വല്ലാത്ത മാറ്റം തന്നെ. മെലിഞ്ഞു സുന്ദരിയായി റിമിടോമി. ചിത്രങ്ങൾ കണ്ടു ഞെട്ടി ആരാധകർ.

0

ഗായിക, നടി, അവതാരക എന്നിങ്ങനെ വിശേഷണങ്ങൾ ഒരുപാടാണ് റിമി ടോമിക്ക്. യാതൊരു താര ജാഡയും  ഇല്ലാതെ എല്ലാ ആളുകളോടും ചിരിച്ചു കളിച്ചു സംസാരിക്കുന്ന റിമിക്ക് നിരവധി ആരാധകരുണ്ട്. ഒറ്റവാക്കിൽ പറഞ്ഞാൽ അടിമുടി എനർജിയാണ് റിമിടോമി. എത്ര വലിയ വേദികളെയും, എത്ര കർക്കശക്കാരായ ആളുകളെയും പിടിച്ചിരുത്താൻ ഉള്ള ഒരു പ്രത്യേക കഴിവ് റിമിക്കുണ്ട്. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി റിമി പങ്കുവയ്ക്കാറുണ്ട്. ആദ്യകാലങ്ങളിൽ തടിച്ചുരുണ്ട് ബബ്ലി ആയിട്ടായിരുന്നു റിമി ടോമി ഇരുന്നിരുന്നത്. എന്നാൽ ഇപ്പോൾ കുറച്ചുകാലങ്ങളായി ഒരു കിടിലൻ ഫിറ്റ്നസ് ഫ്രീക്ക് കൂടിയാണ് താരം.

തന്റെ പുത്തൻ ചിത്രങ്ങളും, ഫിറ്റ്നസ് രഹസ്യങ്ങളും ഒക്കെ തന്റെ യൂട്യൂബ് ചാനൽ വഴിയും, ഇൻസ്റ്റഗ്രാം വഴിയുമൊക്കെ റിമി ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ അതിമനോഹരമായ ഒരു ലഹങ്കയും, ബ്ലൗസുമണിഞ്ഞ് നിൽക്കുന്ന റിമിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഒട്ടാകെ പരക്കുന്നത്. നിരവധി കമന്റുകൾ ആണ് ഈ ചിത്രങ്ങൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്. ലോക്ക് ഡൗൺ സമയത്ത് ആയിരുന്നു റിമി ടോമി തന്റെ വ്യായാമ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയത്. കോവിഡ് പ്രതിസന്ധിയിൽ ജിമ്മും, ഫിറ്റ്നസ് സെന്ററുകളും ഒക്കെ പൂട്ടിയതോടെ വീട്ടിൽ ഇരുന്ന് തന്നെയായിരുന്നു റിമിയുടെ വ്യായാമം. തന്റെ പഴയ ലുക്കിൽ നിന്നും ഒരുപാട് കഠിനാധ്വാനത്തിലൂടെ ആണ് തന്റെ ശരീരഭാരം കുറച്ചെന്ന് റിമി തുറന്നു പറഞ്ഞിരുന്നു.

വണ്ണം കുറച്ച് എങ്ങനെയാണ് എന്ന ആരാധകരുടെ നിരന്തരമായ ചോദ്യത്തെ തുടർന്നാണ് റിമി അത് തുറന്നു പറഞ്ഞത്. അന്ന് റിമി പറഞ്ഞത് ഇങ്ങനെയായിരുന്നു, കൃത്യമായ വ്യായാമം വണ്ണം കുറയ്ക്കാനുള്ള പ്രക്രിയയിൽ വളരെ നിർബന്ധമാണ്. വ്യായാമം മുടക്കുകയും, ഭക്ഷണത്തിൽ യാതൊരു നിയന്ത്രണം ഇല്ലാതിരിക്കുകയും ചെയ്താൽ മുമ്പത്തെക്കാൾ കൂടുതൽ അത് വണ്ണം വയ്ക്കാൻ ഇടയാക്കും.കീറ്റോ ഡയറ്റിലൂടെ അന്ന് ഒരുപാട് വണ്ണം കുറച്ചെങ്കിലും എനിക്ക് കൊളസ്ട്രോൾ കൂടുകയുണ്ടായി. തുടർന്ന് ഇന്റർമിറ്റൻഡ് ഫാസ്റ്റിംഗ് എന്ന രീതിയാണ് ഞാൻ പിന്തുടർന്നത്. ഡയറ്റിന്റ വലിയ സമ്മർദം ഒന്നുമില്ലാതെ ഇത് തുടരാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

എട്ടു മണിക്കൂർ ഭക്ഷണം കഴിക്കുകയും, ബാക്കിയുള്ള 16 മണിക്കൂർ ഫാസ്റ്റിംഗ് ചെയ്യുകയുമാണ് വേണ്ടത്. വൈകി എഴുന്നേൽക്കാൻ അതുകൊണ്ടുതന്നെ ഉച്ചയ്ക്ക് ഒരു മണി തൊട്ട് രാത്രി ഒമ്പതു മണി വരെയുള്ള സമയം ആയിരുന്നു ഞാൻ തിരഞ്ഞെടുത്തത്. അവരവർക്ക് ഇഷ്ടമുള്ള രീതിയിൽ ഓരോരുത്തർക്കും സമയം നിശ്ചയിക്കാം. എഴുന്നേറ്റയുടൻ ചെറു ചൂടുവെള്ളത്തിൽ നാരങ്ങാ പിഴിഞ്ഞു കുടിക്കും. ഉച്ചയ്ക്ക് ഒരു മണിക്കാണ് ആദി ഭക്ഷണം കഴിക്കുന്നത്. പരമാവധി എണ്ണപ്പലഹാരങ്ങൾ കുറച്ചു. ചപ്പാത്തി, അരിയാഹാരം തുടങ്ങിയവയൊക്കെ മിതമായ നിരക്കിൽ ആക്കി. പഴങ്ങൾ ഒക്കെ ഒരുപാട് കഴിക്കും. ദിവസവും ഭാരം പരിശോധിച്ചിരുന്നു. അതെനിക്കൊരു പ്രചോദനമായിരുന്നു.