സംയുക്ത മേനോന് ഷൈന്‍ ടോംചാക്കോയും അര്ജുന് അശോകന് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വൂള്‍ഫ്’. കുറച്ചു നേരം സംസാരിച്ചിരുന്നിട്ട് പോകാമെന്നു കരുതി കെട്ടാന്‍ പോകുന്ന പെണ്ണിന്റെ വീട്ടില്‍ എത്തിയ വരന് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതോടെ മടങ്ങി പോകാനാകാതെ വീട്ടില്‍ കുടുങ്ങി പോകുന്ന രസകരമായ കഥയാണ് ‘വൂള്‍ഫ്’ പറയുന്നത്.

ഒരു കുറുക്കന്റെ കൗശലത്തോടെ അപ്രതീക്ഷിത സംഭവങ്ങളിലേക്കും സസ്പെന്സുകളിലേക്കും നീങ്ങുകയാണ്. മലയാളത്തില്‍ ഇതുവരെ ആരും പറയാത്ത കഥ. ആരും പറയാത്ത വിധത്തില്‍ കഥകള്‍ പറയുന്ന കഥാകൃത്ത് ഇന്ദുഗോപന്റെ പ്രതിഭാവിലാസത്തില്‍ വിരിയുന്നതാണ് വൂള്‍ഫ് സിനിമ.

സംയുക്ത മേനോനാണ് കല്യാണപ്പെണ്ണ്. ഷൈന്‍ ടോംചാക്കോയും അര്ജുന് അശോകനും ജാഫര്‍ ഇടുക്കിയും ഇര്‍ഷാദ് അലിയും ആണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍. ഷാജി അസീസ് സംവിധാനവും രഞ്ജിന് രാജ് സംഗീതവും. ലങ്കയും ചന്ദ്രോല്സവും കുരുക്ഷേത്രയും മറ്റും നിര്‍മ്മിച്ച ദാമര്‍ ഫിലിംസിന്റെ സന്തോഷ് ദാമോദരന്‍ നിര്‍മ്മാതാവ്.