അന്ന് വിനീത് ശ്രീനിവാസനെ പരിചയപ്പെടാൻ പോയത് ആ ഒരൊറ്റ ഉദ്ദേശത്തോടെ ആയിരുന്നു.. കുറിപ്പ്..

0

ഒരു ന്യു ജൻ സംവിധായകനോടും എനിക്ക് ആരാധന ഇല്ല.. ഞാനുൾപെടെ ഭൂരിഭാഗവും മൂക്കില്ല രാജ്യത്തെ മുറി മൂക്കന്മാർ ആണ്.. നിരന്തരം സിനിമ തീയേറ്ററിൽ കണ്ട് ഭ്രാ ന്ത് പിടിച്ചപ്പോൾ ആണ് സിനിമ എടുക്കാൻ ഞാൻ തീരുമാനിച്ചത്.. അതേ സമയം ശ്രീനിസാർ ,ലോഹി സാർ ഇവരുടെ ഒക്കെ കാലത്തായിരുന്നു ഞാൻ എങ്കിൽ സിനിമയെ കുറിച്ചു ചിന്തിക്കുക പോലുമില്ലായിരുന്നു.. മോഹൻലാൽ മുതൽ ഫഹദ് വരെയുള്ള നടന്മാർക്ക് സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ശ്രീനിസാറിനെ നേരിൽ കാണാൻ വേണ്ടി ആയിരുന്നു 2009 ഇൽ വിനീത് ശ്രീനിവാസനെ പരിചയപ്പെടാൻ പോയത്..

വിനീത് വഴി ശ്രീനി സാറിൽ എത്തുക ആയിരുന്നു അന്നത്തെ ലക്ഷ്യം.. വർഷങ്ങൾ കഴിഞ്ഞു എനിക്കും ഒരു സിനിമ ചെയ്യാൻ ഭാഗ്യം ലഭിച്ചു.. എഴുതിയ സിനിമ രാഷ്ട്രീയ ആക്ഷേപ ഹാസ്യവും.. അതിന്റെ പേരു താത്വിക അവലോകനം എന്നിടാൻ തീരുമാനിച്ചപ്പോൾ ആദ്യം വിളിച്ചത് ശ്രീനി സാറിനെ ആണ്.. അന്ന് ശാരീരിക ബുദ്ധിമുട്ട് കാരണം ചികിത്സയിൽ ആയിരുന്നു അദ്ദേഹം.. പിന്നീട് വീണ്ടും കാണാൻ ശ്രമിച്ചപ്പോൾ കൊറോണ പ്രശ്നങ്ങൾ മൂലം അത് മാറ്റി വെച്ചു..

ഇന്നിതാ ആ സുദിനം ഒത്തു വന്നു..
ഒരു മണിക്കൂറിന് മുകളിൽ ഞങ്ങൾ സംസാരിച്ചിരുന്നു.. സംസാരത്തിനിടയിൽ ഞാൻ പറഞ്ഞു ഇന്നത്തെ സിനിമയുടെ ശ്രഷ്ട്ടക്കളേക്കാൾ എനിക്കിഷ്ടം അങ്ങയെ പോലുള്ളവരെ ആണെന്ന്.. സ്വത സിന്ധമായ ചിരിയോടെ അദ്ദേഹം പറഞ്ഞു “അതേനിക്കറിയാം പക്ഷെ അതിന്റെ അഹങ്കാരം ഒന്നും എനിക്കില്ല കേട്ടോ ..” ഞാനും ചിരിച്ചു.. അദ്ദേഹത്തിന്റെ പടച്ചോന്റെ തിരക്കഥകൾ എന്ന പുസ്തകത്തിൽ ഒരു ചോദ്യമുണ്ട്..

എന്താണ് ശ്രീനിവാസൻ മലയാള സിനിമയ്ക്ക് നൽകിയ സംഭാവന.. അദ്ദേഹം പറഞ്ഞു.. ഞാൻ ചെയ്യാതെ മാറ്റി വെച്ച നൂറോളം തിരക്കഥകൾ ആണ് ഞാൻ സിനിമയ്ക്ക് നൽകിയ സംഭാവന… അതേ , പറഞ്ഞത് സത്യമാണ്. എഴുതിയ 50ഓളം തിരകഥകളിൽ 90% സൂപ്പർ ഹിറ്റാക്കിയ സാമൂഹിക നിരീക്ഷകനായ തിരക്കഥാകൃത്തു.. അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി ഇറങ്ങുമ്പോൾ എന്തെന്നില്ലാത്ത ആനന്ദം.. അഖിൽ മാരാർ..