ആ സമയത്തു തനിക്ക് ഉണ്ടായ അനുഭവം വളരെ വലുത് ആയിരുന്നു ; തുറന്നു പറഞ്ഞു സാന്ദ്രാ തോമസ്.

0

സാന്ദ്രാ തോമസ്  മലയാളത്തിലെ പ്രശസ്ത നടിയും സിനിമാ നിർമ്മാതാവ് ഒക്കെ ആണ്. 1991 ൽ നെറ്റിപ്പട്ടം എന്ന സിനിമയിൽ കൂടി ജൂനിയർ ആർട്ടിസ്റ്റ് ആയി ആണ് സാന്ദ്രാ തോമസ് വരുന്നത് പിന്നീട് വർഷങ്ങൾ ഓളം ജൂനിയർ ആര്ടിസ് ആയി അഭിനയിച്ചു.

1996 ൽ കാഞ്ഞിരപ്പള്ളി കരിയാച്ചൻ എന്ന സിനിമയിൽ കൂടി ആണ് സാന്ദ്രക്ക് ഒരു മികച്ച വേഷം ലഭിക്കുന്നത്. ലിസി മോൾ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. അവസാനം ആയി 1999 ൽ ഒളിമ്പ്യാൻ അന്തോണി ആദം എന്ന സിനിമയിൽ ആണ് അഭിനയിച്ചത്.

അതിന് ശേഷം 2012 ൽ ഫഹദ് ഫാസിൽ നായകൻ ആയ ഫ്രൈഡേ എന്ന സിനിമയിൽ കൂടി പ്രൊഡ്യൂസർ ആയി തിരിച്ചു വന്നു. അതേ വർഷം തന്നെ കിളിപോയി ആമേൻ എന്നീ സിമകളിൽ അഭിനയിച്ചു അതിൽ ആമേൻ എന്ന സിനിമയിലെ മറിയാമ്മ എന്ന വേഷം താരത്തിനു ഒരുപാട് മൈലേജ് നേടി കൊടുത്തു. 2013 ൽ സക്കറിയ യുടെ ഗർഭിണികൾ ഫിലിപ്പ് & മങ്കി പെൻ എന്നീ സിനിമകൾ നിർമിച്ചു.

സക്കറിയയുടെ ഗർഭിണികൾ എന്ന സിനിമായിലെ അനുരാധ എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയ കഥാപാത്രം ആയിരുന്നു. നടൻ വിജയ് ബാബു ആയി ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസ് എന്ന പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചു 2104 മോഹൻലാലിനെ നായകൻ ആക്കി പെരുച്ചാഴി എന്നോരു ബിഗ് ബജറ്റ് പടം ചെയ്തു. പിന്നീട് 2015 മിഥുൻ മാനുവൽ തോമസ് എന്ന സംവിധായകന്റെ അരങ്ങേറ്റ സിനിമ ആയ ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമ നിർമ്മിച്ചു.

പിന്നീട് ആകാശവാണി, അടി കപ്യാരെ കൂട്ടമണി, മുത്തുഗൗ എന്നീ സിനിമകൾ കൂടി നിർമ്മിച്ചു. അതിനു ശേഷം വിജയ് ബാബു സാന്ദ്രാ തോമസ് ഒരുമിച്ചു ഉള്ള സിനിമാ നിർമ്മാണം നിർത്തി പിരിഞ്ഞു.പിന്നീട് സാന്ദ്ര തോമസ് ഒറ്റക്ക് സിനിമാ നിർമ്മാണം ആരംഭിച്ചു ടോവിനോ തോമസ് നായകൻ ആയ എടക്കാട് ബറ്റാലിയൻ 06 നിർമ്മിച്ചത് സാന്ദ്രാ തോമസ് ആയിരുന്നു. റൂബി ഫിലിംസ് ബാനറിൽ ആയിരുന്നു സിനിമാ നിർമ്മിച്ചത്.

2016 ജൂലായ് സാന്ദ്രാ തോമസ് വില്യം  ജോണ് തോമസും ആയി വിവാഹം കഴിച്ചു. ഇവർക്ക് ജനിച്ചത് 2 ഇരട്ട കുട്ടികൾ ആയിരുന്നു തങ്ക കൊലുസ് എന്നാണ് അവരുടെ പേരുകൾ തങ്ക കൊലുസിന്റെ  വിശേഷങ്ങള്‍ കഴിഞ്ഞ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ വലിയ വാർത്തകൾ ആയി നിറഞ്ഞു നിന്നിരുന്നു. മക്കളുടെ ഒരു വീഡിയോ സാന്ദ്ര പങ്കുവെച്ചതിന് പിന്നാലെ അത് സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുക ആയിരുന്നു. മക്കളെ കുറിച്ചുളള നടിയുടെ പോസ്റ്റുകൾ എല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുളളത്.

അതേ സമയം ഇപ്പോൾ ഗര്‍ഭിണിയായിരുന്ന സമയത്ത് തനിക്കുണ്ടായ വിഷാദത്തെ കുറിച്ച് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് സാന്ദ്ര തുറന്നു പറയുന്നത് തനിക്കുണ്ടായ വിഷാദവും അതിനെ തരണം ചെയ്ത വഴികളെ കുറച്ചുമാണ് നടി മനസു തുറന്നത്. ഗര്‍ഭകാലത്തും പ്രസവം കഴിഞ്ഞ ശേഷവും താന്‍ വിഷാദത്തിലൂടെ കടന്ന് പോയെന്ന് സാന്ദ്ര പറയുന്നു. മാതൃഭൂമി അഭിമുഖത്തിൽ പറഞ്ഞു. പലപ്പോഴും എനിക്ക് മെഡിക്കല്‍ സഹായം വേണമെന്ന് തോന്നിയിരുന്നു. പക്ഷേ എന്റെ ചുറ്റുമുളളവര്‍ക്ക് ഇത് ഒരിക്കലും മനസിലായില്ല. എല്ലാ കൊണ്ടും വല്ലാത്തൊരു കാലഘട്ടമായിരുന്നു. പ്രസവ സമയത്തു വല്ലാതെ ദേഷ്യം വരുമായിരുന്നു, സങ്കടപ്പെടുക ചെയ്തിരുന്നു ഇതൊക്കെയുണ്ടായിരുന്നു. വീട്ടുകാര്‍ നോക്കുമ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നതെല്ലാം സാധിച്ച് തരുന്നു. പിന്നെ ഇവള്‍ക്കെന്താ പ്രശ്‌നമെന്നായിരുന്നു അവര്‍ കരുതിയത്. അന്ന് താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ വളരെ വലുത് ആയിരുന്നു എന്നും താരം പറഞ്ഞു.