ഇതുവരെയും തനിക്കും തന്റെ സുഹൃത്തുക്കൾക്കും സിനിമ കാണാൻ കഴിഞ്ഞിട്ടില്ല; കാരണം ഇതാണ്; ദൃശ്യം ടുവിലെ പ്രധാന ദൃക്സാക്ഷി ജോസിന് പറയാനുണ്ട് ചിലതൊക്കെ…

0

പ്രധാന വേഷം ചെയ്ത ചിത്രം ദൃശ്യം 2 ഇതുവരെ കാണാൻ പറ്റിയിട്ടില്ലെന്ന് മിമിക്രി താരവും നടനുമായ അജിത്ത് കൂത്താട്ടുകുളം.  തനിക്ക് ആമസോൺ പ്രൈമിനെ  കുറിച്ചൊന്നും  അറിയില്ല. സുഹൃത്തുക്കളും എങ്ങനെയാണ് സിനിമ കാണേണ്ടതെന്ന് ചോദിച്ചു വിളിച്ചിരുന്നു എന്നും  അജിത്ത് പറയുന്നു.

ദൃശ്യം 2 വിന്റെ  ഷൂട്ടിംഗ് തുടങ്ങിയത്  തന്റെ ഷോട്ടിലൂടെ ആണ് അതിനു ശേഷം പാക്കപ്പ് ആയപ്പോഴും അവസാന ഷോട്ട് തന്നെ ആയിരുന്നുവെന്ന് അജിത്ത് പറഞ്ഞു മിമിക്രി താരമായ തന്നെ ജിത്തുജോസഫ് സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ഞെട്ടിയ പോയെന്നും അജിത്ത് കൂട്ടിച്ചേർത്തു. ജോസ് എന്നാണ് ദൃശ്യം ടൂവിൽ അജിത്തിനെ കഥാപാത്രത്തിന്റെ പേര്. ജോർജുകുട്ടി വരുണിന്റെ മൃതശരീരം പോലീസ് സ്റ്റേഷനിൽ കുഴിച്ചിട്ട ഇറങ്ങിവരുന്നത് കണ്ട ഏക ദൃക്സാക്ഷി.

എന്നാൽ അന്നേദിവസം തന്നെ അളിയനെ കൊന്ന കുറ്റത്തിന് ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തു. ജോസ് ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് നാട്ടിൽ എത്തിയതിനെ തുടർന്നാണ് കഥയിൽ വഴിതിരിവുണ്ടാകുന്നത്. മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത കഥാപാത്രമാണ് ദൃശ്യത്തിലെ ജോസ്. വ്യാഴാഴ്ച രാത്രിയോട് കൂടെയായിരുന്നു ദൃശ്യം ടു ആമസോൺ പ്രൈം യുടെ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് മോഹൻലാലിന്റെ ജോർജുകുട്ടി എന്ന കഥാപാത്രത്തിനു ജിത്തു ജോസഫിനെ മികച്ച ഒരു ക്രൈം ത്രില്ലർ എന്ന നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് ഉണ്ണി മുകുന്ദൻ സംവിധായകൻ അജയ് വാസുദേവ് തുടങ്ങി സിനിമാ മേഖലയിൽ നിന്ന് നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന് തുടർച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം രണ്ട് ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന അൻസിബ എസ്തർ സിദ്ദിഖ് ആശാശരത് എന്നിങ്ങനെ ആദ്യഭാഗത്തിലെ താരങ്ങളുമുണ്ട് രണ്ടാംഭാഗത്തിൽ മുരളി ഗോപി സായ്കുമാർ ഗണേഷ് കുമാർ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു