ചു പ്രവർത്തിക്കുന്നത് വലിയ അനുഗ്രഹമായി കാണുന്നു എന്നും, തന്റെ ഈ രണ്ടാം വരവിൽ ഈ നല്ല സിനിമ ഒരു തുടക്കം ആയി മാറും എന്നു പ്രതീക്ഷിക്കുന്നു എന്നും മീരാ ജാസ്മിൻ പറഞ്ഞു…

എന്റെ ഈ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണ് എന്ന് കേൾക്കുന്നത് തന്നെ വലിയ സന്തോഷമാണ്. അതുതന്നെയാണ് എന്നെ മുന്നോട്ടു കൊണ്ടുപോകുന്നത്.. കുറച്ചു നാളുകൾ സിനിമയിൽ നിന്നും മാറി നിന്നിരുന്നു. ഇനി നല്ല സിനിമകളുടെ ഭാഗമായി ഇൻഡസ്ട്രിയിൽ തന്നെ ഉണ്ടാവും.. സത്യനങ്കിൾ എന്റെ കൂടെ വീണ്ടും പ്രവർത്തിക്കാൻ ആകുന്നതിൽ സന്തോഷവുമുണ്ട്. ഞങ്ങൾ ഒന്നിച്ചുള്ള അഞ്ചാമത്തെ ചിത്രമാണിത്.. ഇന്ന് സിനിമയ്ക്കായി ഒരുപാട് പ്ലാറ്റ്ഫോമുകൾ ഉണ്ട്.

Meera Jasmine
Meera Jasmine

ബോളിവുഡ് പോലും മലയാളസിനിമയെ നോക്കി പഠിക്കുകയാണ്. ഇന്റലിജൻസ് ആയ പ്രേക്ഷകരാണ് മലയാളത്തിൽ ഉള്ളത്.. അതുകൊണ്ടുതന്നെ അവർക്കാണ് നന്ദി പറയേണ്ടത്. അച്ചുവിന്റെ അമ്മ രസതന്ത്രം എന്നീ സിനിമകളുമായി പുതിയ പ്രോജക്ടുമായി താരതമ്യപ്പെടുത്തരുത്.. ഇതും ഒരു സത്യൻ അന്തിക്കാട് സിനിമ തന്നെയാണ്. നല്ല കഥാപാത്രമാണ് എനിക്ക് കിട്ടിയിരിക്കുന്നതും.. രണ്ടാം വരവിൽ ഇതൊരു നല്ല തുടക്കമാകട്ടെ എന്ന് ഞാൻ വിചാരിക്കുന്നു. ഇനിയും നല്ല കഥാപാത്രങ്ങളും സിനിമകളും തേടിയെത്തട്ടെ.. മീര ജാസ്മിൻ പറഞ്ഞു..

Meera Jasmine..
Meera Jasmine..