മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ട് ചിത്രീകരണം പൂര്‍ത്തിയായി, പൊലീസുകാരനായി കുഞ്ചാക്കോ ബോബന്‍

0
Nayatt....
Nayatt....

വനിതയിലെ ഫോട്ടോഗ്രാഫർ ആയിരുന്ന മാർട്ടിൻ പ്രക്കാട്ട് കേരളത്തിലെ അറിയപ്പെടുന്ന ഒരു ഫാഷൻ ഫോട്ടോഗ്രാഫർ ആയിരുന്നു. ആദ്യ ചിത്രം മമ്മൂട്ടീ നായകനായി അഭിനയിച്ച “ബെസ്റ്റ് ആക്ടർ”. ലൌ ഇൻ സിംഗപ്പൂർ എന്ന ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടായിരുന്നു സിനിമാ രംഗത്ത് തുടക്കം.

Nayatt
Nayatt

ചാര്‍ലിയ്ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നായാട്ട്’. ജോജു ജോര്‍ജും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രത്തില്‍ നിമിഷ സജയന്‍ ആണ് നായികയായെത്തുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി നടന്‍ കുഞ്ചാക്കോ ബോബന്‍ അറിയിച്ചു.

പ്രവീണ്‍ മൈക്കിള്‍ എന്ന സിവില്‍ പോലീസ് ഉദ്യോഗസ്ഥനാണ് നടന്‍ ചിത്രത്തിലെത്തുന്നത്. ചിത്രം തിയേറ്ററില്‍ റിലീസ് ആയിരിക്കുമെന്നും താരം പറഞ്ഞു. സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് താരത്തിന്റെ കുറിപ്പ്.

Team Nayatt
Team Nayatt

ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റെതാണ് രചന. ഛായാഗ്രഹണം ഷൈജു ഖാലിദും എഡിറ്റിംഗ് മഹേഷ് നാരായണനും നിര്‍വഹിക്കുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയാണ് സംഗീതമൊരുക്കുന്നത്. സംവിധായകന്‍ രഞ്ജിത്തിന്റെയും ശശിധരന്റെയും ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.