അന്ന് സംഭവിച്ച കാര്യങ്ങളിൽ ദിലീപ് ഏട്ടന് പങ്ക്‌ ഇല്ലായിരുന്നു; തുറന്നു പറഞ്ഞു കാവ്യ മാധവൻ.

0

1991 ൽ കമൽ സംവിധാനം ചെയ്ത പൂക്കാലം വരവായി എന്ന സിനിമയിൽ ബാലതാരം ആയി എത്തിയ നടി ആണ് കാവ്യ മാധവൻ.

ആദ്യ സിനിമ മുതൽ കാവ്യ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടി ആയി മാറി. 1991 മുതൽ 1999 വരെ ബാലതാരം ആയും സപ്പോർട്ടിങ് നടി ആയി ഒക്കെ തിളങ്ങിയ കാവ്യ മാധവൻ 2000 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ കൂടി നായികാ ആയി മാറി. ദിലീപ് ആയിരുന്നു നായകൻ ആയി എത്തിയത്. നായിക ആയി അഭിനയിച്ച സിനിമ തന്നെ സൂപ്പർ ഹിറ്റ് ആയതോടെ ദിലീപ് കാവ്യ ജോടി മലയാളത്തിലെ ഹിറ്റ് ജോടികൾ എന്ന പേരിന് അർഹത നേടി.

പിന്നീട് മധുര നൊമ്പരകാറ്റ്, സഹയാത്രിക്കക്ക് സ്നേഹ പൂർവ്വം,  കൊച്ചു കൊച്ചു സന്തോഷങ്ങൾ, തെങ്കാശി പട്ടണം, രാക്ഷസ രാജാവ്, മഴ മേഘ പ്രാവുകൾ ,വെള്ളിത്തിര.  ദർലിംഗ് ദാർലിംഗ്, ഒന്നാമൻ, ഊമ പെണ്ണിന് ഉരിയാടാ പയ്യൻ കാശി,തിളക്കം ,ചക്കര മുത്തു, ഗൗരീ ശങ്കരം എന്നീ സിനിമകളിൽ നായിക ആയി എത്തി. ഏറ്റവും കൂടുതൽ നായിക ആയി അഭിനയിച്ചത് ദിലീപിന്റെ നായിക ആയിട്ട് ആണ് 19 സിനിമകളിൽ ദിലീപിന്റെ നായിക ആയി കാവ്യ അഭിനയിച്ചു.

പ്രേം നസീർ ഷീലക്ക് ശേഷം ഏറ്റവും കൂടുതൽ നായിക നായകൻ മാർ ആയ ജോടി എന്ന റിക്കോർഡ് ദിലീപ് കാവ്യ ജോഡികൾ ആണ്. പിന്നീട് കാവ്യ വിവാഹ ജീവിതത്തോട് കൂടി സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തു. ഒരു പക്ഷെ സിനിമാ ലോകം ഏറ്റവും കൂടുതൽ ആഘോഷിച്ച ഒരു വിവാഹം കൂടി ആയിരുന്നു കാവ്യ മാധവന്റെ വിവാഹം. അത്രക്ക് താര പൊലിമ ഉള്ള വിവാഹം ആയിരുന്നു അത്.

പിന്നീട് കാവ്യ വിവാഹ മോചനം നേടി അതിന്റെ പേരിൽ കാവ്യ ഒരുപാട് സൈബർ ആക്രമണം നേരിട്ടു. പിന്നീട് കാവ്യ ദിലീപ് ആയി വിവാഹം ചെയ്തു .എങ്കിലും കാവ്യ ദിലീപിന് ഏറ്റവും  സൈബർ ആക്രമണം നേരിടേണ്ടി വന്നു.
ഇത്തരത്തിൽ സോഷ്യൽ മീഡിയ ലോകം മുഴുവൻ ആഘോഷമാക്കിയ വിവാഹവും വിവാഹ മോചനവും ആയിരുന്നു കാവ്യാമാധവന്റെത്. അതിനെ ക്കുറിച്ച് താരം തുറന്നു പറഞ്ഞ ഒരു അഭിമുഖമാണ് പ്രേക്ഷകർക്ക് ഇടയിൽ  ഇപ്പോൾ തരംഗമായി പ്രചരിച്ചു കൊണ്ട് ഇരിക്കുന്നത്.

തനിക്ക് വലിയ സ്വീകാര്യത ഉണ്ട് എന്ന് വിചാരിക്കുന്ന ഒരു ജനക്കൂട്ടത്തിൽ നിന്നാണ് ഏറ്റവും വലിയ ആക്രമണം അവഗണനയും തനിക്ക് ലഭിച്ചത് എന്നും നേരിട്ട് കൂടെയുണ്ട് എന്ന് പറഞ്ഞവർ തന്നെ മാറിനിന്ന് പരിഹസിചിട്ടുണ്ട് എന്നും വളരെ വിഷമത്തോടെയാണ് കാവ്യമാധവൻ ആ അഭിമുഖത്തിൽ പറയുന്നത്. തന്റെ വിവാഹമോചനത്തിൽ  ദിലീപിന് പങ്കുണ്ട് എന്ന് ഒരു പ്രചാരണം ഉണ്ടായിരുന്നു എന്ന അഭിമുഖം നടത്തുന്ന വ്യക്തിയുടെ ചോദ്യത്തോട് വളരെ പ്രാധാന്യത്തോടെയാണ് കാവ്യാമാധവൻ ഉത്തരം പറഞ്ഞത്. ആ വിഷയത്തിലേക്ക് ദിലീപേട്ടനെ വലിച്ചിഴക്കുന്നതിൽ ആണ് തനിക്ക് വിഷമം എന്നാണ് താരം പറയുന്നത്.

എന്റെ വിവാഹ ജീവിതത്തിൽ ഉണ്ടായ വിഷമങ്ങൾ ഞാൻ ഏറ്റവും കൂടുതൽ തുറന്നു പറഞ്ഞത് ദിലീപേട്ടനൊടും മഞ്ജു ചേച്ചിയോടും ആയിരിക്കുമെന്നും ദിലീപേട്ടനെക്കാൾ കൂടുതൽ ആ വിഷയം ഞാൻ സംസാരിച്ചത് മഞ്ജു ചേച്ചിയോട് ആയിരുന്നു എന്നും കാവ്യ തുറന്നു പറഞ്ഞു. അത് കൊണ്ട് തന്നെ മഞ്ജു ചേച്ചി എനിക്ക് ഒരുപാട് സപ്പോർട്ട് തന്നു കൂടെ നിന്നു എന്നിട്ടും ആളുകൾ കുറ്റ പെടുത്തി. അപ്പോൾ ആളുകൾ കുറ്റപ്പെടുത്തി അത് കൊണ്ട് ആണ് ദിലീപ് ഏട്ടനും ആയി ഒന്നിക്കാൻ  തീരുമാനിച്ചത്  എന്നും താരം ഇന്റർവ്യൂയിൽ പറഞ്ഞു.