Home Breaking News പണ്ട് ആ വീഡിയോയിൽ പറഞ്ഞത് ഒക്കെ സത്യമായിരുന്നു മനസ്സ് തുറന്നു നടൻ ധ്യാൻ ശ്രീനിവാസൻ….

പണ്ട് ആ വീഡിയോയിൽ പറഞ്ഞത് ഒക്കെ സത്യമായിരുന്നു മനസ്സ് തുറന്നു നടൻ ധ്യാൻ ശ്രീനിവാസൻ….

0

നടന്‍ ശ്രീനിവാസന്റെ മകനും വിനീത് ശ്രീനിവാസന്റെ സഹോദരനും നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍ ഏവര്‍ക്കും പ്രിയങ്കരനാണ്. താരത്തില്‍ സജീവമായി നില്‍ക്കുന്ന താരത്തിന്റെ പഴയ ഒരു അഭിമുഖം അടുത്തിടെ വൈറലായി മാറിയിരുന്നു. നവ്യ നായരെ താന്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു എന്നും സഹോദരന്‍ വിനീത് മീര ജാസ്മിനെ ഇഷ്ടപ്പെട്ടിരുന്നു എന്നുമായിരുന്നു ധ്യാന്‍ പറഞ്ഞത്. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍ ഒക്കെ കറക്ട് ആയിരുന്നു എന്നാണ് ധ്യാന്‍ പറയുന്നത്.

ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍ ഇങ്ങനെ, മീഡിയയിലുള്ള ഏതോ ഒരു സുഹൃത്താണ് ആ വീഡിയോ ആദ്യം അയച്ച് തരുന്നത്. അന്നേരം ഏഴായിരം പേര് മാത്രമേ അത് കണ്ടിട്ടുണ്ടായിരുന്നുള്ളു. പളനിയിലോ മറ്റോ ഷൂട്ടിങ്ങിന്റെ ഇടയിലാണ് ഞാനത് കാണുന്നത്. അത് കണ്ടപാടെ അങ്ങ് വിട്ട് കളഞ്ഞു. പിന്നെ ഒരു രണ്ട് മൂന്ന് ദിവസത്തിനുള്ളിലാണ് വീഡിയോ വ്യാപകമായി വൈറലായത്. അതിനെ പറ്റി ഒന്നും ഞാന്‍ ആലോചിച്ചിട്ട് ഒന്നുമില്ല. പറഞ്ഞത് പറഞ്ഞു. ചെറിയ രീതിയിലങ്ങ് നാറി. ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ. പക്ഷേ കുറേ ആള്‍ക്കാര്‍ നല്ല രീതിയിലാണ് പ്രതികരിച്ചത്. ഇങ്ങനെ ഒക്കെ ആണല്ലേ. ജെനുവിന്‍ ആയിരുന്നല്ലോ എന്നിങ്ങനെ പോസിറ്റീവായിട്ടാണ് പ്രതികരിച്ചതെന്നും നടന്‍ പറയുന്നു.

അന്നൊക്കെ തലയില്‍ എണ്ണ തേച്ച് ഒരു സൈഡിലേക്ക് ഒട്ടിച്ച് വെക്കുന്നതായിരുന്നു ട്രെന്‍ഡ്. അന്ന് ഞാന്‍ ഹൃത്വിക് റോഷന്‍ ആണെന്നാണ് വിചാരിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം അത് കണ്ടപ്പോഴാണ് ഒരു കിഴങ്ങനായിരുന്നു എന്ന് മനസിലായത്. എന്റെ ലുക്കില്‍ മാത്രമേ പ്രശ്നമുള്ളു. പറഞ്ഞ കാര്യമൊക്കെ സത്യമായിരുന്നല്ലോ. പറഞ്ഞ രീതിയൊക്കെ നോക്കുമ്പോള്‍ കുഞ്ഞിരാമായണത്തിലെ ആ പൊട്ടനെ പോലെയുണ്ടെന്ന് ചിലര്‍ എന്നോട് സൂചിപ്പിച്ചു. ഞാനും നോക്കിയപ്പോള്‍ അത് കറക്ടാണ്. ആള് പൊട്ടനാണെങ്കിലും കാര്യം പറയുന്നതൊക്കെ സത്യമാണ്.