തിയേറ്ററുകൾ തുറക്കണം. അപ്പോഴും, നിങ്ങൾ നാടക മിമിക്രി എന്നൊന്നും പറയാത്തതെന്ത്? ; ഹരീഷ് പേരടി..

0

സംസ്ഥാനത്ത് സിനിമാ തീയേറ്ററുകൾ തുറക്കണമെന്ന കാര്യം പരിഗണനയിൽ വന്നതിന് പിന്നാലെ , മിമിക്രി നാടക കലാകാരന്മാരെ കുറിച്ച് ഒന്നും പറയാത്തത് എന്താണെന്ന് നടൻ ഹരീഷ് പേരടി ചോദിക്കുന്നു. തനിക്കിപ്പോൾ ചെറുതായിട്ട് എങ്കിലും സിനിമയും മറ്റും ഉണ്ട്. പക്ഷെ അര  ങ്ങിലെ കലാകാരൻമാർ കണ്ണുമിഴിച്ച് കാത്തിരിക്കുകയാണ്.  അദ്ദേഹത്തിന്റെ കുറിപ്പ് ;

hareesh...
hareesh…

സഖാവേ.. സിനിമാ തിയറ്ററുകൾ തുറക്കണം..നല്ല കാര്യം.. അപ്പോഴും അതിന്റെ കൂടെ നാടകം, ഗാനമേള, നൃത്തം, മിമിക്രി തുടങ്ങിയ പദങ്ങളൊന്നും പറയാത്തത് എന്താണ്?.. ഓഡിറ്റോറിയങ്ങൾ തുറന്നാൽ അവിടെ രാഷ്ട്രിയ പാർട്ടികളുടെ സമ്മേളനങ്ങളും കല്യാണവും എല്ലാം നടക്കും.. അതിന്റെ കൂടെ പെടുത്തേണ്ടതാണോ അരങ്ങിലെ കലാകാരൻമാരുടെ ജീവിതം… ഞാൻ ഇന്ന് സിനിമക്കാരനാണെങ്കിലും എത്രയോ തെരുവുനാടകങ്ങൾ ഇലക്ഷൻ സമയത്ത് കളിച്ചവനാണ്.. അല്ലാതെയും നാടകം കളിച്ച് കുടുംബം പോറ്റിയവനാണ്…

hareesh.new-1
hareesh.new-1
hareesh-peradi.actor
hareesh-peradi.actor

അത് അറിയണമെങ്കിൽ പോളിറ്റ് ബ്യൂറോ മെമ്പർ ബേബി സഖാവിനോട് ചോദിച്ചാൽ മതി… കഴിഞ്ഞ കാല ജീവിതത്തിലെ എന്നോടൊപ്പമുണ്ടായിരുന്ന നാടകക്കാരൊക്കെ മുഴു പട്ടിണിയിലാണ്… എനിക്ക് പേരിനെങ്കിലും ഷൂട്ടിംങ്ങും തുടങ്ങി, OTTയുമുണ്ട്.. പക്ഷെ അരങ്ങിലെ കലാകാരൻമാർ കണ്ണുമിഴിച്ച് കാത്തിരിക്കുകയാണ്.. അരങ്ങുകളിൽ നിന്നാണ് കേരളത്തിൽ കമ്മ്യൂണിസം പടർന്നത് എന്നതിന് ചരിത്രം സാക്ഷിയാണ്… സർക്കാർ പ്രസ്താവനകളിൽ അരങ്ങിലെ ജീവിതങ്ങളെ കൂടി പെടുത്തിയാൽ ഒരു പാട് കുടുംബങ്ങൾക്ക് വലിയ പ്രതീക്ഷയാവും… ഇത് ഒരു വിമർശനമല്ല ഒരു ചുണ്ടു പലക മാത്രം… ലാൽസലാം..


buy windows 10 enterprise