ഈ 10 ഗുണങ്ങൾ മാത്രം മതി നിങ്ങളോട്‌ ആർക്കും പ്രണയം തൊന്നാൻ…

0

ജീവിതത്തില്‍ ഒരിക്കലെങ്കിലും എല്ലാ പുരുഷന്മാരും ആഗ്രഹിക്കുന്ന കാര്യമാണ് പെണ്‍കുട്ടികളാല്‍  ആകര്‍ഷിക്കപ്പെടണമെന്നുള്ളത്.

അതിനു വേണ്ടി പലരും പലവിധ അഭ്യാസങ്ങള്‍ കാണിച്ച് കൂട്ടാറുണ്ട്.

ചിലതൊക്കെ വിജയിക്കുമെങ്കിലും ഭൂരിഭാഗവും പരാജയപ്പെടാറാണ് പതിവ്.

ഇതിന്റെ മുഖ്യ കാരണം പലര്‍ക്കും പെണ്‍കുട്ടികളുടെ ഉള്ളറിയാന്‍ കഴിയാത്തതാണ്. പെണ്‍കുട്ടികള്‍ ഇതാണ് ഇഷ്ടപ്പെടുന്നതെന്ന മുന്‍ധാരണ വെച്ചാണ് പലരും പെണ്‍കുട്ടികളെ കയ്യിലെടുക്കാന്‍ കച്ച കെട്ടിയിറങ്ങുന്നത്. അതിനായി അവര്‍ സ്വന്തം വ്യക്തിത്വത്തെ വികലമായ രീതിയില്‍ മാറ്റിയെടുക്കുന്നു. ഇത് പലപ്പോഴും അപകടങ്ങളിലും മണ്ടത്തരങ്ങളിലുമാണ് കലാശിക്കാറുള്ളത്. സത്യത്തില്‍ എന്തൊക്കെയാണ് ഒരു പെണ്‍കുട്ടിയെ ആകര്‍ഷിക്കാന്‍ വേണ്ടുന്ന ഘടകങ്ങള്‍. നമുക്കൊന്ന് പരിശോധിക്കാം.

ആദ്യമായും ആത്യന്തികമായും വേണ്ടുന്ന കാര്യം ആത്മവിശ്വാസം വളര്‍ത്തിയെടുക്കുക എന്നതാണ്. ആത്മവിശ്വാസമുള്ള പുരുഷന്മാരോട് അഥവാ ആണ്‍കുട്ടികളോട് പെണ്‍കുട്ടികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ടാകാറുണ്ട്. കാരണം ആത്മവിശ്വാസമുള്ളവര്‍ കൂടുതലും ധൈര്യശാലികളും കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നവരുമായിരിക്കും. ഇത് പെണ്‍കുട്ടികള്‍ക്ക് വളരെ ഇഷ്ടപ്പെടുന്ന ഘടകമാണ്. ആത്മവിശ്വാസമുള്ളവര്‍ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും തങ്ങളെ കൈവിടില്ലെന്ന് ഇവര്‍ കരുതുന്നു. അതിനാല്‍ സ്വന്തം ആത്മവിശ്വാസത്തിന്റെ അളവ് പതിയെ കൂട്ടിക്കൊണ്ട് വരിക. അത് നിങ്ങള്‍ക്ക് എല്ലാം കൊണ്ടും ഗുണം ചെയ്യും. മറ്റൊരു പ്രധാനപ്പെട്ട കാര്യം പെണ്‍കുട്ടികളോട് സത്യസന്ധരായിരിക്കുക എന്നതാണ്. മറ്റെന്തൊക്കെ ഗുണങ്ങളുണ്ടെങ്കിലും കള്ളം പറയുന്നവരെ ഒരു പെണ്‍കുട്ടിയും ഇഷ്ടപ്പെടില്ല. കാര്യങ്ങള്‍ വളച്ചൊടിച്ച് പറയാതെ നേരെ ചൊവ്വെ പറയാന്‍ ശ്രമിക്കണം.

നിങ്ങള്‍ നിങ്ങളായിത്തന്നെ ഇരിക്കുക. ഒരിക്കലും മറ്റുള്ളവരുമായി സ്വയം താരതമ്യത്തില്‍ ഏര്‍പെടരുത്. ഇല്ലാത്ത കഴിവുകള്‍ ഉണ്ടെന്ന് പെരിപ്പിച്ച് കാട്ടി പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത് വിഡ്ഡിത്തമാണ്. എപ്പോഴും പ്രസന്നതയോടെ പെരുമാറുക. അത് പെണ്‍കുട്ടികളെ നിങ്ങളിലേക്ക് അടുപ്പിക്കും. ചിരിപ്പിക്കാന്‍ കഴിയുന്നവരെ പെണ്‍കുട്ടികള്‍ പ്രതേകം ഇഷ്ടപ്പെടും. തമാശകളുടെ നിലവാരം താഴ്ന്ന് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. വളരെ പ്രധാനപ്പെട്ട മറ്റൊരു സംഗതിയുണ്ട്. അത് വൃത്തിയാണ്. എപ്പോഴും ഹൈജീനിക്കായി നടക്കാന്‍ ശ്രമിക്കണം. വൃത്തിയുള്ള വസ്ത്രങ്ങളും നല്ല പെര്‍ഫ്യൂമുകളും പെണ്‍കുട്ടികളില്‍  ആകര്‍ഷണമുളവാക്കുന്ന ഘടകങ്ങളാണ്. നിങ്ങളുടെ ശരീരത്തിന്റെ ഗന്ധം വളരെ പെട്ടെന്ന് പെണ്‍കുട്ടികളെ നിങ്ങളിലേക്ക് ആകര്‍ഷിക്കും. അതിനാല്‍ നല്ല സുഗന്ധമുള്ള പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുക. വിയര്‍പ്പ് നാറ്റം നിങ്ങളെ പെണ്‍കുട്ടികളില്‍ നിന്നുമകറ്റുമെന്ന് എപ്പോഴും ഓര്‍മ്മ വേണം. അതു പോലെ തന്നെയാണ് വായ് നാറ്റവും. ഇത് രണ്ടും ഒഴിവാക്കാന്‍ എപ്പോഴും ശ്രദ്ധ വേണം.

നിങ്ങളുടെ പുഞ്ചിരിയാണ് അവര്‍ക്കെപ്പോഴും കാണേണ്ടത്. അതിനാല്‍ നിറഞ്ഞ പുഞ്ചിരിയോടു കൂടി അവരെ സമീപിക്കുക. അതു പോലെ സ്ഥിരമായി കാണുന്ന പെണ്‍കുട്ടികളാണെങ്കില്‍ അവരെ എന്തെങ്കിലും സര്‍പ്രൈസുകള്‍ നല്‍കി അദ്ഭുതപ്പെടുത്തുക. അതവര്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടും. അവരെപ്പറ്റിയുള്ള ചെറിയ കാര്യങ്ങള്‍ പോലും നിങ്ങള്‍ക്ക് ഓര്‍ത്തിരിക്കാന്‍ സാധിക്കുന്നുവെങ്കില്‍ അതിനേക്കാള്‍ വലുതായി അവളെ സന്തോഷിപ്പിക്കാന്‍ മറ്റൊന്നിനുമാകില്ല. നിങ്ങള്‍ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് അവര്‍ വിശ്വാസത്തിലെടുക്കണം. എങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി.