വേഷം കൊണ്ട് നിങ്ങൾ വിലയിരുത്തുന്നത് എന്നെ തന്നെ ആണോ തുറന്നു പറച്ചിലുമായി അനാർക്കലി

0

പ്രേഷക പ്രിയതാരമാണ് അനാർക്കലി മരക്കാർ. ആനന്ദം എന്ന പുതുമുഖ താരങ്ങൾ അണിനിരന്ന സിനിമയിലൂടെ രംഗത്തെത്തിയ അഭിനേത്രി. സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ് താരം. ആരെന്ന് നോക്കാതെ ഉള്ള താരത്തിന്റെ പ്രതികരണങ്ങൾ ആരാധകരെയും ഒപ്പം വിമർശകരെയും സൃഷ്ടിച്ചു.

താരം ഇന്നിതാ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കയാണ്. തന്റെ മുഖത്തെ കണ്ണട കണ്ട് പലരും പറയുന്നു താൻ ഫെമിനിച്ചി അല്ലെ എന്ന്. അതെ എന്ന് താരം സമ്മതിക്കുന്നു.

മുടി ബോയ് കട്ട്‌ ആക്കിയപ്പോൾ ബുദ്ധി ജീവി ലുക്ക്‌ ആണെന്ന് പറഞ്ഞു തന്നെ അറിയുന്നവരോട് ചോദിച്ചാൽ അറിയാം ബുദ്ധി ജീവി ആണോ എന്ന്. മുടി വെട്ടണമെന്ന് പണ്ട് മുതലേ ഉള്ള ആഗ്രഹമാണ് 11 ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി മുടി വെട്ടുന്നത്. വീട്ടിൽ പറയാതെ ആയിരുന്നു അത്.

ഫാഷൻ ഡിസൈൻനിങ് ആണ് പഠിക്കുന്നത് അതിനാൽ തന്നെ ഒരു ദിവസം കോസ്റ്റയുംസ് ഡിസൈൻ അനാർക്കലി എന്ന് കാർഡ് തെളിയും എന്നും താരം പറയുന്നു. അനാർക്കലിയുടെ വാപ്പ നിയാസ് മരക്കാർ ഫോട്ടോഗ്രാഫർ ആണ് അതിനാൽ ഫോട്ടോഗ്രഫി ഇഷ്ടമാണ്. ദുൽഖറിന്റെ ഫോട്ടോഷോപ്പിൽ പരീക്ഷണവും നടത്തി.

അവസരം കിട്ടുന്നത് വരെ അഭിനയ രംഗത്ത് ഉണ്ടാവും തുടർന്നും സിനിമ മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യാനാണ് താൽപ്പര്യം എന്നും താരം പറഞ്ഞു.