ആദ്യമായി തന്നോട് അഭിനയിക്കാൻ പറഞ്ഞത് സാക്ഷാൽ ആമീർഖാൻ. തുറന്നു പറഞ്ഞു മാളവിക മോഹനൻ..

0

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് മാളവിക മോഹനൻ. ഏറ്റവും ഒടുവിലായി തീയറ്ററുകളെയും, സോഷ്യൽ മീഡിയയെയും പ്രകമ്പനം കൊള്ളിച്ച വിജയ് ചിത്രം മാസ്റ്ററിൽ വരെ എത്തി നില്കുന്നു മാളവികയുടെ അഭിനയ ജീവിതം.  മലയാളിയാണെങ്കിലും തന്റെ അരങ്ങേറ്റ ചിത്രത്തിനുശേഷം മറ്റ് ഭാഷകളിൽ ആണ് മാളവിക തിളങ്ങിയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മാളവിക തന്റെ വിശേഷങ്ങളും, പുതിയ ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെപ്പറ്റിയും, പേഴ്സണൽ കാര്യങ്ങളെപ്പറ്റിയും ഒക്കെ  താരം തുറന്നുപറഞ്ഞ ഒരു ഇന്റർവ്യൂ ആണ് വൈറലാകുന്നത്. മാളവികയുടെ വാക്കുകൾ ;

തന്റെ ആദ്യ ചിത്രമായ പട്ടം പോലെ തീയറ്ററുകളിൽ പ്രതീക്ഷിച്ചത്ര വിജയം നേടാതിരുന്നത് തന്നെ ഒരുപാട് സങ്കടപ്പെടുത്തി എന്നും, അന്നൊക്കെ തനിക്ക് ഹൃദയം നുറുങ്ങുന്ന വേദന തോന്നിയെന്നും ഒക്കെ മാളവിക തുറന്നുപറഞ്ഞു. അന്നൊന്നും തനിക്ക് വിജയത്തെയും, പരാജയത്തെയും എങ്ങനെ കാണണം എന്ന് പോലും അറിയില്ലായിരുന്നു. സിനിമ വിജയിക്കുമ്പോൾ നമ്മളോടൊപ്പം ഒരുപാട് ആളുകൾ ഉണ്ടാകും എന്നും, എന്നാൽ പരാജയപ്പെട്ടു കഴിഞ്ഞാൽ ഇത് മുന്നോട്ട് എന്തുവേണമെന്ന് പറഞ്ഞുതരാൻ ആരും ഉണ്ടാകില്ല എന്നും മാളവിക കൂട്ടിച്ചേർത്തു. നമുക്കൊരു പരാജയം സംഭവിക്കുമ്പോൾ ഇവിടുത്തെ സോഷ്യൽ മീഡിയ വെറുതെ ഇരിക്കില്ല. മറ്റു സിനിമ ഇൻഡസ്ട്രികളെ അപേക്ഷിച്ച് മലയാളത്തിലെ ചില ട്രോളുകൾ വളരെ ക്രൂരമായി തോന്നാറുണ്ട്. അന്നൊക്കെ തന്റെ നിറത്തെ പറ്റിയും, ശരീരത്തെ പറ്റിയും ഒക്കെ പറഞ്ഞ് ആളുകൾ ഒരുപാട് വിമർശിച്ചു. പട്ടം പോലെ എന്ന ചിത്രത്തിന് ശേഷം പരാജയം എന്നെ കരുത്തുള്ള ഒരാൾ ആക്കി മാറ്റി എന്ന് തന്നെ പറയാം, എന്നും മാളവിക പറയുന്നു.

കൂടാതെ തമിഴ് സിനിമ അങ്ങേയറ്റത്തെ പറ്റിയും മാളവിക മനസ്സ് തുറന്നു. രജനീകാന്ത് നായകനായ പേട്ട ആയിരുന്നു ആദ്യ ചിത്രം. മുഴുനീള കഥാപാത്രം അല്ലെങ്കിൽ കൂടിയും ഈ ചിത്രം പിന്നീട് തനിക്ക് വരുന്ന അവസരങ്ങളെ സ്വാധീനിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ആ ഉറപ്പ് പിന്നീട് വിജയുടെ നായികയായി വന്നപ്പോൾ സത്യമായി. ഒരു വർഷം മുമ്പ് മാസ്റ്ററിന്റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ വിജയ് പറഞ്ഞ വാക്കുകൾ ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്. ‘അഭിനയം തുടരണം, മികച്ച ഭാവിയുണ്ട്’. ഇതായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. അതുമാത്രമല്ല കണ്ണോട് ആദ്യമായി അഭിനയം തിരഞ്ഞെടുക്കാൻ പറഞ്ഞത് ബോളിവുഡ് താരം അമീർഖാൻ ആണെന്നും മാളവിക പറയുന്നു.

ഒരിക്കൽ അച്ഛനോടൊപ്പം തലാഷ് എന്ന സിനിമയുടെ ഷൂട്ടിംഗ് കാണാനായി പോയി. കുറച്ചു ദൂരെയായി ആമിർഖാൻ ഒരു കാറിൽ ഇരിപ്പുണ്ട്. അദ്ദേഹം ഇടയ്ക്ക് ഞാൻ ഇരിക്കുന്നിടത്തേക്ക് നോക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഷോട്ട് കഴിഞ്ഞപ്പോൾ സംസാരിക്കാൻ ഒരു അവസരം കിട്ടി. എന്താണ് ഫ്യൂച്ചർ പ്ലാൻ എന്ന് അന്ന് അദ്ദേഹം ചോദിച്ചു. അതേ പറ്റി താനും കൺഫ്യൂഷനിൽ ആണെന്ന് പറഞ്ഞപ്പോൾ ‘ക്യാമറയ്ക്ക് പിന്നിൽ അല്ല മുന്നിലാണ് നിങ്ങളുടെ സ്ഥാനം എന്ന്’ അദ്ദേഹം അന്ന് പറഞ്ഞു. പയ്യന്നൂരുകാരിയായ തനി മലയാളി പെൺകുട്ടിയാണ് മാളവിക മോഹനൻ. പ്രശസ്ത ക്യാമറാമാൻ ആയ കെ യു മോഹനൻറെ മകളാണ് മാളവിക. മുംബൈയിലാണ് പഠിച്ചു വളർന്നതെങ്കിലും കേരളവുമായി ഇപ്പോഴും നല്ല ബന്ധം പുലർത്താറുണ്ട്.