അവിടെ നിന്നും ഒരുപാട് ഓഫറുകൾ വന്നിരുന്നു. പക്ഷെ അവർക്ക് വേണ്ടിയിരുന്നത് അഡ്ജസ്റ്റ്മെന്റ് ആയിരുന്നു. തുറന്നുപറഞ്ഞ് മൃദുല..

0

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മൃദുല വിജയ്. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളി കുടുംബ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ മൃദുല വിജയിക്കു സാധിച്ചു. ഭാര്യ എന്ന സീരിയലിലെ രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മൃദുല കുടുംബ പ്രേക്ഷകരുടെ മനസ്സിൽ കയറി കൂടുന്നത്.

ആ പരമ്പരയിൽ മികച്ച പ്രകടനമായിരുന്നു മൃദുല കാഴ്ചവച്ചത്. ഭാര്യയിൽ ഒരു പഞ്ചപാവം ആയ കഥാപാത്രത്തെയാണ് മൃദുല അവതരിപ്പിച്ചതെങ്കിൽ പൂക്കാലം വരവായി എന്ന പരമ്പരയിൽ നേരെ വിപരീതമായ കഥാപാത്രത്തെയാണ് മൃദുല അവതരിപ്പിക്കുന്നത്. നല്ല മിടുക്കിയും, തന്റെടിയും ആയ നായികയായിട്ടാണ് മൃദുല പൂക്കാലം വരവായിൽ വേഷമിടുന്നത്. അഭിനയത്തിന്റെ തന്നെ മറ്റൊരു ദൃശ്യാനുഭവമാണ് മൃദുല ഈ പരമ്പരയിൽ കാഴ്ചവെക്കുന്നത്.

ഇപ്പോഴിതാ താരം സിനിമ സീരിയൽ രംഗത്തു തനിക്കുണ്ടായ അനുഭവങ്ങൾ തുറന്നുപറഞ്ഞതാണ് വൈറൽ ആകുന്നത്. ഇതിന് മുൻപും സിനിമാ സീരിയൽ രംഗത്തെ ദുരനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് പല സിനിമാ സീരിയൽ താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്. അവയൊക്കെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആയി മാറിയിട്ടുണ്ട്. അവരുടെ ഒക്കെ പല തുറന്നുപറച്ചിലുകളും പല ആളുകൾക്കും തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മൃദുലയുടെ തുറന്നു പറച്ചിലുകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. സീരിയൽ രംഗത്ത് സജീവമായ മൃദുലക്ക് സിനിമാ രംഗത്തു നിന്നും ഉണ്ടായ ഒരു അനുഭവമാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. സിനിമയിൽ നിന്നും സീരിയലിലേക് വന്ന താരമാണ് മൃദുല. ഒരുപാട് ഓഫറുകൾ തനിക്ക് സിനിമയിൽ നിന്നും വന്നിട്ടുണ്ടെന്ന് മൃദുല പറയുന്നു. പക്ഷെ അവരെല്ലാം അഡ്ജസ്റ്റ്മെന്റുകൾ ആഗ്രഹിച്ചായിരുന്നു സമീപിച്ചത്.

അങ്ങനെ അതിനുവേണ്ടി ഒക്കെ താൻ തയ്യാറായിരുന്നുവെങ്കിൽ സിനിമകളിൽ തനിക്ക് അവസരം ലഭിച്ചെനെ എന്നും മൃദുല പറയുന്നു. എന്തിനും, ഏതിനും തയ്യാറായി നിൽക്കുന്ന ചിലരെ പോലെ തനിക്ക് ആകാൻ കഴിയില്ല എന്നും മൃദുല പറയുന്നു. കഴിവുള്ള ഒരുപാട് ആളുകൾ നമുക്കുചുറ്റും ഉണ്ടെന്നും, അവർ ഒക്കെ വളർന്നു വരണം, പക്ഷെ അവർക്കൊക്കെ ആവശ്യം അഡ്ജസ്റ്റ്മെന്റുകളോടാണ് എന്നും മൃദുല തുറന്നു പറയുന്നു.

ഇപ്പോൾ വിവാഹ ജീവിതത്തിലേക്കും കടക്കാൻ ഒരുങ്ങുകയാണ് മൃദുല. സീരിയൽ രംഗത്തുള്ള യുവ കൃഷ്ണയാണ് താരത്തെ വിവാഹം ചെയ്യുന്നത്. കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും, വിഡിയോയും ഒക്കെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറാറുണ്ട്. ഈ കൊല്ലം തന്നെ വിവാഹം ഉണ്ടാകുമെന്നും ഇരുവരും അറിയിച്ചിരുന്നു.