ദുൽഖർ ട്രാഫിക് നിയമം തെറ്റിച്ചിട്ടില്ല ; വെറുതെ വാർത്ത വളച്ചൊടിക്കണ്ട; വൈറൽ വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം ഇതാണ്…

0

നടൻ ദുൽഖർ സൽമാൻ അബദ്ധത്തിൽ ട്രാഫിക് നിയമം തെറ്റിക്കുന്നവരെ വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു എന്നാൽ നടന്ന സംഭവത്തെ കുറിച്ചുള്ള പ്രതികരണവുമായി ട്രാഫിക് ഉദ്യോഗസ്ഥനായ ഹോംഗാർഡ് ബിജി രംഗത്തെത്തി. ദുൽഖറിന് ഒരു തെറ്റു പറ്റിയതാണ് അത് ആർക്കും സംഭവിക്കാവുന്നതാണെന്ന് അദ്ദേഹം പ്രതികരിച്ചു.

ദുൽഖർ എല്ലാവർക്കും ഒരു മാതൃകയാണ് അദ്ദേഹം 100% ട്രാഫിക് നിയമങ്ങൾ പാലിച്ചാണ് വാഹനമോടിച്ചത്. മേൽ ഉദ്യോഗസ്ഥരടക്കം അടക്കം നിരവധിപേർ തന്നെ വിളിച്ച് അഭിനന്ദിച്ചു എന്നും ബിജി പറഞ്ഞു. ഹോം ഗാർഡ് ബിജിയുടെ വാക്കുകൾ

ഇത് ആർക്കും ഉണ്ടാകാവുന്ന സംശയമാണ് ഡിവൈഡറിന്റെയും ബൈപ്പാസിന്റെയും നിർമിതി കാരണമാണ് അദ്ദേഹതിന് ഒരു തെറ്റുപറ്റിയത്. എല്ലാവർക്കും സംഭവിക്കുന്ന ആശങ്കയാണ് അതുകൊണ്ടാണ് അദ്ദേഹം തെറ്റായ വഴിയിലൂടെ വന്നത് അപ്പോ പടിഞ്ഞാറു ഭാഗത്ത് ഒറ്റപ്പെട്ട് അദ്ദേഹത്തിന്റെ കാർ മാത്രമാണ് ഉണ്ടായിരുന്നത് ബാക്കിയുള്ള വാഹനങ്ങൾ ഡിവൈഡറിന്റെ കിഴക്ക് ഭാഗത്ത്‌  നിർത്തിയിരിക്കുകയായിരുന്നു. പെട്ടെന്ന് കിഴക്കുഭാഗത്ത് ട്രാഫിക് ഓൺ ആവുകയും ചെയ്തു അങ്ങനെ കിഴക്കിൽ നിന്ന് വരുന്ന വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ തടയുകയാണ് ചെയ്തത്. തടഞ്ഞപ്പോൾ ഉടനെതന്നെ അദ്ദേഹം കാര്യം മനസ്സിലാക്കി വണ്ടി റിവേഴ്സ് എടുത്ത് ശരിയായ ഭാഗത്തുകൂടി പോവുകയാണുണ്ടായത്. അതിൽ ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു ട്രാഫിക് സിഗ്നൽ മാനിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ഡ്രൈവിങ് എല്ലാവർക്കും ഒരു പാഠമാകട്ടെ. ദുൽഖർ സൽമാൻ ആണെന്ന് എനിക്ക് ആദ്യം മനസ്സിലായില്ല പിന്നെ വണ്ടി തിരിച്ചു ശെരിക്കുള്ള വഴിയിലൂടെ പോയപ്പോഴാണ് എനിക്ക് അദ്ദേഹത്തിന്റെ മുഖം കാണാൻ പറ്റിയത്. ഇന്നലെ മുതൽ കുറേ പേർ എന്നെ വിളിച്ചിരുന്നു ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നെ വിളിച്ച് അഭിനന്ദനം അറിയിച്ചു.പിന്നെ ദുൽഖർ സൽമാൻ 100% ട്രാഫിക് നിയമങ്ങൾ പാലിച്ചതിന് അദ്ദേഹത്തോട് നന്ദി അറിയിക്കുന്നു.

ഇൻസ്റ്റഗ്രാമിൽ മുഹമ്മദ് ജസീൽ എന്ന വ്യക്തിയാണ് ദുൽഖറിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത് ദുൽഖറിന്റെ പുതിയ പോർഷേ പനമേര കാർ ആലപ്പുഴ ബൈപ്പാസ് സമീപത്തെ വൺവേ തെറ്റിച്ചു വരുന്നത് വീഡിയോയിൽ കാണാം തുടർന്ന് വാഹനം ഹോംഗാർഡ് തടയുന്നതും റിവേഴ്സ് എടുത്തു പോകാൻ ആവശ്യപ്പെടുന്ന ചെയ്തു ഉടനെതന്നെ കാറെടുത്ത് ശരിയായ ട്രാക്കിലൂടെ ദുൽഖർ പോകുന്നുണ്ട്.എല്ലാവർക്കും സംഭവിക്കുന്ന ആശങ്കയാണ് അതുകൊണ്ടാണ് അദ്ദേഹം തെറ്റായ വഴിയിലൂടെ വന്നത് അപ്പോ പടിഞ്ഞാറു ഭാഗത്ത് ഒറ്റപ്പെട്ട് അദ്ദേഹത്തിന്റെ കാർ മാത്രമാണ് ഉണ്ടായിരുന്നത് ബാക്കിയുള്ള വാഹനങ്ങൾ ഡിവൈഡറിന്റെ കിഴക്ക് ഭാഗത്ത്‌  നിർത്തിയിരിക്കുകയായിരുന്നു. പെട്ടെന്ന് കിഴക്കുഭാഗത്ത് ട്രാഫിക് ഓൺ ആവുകയും ചെയ്തു അങ്ങനെ കിഴക്കിൽ നിന്ന് വരുന്ന വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ തടയുകയാണ് ചെയ്തത്. തടഞ്ഞപ്പോൾ ഉടനെതന്നെ അദ്ദേഹം കാര്യം മനസ്സിലാക്കി വണ്ടി റിവേഴ്സ് എടുത്ത് ശരിയായ ഭാഗത്തുകൂടി പോവുകയാണുണ്ടായത്. ദുൽഖർ സൽമാൻ നൂറു ശതമാനം ട്രാഫിക് നിയമം അനുസരിച്ചാണ് വാഹനം ഓടിച്ചിട്ടുള്ളത്