മമ്മൂട്ടിക്ക് വേണ്ടി ഡെന്നീസ് ജോസഫ് എഴുതിയ ആ സൂപ്പർ ഹിറ്റ് ചിത്രത്തിൽ മോഹൻലാൽ നായകൻ ആയി എത്തിയത് ഇങ്ങനെ ആണ്.

0

മമ്മൂട്ടിക്ക് വേണ്ടി എഴുതിയ സിനിമ ആയിരുന്നു രാജാവിന്റെ മകൻ.എന്നാൽ ആ സിനിമയിൽ മോഹൻലാൽ എത്തിയത്തിന് പിന്നിൽ ഒരു കഥ ഉണ്ട്.

മലയാളികൾക്ക് പ്രിയപ്പെട്ട  എഴുത്തു കാരനും സംവിധാനയകനും ആണ് ഡെന്നീസ് ജോസഫ് 60 ഓളം സിനിമകൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട് അതിൽ 24 എണ്ണത്തിലും നായകൻ ആയത് മമ്മൂട്ടി ആയിരുന്നു.

ഡെന്നീസ് ജോസഫ്‌ എഴുതിയ തിരക്കഥയിൽ 15 തിരക്കഥ എഴുതിയ സിനിമ സംവിധാനം ചെയ്തത് ജോഷി ആയിരുന്നു.

മമ്മൂട്ടി പരാജത്തിന്റെ പടു കുഴിയിൽ വീണ സമയത്തു ന്യൂ ഡൽഹി എന്ന സിനിമ മമ്മൂട്ടിക്ക് വേണ്ടി തിരക്കഥ എഴുതിയത്  ഡെന്നീസ് ജോസഫ് ആയിരുന്നു അത് സംവിധാനം ചെയ്തത് ജോഷി ആയിരുന്നു.

ജി കൃഷ്ണകുമാർ (GK) എന്ന കഥാപാത്രം മമ്മൂട്ടിയുടെ ശക്തമായ തിരിച്ചു വരവിന് കളം ഒരുക്കി. ഇല്ലേ  മമ്മൂട്ടി എന്ന താരത്തിന്റെ അസ്തമയം അവിടെ സംഭവിച്ചേനെ.

ടെന്നീസ്‌ ജോസഫ്‌ തമ്പി കണ്ണന്താനം എന്ന സംവിധായകനു വേണ്ടി എഴുതിയ സ്ക്രിപ്റ്റ് ആയിരുന്നു രാജാവിന്റെ മകൻ മമ്മൂട്ടിയെ നായകനാക്കി ചെയ്യാൻ ആയിരുന്നു പ്ലാൻ പക്ഷെ സംവിധാനം തമ്പി കണ്ണന്താനം ആയത് കൊണ്ട് മമ്മൂട്ടി സമ്മതിച്ചില്ല.

സംവിധാനയകനെ മാറ്റിയാൽ ഈ സിനിമ ചെയ്യാം എന്ന് മമ്മൂട്ടി പറഞ്ഞു. കാരണം തമ്പി കണ്ണന്താനം എന്ന സംവിധായകൻ തുടർ പരാജയങ്ങൾ ഏറ്റു വാങ്ങി നിൽക്കുന്ന സമയം ആയിരുന്നു.

പക്ഷെ പ്രൊഡ്യൂസർ തമ്പി മതി എന്നു പറഞ്ഞതോടെ മമ്മൂട്ടി പിന്മാറി ഡെന്നീസ് ജോസഫ് ആണ് തിരക്കഥ എന്നു അറിഞ്ഞിട്ടു പോലും പിന്നീട് തമ്പി കണ്ണന്താനം  മമ്മൂട്ടിയുടെ മുന്നിൽ വെച്ചു പറഞ്ഞു നീ ഇനി എന്റെ പടത്തിൽ അഭിനയിക്കേണ്ട മറ്റെ പ്പുള്ളിയെ നായകൻ ആക്കി ഈ പടം ഞാൻ ചെയ്യും ഇനി അവൻ ആകും സൂപ്പർ സ്റ്റാർ നീ രണ്ടാം സ്ഥാനത്തേക്ക് പോകും എന്ന് തമ്പി മമ്മൂട്ടിയുടെ മുഖത്തു നോക്കി പറഞ്ഞു . അങ്ങനെ ആണ് 26 വയസ്സ് ഉള്ള മോഹൻലാൽ വിൻസന്റ് ഗോമസ് ആയി വരുന്നത്.

രാജാവിന്റെ മകൻ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആയി മാറി അതോടെ മോഹൻലാൽ എന്ന നടൻ സൂപ്പർ സ്റ്റാർ പദവിലേക്ക് ഉയർന്നു വന്നു. അന്നത്തെ തമ്പിയുടെ വാക്കുകൾ അറം പറ്റിയത് ആയി മാറി പിന്നീട് മോഹൻലാൽ സൂപ്പർ സ്റ്റാർ പദവിയും കടന്നു മുന്നേറുക ആയിരുന്നു. അത് പോലെ തന്നെ ഡെന്നീസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിൾ എന്ന സിനിമയിലെ മിന്നൽ പ്രതാപൻ എന്ന കഥാപാത്രം ആദ്യം ചെയ്യാൻ ഇരുന്നത് ജഗതി ശ്രീകുമാർ ആയിരുന്നു. എന്നാൽ വളരെ അവിചാരിതം ആയി ആണ് സുരേഷ് ഗോപിയുടെ കൈകളിൽ എത്തിയത്.

സുരേഷ് ഗോപി ഡെന്നീസ് ജോസഫ് തിരക്കഥ എഴുതിയ പല സിനിമകളിൽ കൂടിയും അത്യാവശ്യം നല്ല വേഷങ്ങൾ ഒക്കെ ചെയ്തു സിനിമയിൽ സജീവം ആകുന്ന സമയത്തു ആണ് മനു അങ്കിൾ ഷൂട്ടിങ് നടക്കുന്നത്. കൊല്ലം അഷ്ട മുടിയിൽ ആയിരുന്നു ഷൂട്ടിംഗ് തന്റെ നാട്ടിൽ നടക്കുന്ന ഷൂട്ടിങ് ആയത് കൊണ്ട്  അന്ന് മമ്മൂട്ടിയെ വീട്ടിൽ ഫുഡ് കഴിക്കാൻ വിളിക്കാൻ വേണ്ടി ഷൂട്ടിംഗ് സെറ്റിൽ എത്തിയത് ആയിരുന്നു സുരേഷ് ഗോപി.

മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിൽ ആയിരുന്നു ജഗതി എത്താൻ വൈകും എന്നു അറിയിച്ചതോടെ സെറ്റിൽ എത്തിയ സുരേഷ് ഗോപിയോട് ഈ വേഷം ചെയ്യുമോ എന്നു ചോദിക്കുക ആയിരുന്നു അങ്ങനെ ആണ് മിന്നൽ പ്രതാപൻ എന്ന കഥാപാത്രം സുരേഷ് ഗോപിയിൽ എത്തുന്നത്. അത് വരെ കോമഡി വേഷങ്ങൾ ചെയ്യാത്ത സുരേഷ് ഗോപിക്ക് ഒരു ബ്രേക്ക് ആയിരുന്നു മിന്നൽ പ്രതാപൻ. അതോടെ സീരീസ് വേഷങ്ങൾ ചെയ്യുന്ന സുരേഷ് ഗോപിക്ക് കോമഡി വേഷങ്ങളും വഴങ്ങും എന്നു തെളിയിച്ചു.