മികച്ച അഭിനയം കാഴ്ച്ചവെച്ച് എത്തിയ താരം; പിന്നീട് മുഴുവൻ ഐറ്റം ഡാൻസുകൾ; താരത്തിന്റെ ജീവിതം മാറ്റിമറിച്ചത് അതായിരുന്നു; തുറന്ന് പറച്ചിലുകൾ വൈറൽ ആകുമ്പോൾ…

0

മലയാളി പ്രേക്ഷകരുടെ  എന്നല്ല ഒരു കാലത്ത് സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ താര മൂല്യ ഉള്ള നടിമാരിൽ ഒരാൾ ആയിരുന്നു ചാർമി കൗർ. മലയാളത്തിനു പുറമെ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി സിനിമയിൽ വരെ താരം തന്റെ അഭിനയം കൊണ്ട് പ്രേക്ഷരെ അത്ഭുത പെടുത്താൻ താരത്തിന് കഴിഞ്ഞു.

നീ തോട് കവലി എന്ന തെലുങ്ക് സിനിമ ആണ് ആണ് താരം ആദ്യം അഭിനയിച്ചത്. അതെ വർഷം തന്നെ മലയാളത്തിലും അവസരങ്ങൾ ലഭിച്ചു. 2002 വിനയൻ സംവിധാനം ചെയ്‌ത കാട്ടുചെമ്പകം എന്ന സിനിമയിൽ ആണ് താരം മലയാളത്തിൽ അഭിനയിച്ചത്. ജയസൂര്യ ആയിരുന്നു നായകൻ ആയി എത്തിയത്. അനൂപ് മേനോന്റെ ആദ്യ സിനിമ കൂടി ആയിരുന്നു. പിന്നീട് അങ്ങോട്ട് തുടർച്ച ആയി ഒരുപാട് നല്ല സിനിമകൾ പ്രേക്ഷകർക്ക് താരം സമ്മാനിച്ചു.

കാട്ടുചെമ്പകത്തിന് ശേഷം രണ്ടു മലയാള സിനിമകളിൽ കൂടി താരം അഭിനയിച്ചിട്ട് ഉണ്ട്. ദിലീപ് നായകൻ ആയ ആഗതൻ എന്ന സിനിമയിലും, മമ്മൂട്ടി നായകൻ ആയ താപ്പാന എന്ന സിനിമയിലും പ്രധാന വേഷത്തിൽ എത്താൻ താരത്തിന് സാധിച്ചു. ജോണി ആന്തണി ആയിരുന്നു താപ്പാനയുടെ സംവിധായകൻ. ചന്തമാമ എന്ന സിനിമയിൽ കാജൽ അഗർവാളിന് ശബ്ദം നൽകി വോയിസ് ആർട്ടിസ്റ്റ് ആയും ചാർമി വന്നു.

40 ൽ കൂടുതൽ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. നായികാ വേഷത്തിൽ ഉള്ള അവസരങ്ങൾ താരത്തിന് കുറഞ്ഞു വന്നപ്പോൾ പിന്നീട് താരം സിനിമയിൽ സജീവം ആയത് ഐറ്റം ഡാൻസിലൂടെ ആണ്. അത് പോലെ താരം നല്ല ഒരു ഡാൻസർ കൂടിയാണ്. ഇപ്പോൾ താരം സിനിമയിൽ അഭിനയ രംഗത്ത് ഒട്ടും സജീവമല്ല.

2015 ൽ ആണ് താരം അവസാനമായി അഭിനയിച്ചത്. വിക്രം നായകനായ 10 എൻട്രതുക്കുള്ള എന്ന തമിഴ് സിനിമയിൽ ആണ് താരത്തിന്റെ അവസാന സിനിമ. ഇപ്പോൾ താരം സിനിമ പ്രൊഡക്ഷൻ രംഗത്ത് ആണ് സജീവം ആയിട്ടുള്ളത്. വിജയ് ദേവരകൊണ്ട നായകൻ ആകുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത് താരം ആണ്. അതോടെ നിർമ്മാണ രംഗത്തു സജീവം ആകാൻ ആണ് തരത്തിന്റർ പ്ലാൻ.

താരം ആദ്യ മായി നായികാ വേഷത്തിൽ എത്തുന്ന സമയത്ത് താരത്തിന്റെ പ്രായം 13 വയസ്സായിരുന്നു എന്നും അന്ന് മുതൽ ഇന്നുവരെയും സ്വന്തം ചെലവിൽ ആണ് താൻ ജീവിച്ചത് എന്നും അത് എവിടെയും വളരെ അഭിമാനത്തോടെ പറയും എന്നും താരം കൂട്ടിച്ചേർത്തു. മലയാള സിനിമയെ വലിയ ഇഷ്ടമാണ് എന്നും അവസരം സിനിമ അഭിനയിക്കാൻ താല്പര്യമുണ്ട് എന്നും താരം പറഞ്ഞു. താരം സിനിമാ രംഗത്തു സജീവം അല്ലെങ്കിലും ഒരുപാട് ആരാധകർ താരത്തിന് ഉണ്ട്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.