ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന വേലുക്കാക്കയുടെ ഷൂട്ടിംഗ് ആരംഭിച്ചു

0
Indrans.jp.jp
Indrans.jp.jp

സിനിമയിൽ വസ്ത്രാലങ്കാര സഹായിയാണ് ഇന്ദ്രൻസ് സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്.തുടർന്ന് ധാരാളം സിനിമകളിൽ വസ്ത്രാലങ്കാരജോലികൾ ചെയ്തു. അതിനോടൊപ്പം ചില സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. “സി ഐ ഡി ഉണ്ണികൃഷ്ണൻ ബി എ, ബി എഡ്” എന്ന സിനിമയാണ് ഇന്ദ്രൻസിന്റെ അഭിനയജീവിതത്തിൽ ഒരു വഴിത്തിരിവാകുന്നത്. ഈ സിനിമയിലെ ഹാസ്യകഥാപാത്രം തുടർന്നങ്ങോട്ട് ധാരാളം സിനിമകളിൽ ഹാസ്യവേഷങ്ങളിൽ തിളങ്ങാൻ ഇന്ദ്രൻസിന് സഹായകമായി.

Indrans
Indrans

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍. കലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വേലുക്കാക്ക’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ 16ന് രാവിലെ പാലക്കാട് ആരംഭിച്ചു. പി.ജെ.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിര്‍വ്വഹിക്കുന്നു.സത്യന്‍ എം എ തിരക്കഥ സംഭാഷണമെഴുതുന്നു. മുരളി ദേവ് ശ്രീനിവാസ് മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം, യുനുസ്യോ സംഗീതം പകരുന്നു.

Velukakka
Velukakka

ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിനു തൊട്ടുമുന്‍പായി ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായ മറ്റൊരു ചിത്രം ചിത്രീകരണം ആരംഭിച്ചിരുന്നു. ഇന്ദ്രന്‍സ്, പോള്‍ ഷാബിന്‍, ചന്ദ്ര ലക്ഷ്മണ്‍, ശ്രേയ രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.ആര്‍. അജയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദി ഗോസ്റ്റ് റെെറ്റര്‍’ എന്ന ചിത്രമായിരുന്നു അത്. അടുത്തിടെ ഇന്ദ്രന്‍സ് വളരെ വ്യത്യസ്ത ലുക്കിലെത്തിയ ഒരു ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.