കളിയും,ചിരിയും കുറുമ്പുകളുമായി പാറുക്കുട്ടിയും, ലക്ഷ്മി നക്ഷത്രയും. വൈറൽ ആയി വീഡിയോ..

0

ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരിപാടിയിലെ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. നീലുവും, ബാലുവും, മുടിയനും, കേശുവും, ശിവാനിയും ഒക്കെ ഉണ്ടെങ്കിലും ഈ പരിപാടിയിലെ പ്രധാന താരം കുട്ടി കുറുമ്പുകളും ആയി എത്തുന്ന പാറുക്കുട്ടി തന്നെയാണ്. ജനിച്ച നാലാം മാസം മുതൽ ക്യാമറയ്ക്ക് മുന്നിലാണ് ഈ കാന്താരി. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും  ഒക്കെയായി നിരവധി ഫാൻസ് ഗ്രൂപ്പുകൾ പാറുകുട്ടിയുടെ പേരിൽ ഉണ്ട്. ഉപ്പും മുളകിലെയും പ്രേക്ഷകരുടെ പൊന്നോമനയാണ് പാറുക്കുട്ടി എന്നുതന പറയാം. ജനപ്രിയ അവതാരകയായ ലക്ഷ്മി നക്ഷത്രയും, പാറുകുട്ടിയും തമ്മിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായികൊണ്ടിരിക്കുന്നത്.

പാറു കുട്ടിയുടെ പുതിയ വിശേഷങ്ങൾ അറിയാനായി പാറു കുട്ടിയുടെ വീട്ടിൽ എത്തിയതായിരുന്നു ലക്ഷ്മി നക്ഷത്ര. നിറയെ കളിപ്പാട്ടങ്ങളും, ഡ്രെസ്സും ഒക്കെ ആയിട്ടാണ് ലക്ഷ്മി എത്തിയത്. പാറുക്കുട്ടി യോടൊപ്പം ഏറെനരം കളിച്ചും ചിരിച്ചും വർത്തമാനം പറഞ്ഞും ഒക്കെ സമയം ചെലവിട്ട ശേഷമാണ് ലക്ഷ്മി മടങ്ങിയത്., ലക്ഷ്മിയുടെ തന്നെ ലക്ഷ്മി നക്ഷത്ര എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനു തൊട്ടു മുമ്പുള്ള വീഡിയോയിലും അടുത്ത എപ്പിസോഡിൽ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഒരു സെലിബ്രിറ്റി വരുമെന്ന് ലക്ഷ്മി സൂചിപ്പിച്ചിരുന്നു. പാറുക്കുട്ടിക്ക് ആയുള്ള കളിപ്പാട്ടങ്ങളും, വസ്ത്രങ്ങളും ഒക്കെ വാങ്ങുന്ന ഒരു എപ്പിസോഡ് ആയിരുന്നു അത്. ഒരുപാട് സാധനങ്ങൾ വാങ്ങിയിരുന്നു എങ്കിലും അത് ആർക്കാണെന്ന് മാത്രം ലക്ഷ്മി വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഒരുപാട് ആളുകൾ വീഡിയോയ്ക്ക് താഴെ പാറുക്കുട്ടി ആണെന്ന് കമന്റ് ചെയ്തിട്ടുണ്ടായിരുന്നു. കരുനാഗപ്പള്ളി സ്വദേശിയാണ് പാറുക്കുട്ടി എന്ന അമേയ. ഇന്നലെ പബ്ലിഷ് ചെയ്ത ഈ വീഡിയോ അഞ്ചു ലക്ഷത്തിലേറെ ആളുകൾ ഇതിനോടകം കണ്ടു കഴിഞ്ഞു.

വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ഒരു അവതാരകയാണ് ലക്ഷ്മി നക്ഷത്ര. തനതായ ഒരു ഭാഷാശൈലിയും, അവതരണത്തിലെ വ്യത്യസ്തതയും ഒക്കെ കൊണ്ട് വളരെ പെട്ടെന്ന് തന്നെ ലക്ഷ്മിയെ  ആരാധകർ ഏറ്റെടുത്തു. ലക്ഷ്മി നക്ഷത്ര ഇത്രയേറെ ആരാധകരെ നേടി കൊടുക്കാൻ ഏറെ പങ്കുവഹിച്ചിരിക്കുന്നത് ഫ്ലവേഴ്സ് ടിവി യലെ തന്നെ സ്റ്റാർ മാജിക് എന്ന പരിപാടിയാണ്. ആ പരിപാടിയുടെ നെടുംതൂണ് തന്നെയാണ് ലക്ഷ്മി നക്ഷത്ര. ലക്ഷ്മിയുടെ പേരിലും നിരവധി ഫാൻസ് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമായിട്ടുണ്ട്. കളിയും ചിരിയും കുറുമ്പും ഒക്കെ നിറഞ്ഞ ലക്ഷ്മിയുടെ സംസാരം കേൾക്കാൻ ആയി മാത്രം സ്റ്റാർ മാജിക് എന്ന പരിപാടി കാണുന്ന പ്രേക്ഷകരും കേരളത്തിൽ ഉണ്ട്. സമൂഹമാധ്യമങ്ങളിലും  ഏറെ സജീവമായ ലക്ഷ്മി തന്റെ വിശേഷങ്ങൾ എല്ലാം യൂട്യൂബ് ചാനൽ വഴി ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.