‘നാഗചൈതന്യ ഒന്നിനും കൊള്ളാത്തവൻ ‘ കങ്കണയുടെ വിവാദ പരാമർശത്തിന് മറുപടിയുമായി നടി സാമന്ത..

0

തെന്നിന്ത്യൻ സിനിമാ പ്രേമികളെ എല്ലാം ഏറെ ഞെട്ടിക്കുകയും നിരാശയിലാഴ്ത്തുകയും ചെയ്ത ഒരു വാർത്തയായിരുന്നു സാമന്ത നാഗചൈതന്യ വിവാഹമോചനം.. 2017 ഒക്ടോബറിൽ ആയിരുന്നു നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്.. ഗോവയിൽ വച്ച് നടന്ന അത്യാഡംബര വിവാഹചടങ്ങിൽ ആയിരുന്നു ഇരുവരും ഒന്നിച്ചത്. ആരാധകർ ഏറെ ആഘോഷിച്ച ഒരു സെലിബ്രിറ്റി ജോഡികളായിരുന്നു ഇരുവരും..

ഇവരുടെ വിവാഹമോചന വാർത്ത ഏറെ ഞെട്ടലോടെ ആയിരുന്നു എല്ലാവരും കേട്ടത്.. ഇവരുടെ വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ സാമന്തയ്ക്ക് പിന്തുണയുമായി ആദ്യം എത്തിയ സിനിമാതാരം ആയിരുന്നു നടി കങ്കണ റാവത്ത്..  നാഗചൈതന്യ ഒന്നിനും കൊള്ളാത്തവൻ ആണെന്നും, എന്നാൽ സാമന്തയ്ക്ക് എല്ലാ തരത്തിലുള്ള പിന്തുണയും നൽകുന്നു എന്നും കുറിച്ചു കൊണ്ടായിരുന്നു കങ്കണ പിന്തുണ നൽകിയത്.. എന്നാൽ കങ്കണയുടെ ഈ പരാമർശങ്ങളോട് ഈ താരങ്ങൾ ഒന്നും പ്രതികരിച്ചിരുന്നില്ല..

Kangana Ranaut2
Kangana Ranaut2

ഇപ്പോഴിതാ കങ്കണയുടെ ഒരു പോസ്റ്റിനു മറുപടിയായി സാമന്ത എത്തിയിരിക്കുകയാണ്.. കങ്കണയുടെ ഏറ്റവും പുതിയ ചിത്രത്തിന് പോസ്റ്ററുകൾ പങ്കിട്ടപ്പോൾ അതിനു താഴെയായി സ്നേഹത്തോടെയുള്ള ഇമേജുകൾ ആയിരുന്നു സാമന്ത കമന്റ് ചെയ്തത്.. ഇതോടുകൂടി സാമന്തയ്ക്ക് കങ്കണയുടെ യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളും ഇല്ല എന്നാണ് ആരാധകർ പറയുന്നത്..

Kangana Ranaut
Kangana Ranaut

സാമന്തയ്ക്ക് നേരെ പലതരത്തിലുള്ള വിമർശനങ്ങൾ വന്നപ്പോൾ, താരം അതിനൊക്കെ മറുപടിയായി കുറിച്ചത് ഇങ്ങനെയായിരുന്നു ;   എനിക്കുണ്ടായ വ്യക്തിപരമായ പ്രതിസന്ധികളിൽ എല്ലാം നിങ്ങൾ നടത്തിയ വൈകാരികമായ ഇടപെടലുകൾ എന്നെ കീഴടക്കുകയാണ് ഉണ്ടായത്.. എനിക്കെതിരെ നടന്ന തെറ്റായ പ്രചാരണങ്ങളിലും, കഥകളിലും എല്ലാം എന്നെ പ്രതിരോധിച്ചു എനിക്ക് താങ്ങായി നിന്ന നിങ്ങളോട് ഞാൻ നന്ദി പറയുന്നു.. എനിക്ക് വേറെ പ്രണയബന്ധങ്ങൾ ഉണ്ടെന്നും, ഞാൻ ഒരിക്കലും കുട്ടികളെ ആഗ്രഹിച്ചിട്ടില്ല എന്നും, ഞാൻ ഒരു അവസരവാദി ആണെന്നും, അ. ബോ. ഷൻ നടത്തിയെന്നും ഒക്കെയാണ് അവർ പറയുന്നത്..

പക്ഷേ വിവാഹമോചനം എന്ന് പറയുന്നത് തന്നെ വേദനാജനകമായ ഒരു പ്രക്രിയയാണ്. അതിനെ മറികടക്കാൻ എന്നെ വെറുതെ വിടുകയാണ് വേണ്ടത്.. വ്യക്തിപരമായി എന്നെ ആക്രമിക്കുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. പക്ഷേ ഞാൻ ഉറപ്പു തരുന്നു, ഇനിയൊന്നും എന്നെ തകർക്കാൻ ഞാൻ അനുവദിക്കുകയില്ല.. സാമന്ത കുറിച്ചു..