വന്നത് ഒരു മുസ്‌ലിയാരാണ്, പക്ഷേ എല്ലാം മറന്ന് ഇന്നസെന്റ് ഇറങ്ങിവന്നു ; കുറിപ്പ്..

0

വളരെ ലളിതവും മനോഹരവും ആയ ഒരു കുറുപ്പ് പങ്കിട്ടിരിക്കുകയാണ് പ്രശസ്ത എഴുത്തുകാരനായ ഇബ്രാഹിം ടി എൻ പുരം. നടൻ ഇന്നസെന്റ് കാണാനായി എത്തിയ ഒരു മുസ്ലിയാരുടെ അനുഭവവും ചിത്രവുമാണ് ഇബ്രാഹിം പങ്കിട്ടിരിക്കുന്നത്. സിനിമാനടന്റെ അടുത്ത് മുസ്ലിയാർക്ക് എന്ത് കാര്യം എന്ന് ചോദിക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് തുടങ്ങുന്നത്. ജാതി മത വേർതിരിവില്ലാതെ എല്ലാ ആളുകളുടെയും സൗഖ്യം അന്വേഷിക്കുന്ന ഒരു മുസ്‌ലിയാരും ഇന്നസെന്റും തമ്മിലുള്ള മനോഹരമായ കൂടിക്കാഴ്ചയാണ് അദ്ദേഹം കുറിക്കുന്നത് ; കുറിപ്പ് വായിക്കാം, ചുവടെ കൊടുക്കുന്നു ;

സിനിമാനടന്റെ അടുത്ത് മുസ്‌ലിയാർക്ക് എന്തു കാര്യം എന്ന് ചോദിക്കരുത്.
ഈ മുസ്‌ലിയാർക്ക് ഒരു ശീലമുണ്ട്. ഏത് മഹല്ലിൽ ജോലി ഏറ്റാലും എല്ലാ വീട്ടുകാരുമായും സൗഹൃദത്തിലാവും. അതിൽ ജാതി മത ഭേദമില്ല. അവരുടെ സുഖ വിവരങ്ങൾ അന്വേഷിക്കും.
ഏതാണ്ട് ഒരു കുഞ്ഞായിൻ മുസ്‌ലിയാർ സ്റ്റൈൽ. അങ്ങനെ ഒരു സായാഹ്നത്തിൽ ഇന്നസെന്റിന്റെ വീടിനടുത്തുമെത്തി.

സുഖമില്ലെന്ന് അറിഞ്ഞപ്പോൾ കാണാനുള്ള മോഹം അറിയിച്ചു. സന്ദർശകർക്ക് വിലക്കുണ്ടെങ്കിലും മുസ്‌ലിയാർ ആണെന്ന് കണ്ടപ്പോൾ ഇന്നസെന്റ് ഇറങ്ങി വന്നു. കോവിഡ് കാലമായതു കൊണ്ട് അകത്തേക്ക് വിളിക്കുന്നില്ലെന്ന് മുഖവുര. പിന്നെ സ്നേഹാന്വേഷണം. രാഷ്ട്രീയ, സാമൂഹ്യ അനുഭവങ്ങളുടെ പങ്കുവെക്കൽ… പ്രാർത്ഥിക്കണ ട്ടോ എന്ന് തനതു സ്റ്റൈലിൽ ഒരു അഭ്യർത്ഥനയും… ബലേ ഭേഷ്….


buy office 365 pro