ആ സ്വാതന്ത്ര്യം രണ്ടു പേർക്ക് ഒരു പോലെ വേണം ; അനുശ്രീയുടെ വാക്കുകൾ വൈറൽ ആയി മാറി.

0

അനുശ്രീ ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന സിനിമയിൽ കൂടി അഭിനയ രംഗത്ത് എത്തിയ താരം. ആദ്യ സിനിമയിലെ അഭിനയത്തിൽ കൂടി തന്നെ മികച്ച നടി ആയി വളർന്നു വന്നു പിന്നീട് ഒരുപാട് ഹിറ്റ് സിനിമയുടെ ഭാഗം ആയി മാറിയ അനുശ്രീ മികച്ച ഒരു നർത്തകി കൂടി ആണ്.

ഡയമണ്ട് നെക്ലേസ് എന്ന സിനിമക്ക് ശേഷം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലും റെഡ് വൈൻ എന്ന സിനിമയിലും മികച്ച വേഷങ്ങൾ ചെയ്ത് തന്റെ സ്ഥാനം മലയാള സിനിമയിൽ ഉറപ്പിച്ചു. 2013 ൽ 4 സിനിമകളിൽ നായിക ആയി അനുശ്രീ ഏവരെയും ഞെട്ടിച്ചു.  താരത്തിന്റെ കരിയറിലെ ഏറ്റവും രസകരമായ കഥാപാത്രം ആയിരുന്നു ഇതിഹാസ എന്ന സിനിമയിലെ നായികാ കഥാപാത്രം ആയ ജാനകി അത് വരെ ഉള്ളതിൽ നിന്നൊക്കെ വളരെ ഏറെ മികച്ച വേഷം ആയിരുന്നു അത്.

പിന്നീട് താരത്തെ തേടി എത്തിയത് എല്ലാം മികച്ച വേഷങ്ങൾ ആയിരുന്നു അത് കൊണ്ട് തന്നെ തന്റെ അഭിനയ മികവ് കൊണ്ടു ചെയ്യുന്ന വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കാൻ താരം കഠിന പ്രയത്നം ചെയ്യുന്ന ആളാണ് അനുശ്രീ. ഒരുപാട് സിനിമ കളിൽ അഭിനയിച്ചിട്ടു ഉണ്ടെങ്കിലും മഹേഷിന്റെ പ്രതികാരം എന്ന സിനിമയാണ് കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായി പ്രേക്ഷകർ കണക്കാക്കുന്നത്. താര പരിവേഷമോ താര ജാഡകളോ ഒന്നുമില്ലാത്ത വ്യക്തി കൂടി ആണ് അനുശ്രീ എന്നാണ് സിനിമ ലോകത്ത് മുഴുവൻ അറിയപ്പെടുന്നത്.  കൊല്ലം ജില്ലയിലെ കമുകും ചേരി എന്ന സ്ഥലത്തു ആണ് താരത്തിന്റെ വീട് നാട്ടിലെ പരിപാടികൾക്കെല്ലാം തന്നെ താരം സജീവമായി ഉണ്ടാകാറുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവം ആണ് താരം തന്റെ പുതിയ വിശേഷങ്ങൾ  ചിത്രങ്ങൾ ഒക്കെ താരം ആരാധർ ആയി പങ്കു വെക്കാറുണ്ട്. തന്റെ നിലപാട് ആരുടെ മുന്നിലും തുറന്നു പറയുന്ന നടി കൂടി ആണ് അനുശ്രീ. ഇപ്പോൾ താരം പറഞ്ഞ ചില വാക്കുകൾ ആണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. താരം സോഷ്യൽ മീഡിയയിൽ പറഞ്ഞത് ഇങ്ങനെ ആണ് “ആണായി ജനിക്കണമെന്നു ഒന്നും ഒരിക്കലും തോന്നിയിട്ടില്ല കാരണം ആറുമണി കഴിഞ്ഞു പുറത്ത് പോകരുത്, അങ്ങോട്ടു പോകരുത്, ഇങ്ങോട്ടു പോകരുത് എന്നൊക്കെയുള്ള നിയന്ത്രണങ്ങള്‍ ഒന്നും എന്റെ വീട്ടിലോ എന്നിലോ ഇല്ലായിരുന്നു”. എന്നാണ് അനുശ്രീ പറഞ്ഞ നിലപാട്. നിയന്ത്രണങ്ങളുടെ കാര്യത്തിൽ വീട്ടിൽ നിന്നു കിട്ടുന്ന സ്വാതന്ത്ര്യം ഇത്തരത്തിലാണ് എന്നാണ് താരം സോഷ്യൽ മീഡിയയിൽ പറയുന്നത്.

പിന്നെ “എന്റെ ചേട്ടന്‍ എന്നെ രാത്രി സിനിമ കാണിക്കാന്‍ കൊണ്ട് പോകും. ഫുഡ് കഴിക്കാന്‍ കൊണ്ട് പോകും. അങ്ങനെ എല്ലാ സ്വാതന്ത്ര്യവും ആണിനെ പോലെ തന്നെ എനിക്കും വീട്ടിൽ  ഉണ്ടായിരുന്നു. അല്ലാതെ അടച്ചിട്ടു നിയന്ത്രണങ്ങളോടെ അല്ല എന്നെ വളർത്തിയത് അത് കൊണ്ട് ഈ ഭൂമിയിൽ ആണായി ജനിച്ചിരുന്നെങ്കില്‍ അടിച്ചു പൊളിച്ചു നടക്കമായിരുന്നു എന്ന ഒരു തോന്നല്‍ ഒന്നും എനിക്ക് ഉണ്ടായിട്ടില്ല” ആണായാലും പെണ്ണ് ആയാലും അവർക്ക് അർഹിക്കുന്ന സ്വാതന്ത്ര്യം വേണം എന്ന് ആണ് തന്റെ നിലപാട്  എന്നും താരം പറഞ്ഞു. താരത്തിന്റെ വാക്കുകൾ ഇപ്പോൾ വൈറൽ ആയി മാറി കഴിഞ്ഞു.