യൂട്യൂബ് ചാനലുകൾക്കെതിരെ കേസുമായി നടി സാമന്ത. കാരണം ഇതാണ്…

0

തെന്നിന്ത്യൻ സിനിമാ പ്രേമികളെ എല്ലാം ഏറെ ഞെട്ടിക്കുകയും നിരാശയിലാഴ്ത്തുകയും ചെയ്ത ഒരു വാർത്തയായിരുന്നു സാമന്ത നാഗചൈതന്യ വിവാഹമോചനം.. 2017 ഒക്ടോബറിൽ ആയിരുന്നു നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്.. ഗോവയിൽ വച്ച് നടന്ന അത്യാഡംബര വിവാഹചടങ്ങിൽ ആയിരുന്നു ഇരുവരും ഒന്നിച്ചത്. ആരാധകർ ഏറെ ആഘോഷിച്ച ഒരു സെലിബ്രിറ്റി ജോഡികളായിരുന്നു ഇരുവരും..

ഇവരുടെ നാലാം വിവാഹവാർഷികത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് തങ്ങൾ പിരിയുകയാണ് എന്ന് അറിയിച്ചു കൊണ്ട് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ വാർത്ത പുറത്ത് വിട്ടത്.. ഞെട്ടലോടെ ആയിരുന്നു സിനിമാലോകവും ആരാധകരും എല്ലാം ഈ വാർത്ത കേട്ടത്.. എന്നാൽ ഇരു ഭാഗത്തുനിന്നും വിവാഹമോചനത്തിനു ഉണ്ടായ കാരണങ്ങളെപ്പറ്റി ഒന്നും യാതൊരു പ്രതികരണങ്ങളും ഉണ്ടായിട്ടില്ല.. പക്ഷേ സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള പ്രചരണങ്ങളാണ് ഈ കാര്യത്തിൽ നടക്കുന്നത്.. ഇത്തരം വ്യാജപ്രചരണങ്ങൾ നടത്തിയവർക്കെതിരെ സാമന്ത ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്..  തനിക്കെതിരെ തെറ്റായ രീതിയിൽ വാർത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ മാ ന ന ഷ്ടത്തിന് ആണ് സാമന്ത കേ സ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.. തന്നെ അപകീർത്തി പെടുത്തുന്ന തരത്തിൽ ഉള്ള വാർത്തകളും, വീഡിയോകളും പ്രചരിപ്പിക്കുന്നതിനാണ് താരം കേ സ് നൽകിയിരിക്കുന്നത്..

ഒരിക്കൽ ഇതിനെതിരെ സഭ്യമായ ഭാക്ഷയിൽ താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ മറുപടി പറഞ്ഞതാണ്. അന്ന് താരം കുറിച്ചത് ഇങ്ങനെയായിരുന്നു, എനിക്കുണ്ടായ വ്യക്തിപരമായ പ്രതിസന്ധികളിൽ എല്ലാം നിങ്ങൾ നടത്തിയ വൈകാരികമായ ഇടപെടലുകൾ എന്നെ കീഴടക്കുകയാണ് ഉണ്ടായത്.. എനിക്കെതിരെ നടന്ന തെറ്റായ പ്രചാരണങ്ങളിലും, കഥകളിലും എല്ലാം എന്നെ പ്രതിരോധിച്ചു എനിക്ക് താങ്ങായി നിന്ന നിങ്ങളോട് ഞാൻ നന്ദി പറയുന്നു.. എനിക്ക് വേറെ പ്രണയബന്ധങ്ങൾ ഉണ്ടെന്നും, ഞാൻ ഒരിക്കലും കുട്ടികളെ ആഗ്രഹിച്ചിട്ടില്ല എന്നും, ഞാൻ ഒരു അവസരവാദി ആണെന്നും, അ. ബോ. ഷൻ നടത്തിയെന്നും ഒക്കെയാണ് അവർ പറയുന്നത്..

പക്ഷേ വിവാഹമോചനം എന്ന് പറയുന്നത് തന്നെ വേദനാജനകമായ ഒരു പ്രക്രിയയാണ്. അതിനെ മറികടക്കാൻ എന്നെ വെറുതെ വിടുകയാണ് വേണ്ടത്.. വ്യക്തിപരമായി എന്നെ ആക്രമിക്കുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. പക്ഷേ ഞാൻ ഉറപ്പു തരുന്നു, ഇനിയൊന്നും എന്നെ തകർക്കാൻ ഞാൻ അനുവദിക്കുകയില്ല.. സാമന്ത കുറിച്ചു..