നന്ദഗോപാൽ മാരാരെ അനുകരിച്ച കൊച്ചു മിടുക്കിക്ക് അഭിനന്ദനമായി മമ്മൂട്ടി താരം പറഞ്ഞത് ഇങ്ങനെ…

0

നരസിംഹം എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച നന്ദഗോപാല്‍ മാരാര്‍ എന്ന കഥാപാത്രത്തിന്റെ ഡബ്സ്മാഷ് വീഡിയോ അവതരിപ്പിച്ച്‌ കൈയടി നേടിയ ആവര്‍ത്തനയെ അഭിനന്ദിച്ച്‌ മമ്മൂട്ടി. വക്കീല്‍ കഥാപാത്രം കോടതി മുറിക്കുള്ളില്‍ നടത്തുന്ന തീപ്പൊരി ഡയലോഗാണ് ഏഴു വയസുകാരി ആവര്‍ത്തന ഇന്‍സ്റ്റാഗ്രാമില്‍ ഡബ്സ്മാഷായി അവതരിപ്പിച്ചത്.

ഈ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ആവര്‍ത്തനയെതേടി സാക്ഷാല്‍ മമ്മൂട്ടിയുടെ അഭിനന്ദന സന്ദേശം എത്തുകയായിരുന്നു. ആവര്‍ത്തനയുടെ പ്രകടനം വളരെ നന്നായിട്ടുണ്ടെന്നും വീണ്ടും വീണ്ടും ആവര്‍ത്തിക്കാമെന്നും ശബ്ദ സന്ദേശത്തില്‍ മമ്മൂട്ടി പറയുന്നു. സ്വന്തമായും നല്ല അഭിനയം കാഴ്ചവെക്കണം. നല്ല ഒരു നടിയായി മാറും. അതിനുള്ളില്‍ പഠിത്തമൊക്കെ പാസ്സായി അഭിനയം അല്ലാതെ മറ്റൊരു തൊഴില്‍ കണ്ടെത്തണം. അതിനുശേഷമാവണം അഭിനയം തൊഴിലാക്കേണ്ടതെന്നും മമ്മൂട്ടി ഉപദേശിക്കുന്നുണ്ട്.

മമ്മൂട്ടിയുടെ സന്ദേശം ലഭിച്ചതില്‍ വളരെ സന്തോഷം ഉണ്ടെന്നും അഭിനയത്തോടൊപ്പം പഠിച്ച്‌ ഒരു ജോലി നേടാനും താന്‍ ശ്രമിക്കുമെന്ന് ആവര്‍ത്തന മറുപടി പറഞ്ഞു. ഭാരതപ്പുഴയുടെ തീരത്ത് അച്ഛന് ശേഷക്രിയ ചെയ്യാനെത്തിയ മണപ്പള്ളി പവിത്രന്റെ നെറ്റിയിൽ വിരൽചൂണ്ടി പുവള്ളി ഇന്ദുചൂഡൻ അലറിയപ്പോൾ തിയേറ്ററുകൾ ഇളകിമറിഞ്ഞു
മോഹൻലാൽ പുവള്ളി ഇന്ദുചൂഡൻ എന്ന വീരനായകനായെത്തിയ ചിത്രമായിരുന്നു നരസിംഹം. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജികൈലാസ് സംവിധാനം ചെയ്ത ചിത്രം മലയാളസിനിമയിൽ വൻ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. ആ ചിത്രം തീർത്ത ഇമേജിൽനിന്ന് തിരിച്ചിറങ്ങാൻ മോഹൻലാലും അതിന് മുകളിൽ നിൽക്കുന്ന ചിത്രമൊരുക്കാൻ ഷാജി കൈലാസും പിന്നീട് പാടുപെടേണ്ടിവന്നു.