ഞങ്ങള്‍ രണ്ടുപേരും ഒരിക്കലും കണ്ടിട്ടില്ലാത്ത അയാളുമായി പ്രണയത്തിലാണ്, സന്തോഷം പങ്ക് വെച്ച് പ്രദീപ് ചന്ദ്രന്‍

0
Pradeep-Chandran.anupama...
Pradeep-Chandran.anupama...

പ്രശസ്ത നടനും സംവിധായകനുമായ മേജർ രവി സംവിധാനം ചെയ്ത മിഷൻ 90 ഡേയ്സ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തിലേക്കെത്തിയ താരമാണ് പ്രദീപ് ചന്ദ്രന്‍.മലയാളത്തിൻെറ പ്രിയപ്പെട്ട നടൻ മോഹനലാലിനൊപ്പമാണ് കൂടുതൽ സിനിമകളിൽ അഭിനയിച്ചിരിക്കുന്നത്. 1981 നവംബർ 17ന്  ചന്ദ്രശേഖരൻ നായർ,വത്സല സി.നായർ ദമ്പതികളുടെ മകനായി തിരുവന്തപുരത്താണ് പ്രദീപ് ചന്ദ്രൻ ജനിച്ചത്. കോയമ്പത്തൂരിലുള്ള വി.എൽ.ബി ജാനകിയമ്മാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നിന്നുമാണ് പ്രദീപ് ചന്ദ്രൻ എം.ബി.എ ബിരുദം കരസ്ഥമാക്കിയത്.അതെ പോലെ എം‌ബി‌എ പൂർത്തിയാക്കിയ ശേഷം ബാംഗ്ലൂരിലെ ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്തു.അതിന് ശേഷം പിന്നീട്  പ്രദീപ് സിനിമാമേഖലയിലേക്ക് പ്രവേശിച്ചു.

പ്രേക്ഷക മനസ്സിൽ വളരെ വലിയ രീതിയിൽ സ്വാധിനം ചെലുത്തിയ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയായ ‘കറുത്തമുത്തി’ല്‍ കൂടിയാണ് പ്രദീപ് ആസ്വാദക മനസ്സിൽ സ്ഥാനംനേടുന്നത്. ഈ സീരിയലില്‍ ഡിസിപി അഭിറാം എന്ന കഥാപാത്രമായി ആയിരുന്നു പ്രദീപ് എത്തിയത്.ഈ കഥാപാത്രം പ്രേഷകരുടെ മനസ്സിൽ ആകാംക്ഷ നിറച്ചു.അതെ പോലെ തന്നെ ബിഗ് ബോസ് സീസണ്‍ ഒന്നില്‍ മത്സരാര്‍ത്ഥിയായി എത്തിയപ്പോഴും പ്രേക്ഷകര്‍ പ്രദീപിനെ ഇരു കയ്യും നീട്ടിയീണ് സ്വീകരിച്ചത്.ആ സമയത്ത് ആരാധകർക്കിടയിൽ വലിയ ചർച്ച ചെയ്യപ്പെട്ടത് പ്രദീപിനെ കുറിച്ചായിരുന്നു.അതെ പോലെ 2010 വർഷത്തിൽ കുഞ്ഞാലി മരയ്ക്കാർ എന്ന മനോഹര പരമ്പരയിലൂടെ ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹത്തിന്  മികച്ച പുതുമുഖം നടനുള്ള ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് 2011-ൽ നേടുവാൻ സാധിച്ചു. സിനിമാ-സീരിയൽ രംഗത്ത് ഒരേ പോലെ തിളങ്ങാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രേഷകരുടെ മനസ്സിൽ നിലവിൽ ഈ സമയത്തും വളരെ വലിയ സ്ഥാനം നേടിയെടുക്കാൻ അഭിനയമികവ് കൊണ്ട് തന്നെ പ്രദീപ് ചന്ദ്രന് കഴിഞ്ഞിട്ടുണ്ട്.

താരത്തിൻെറ വിവാഹം കഴിഞ്ഞ വര്‍ഷമായിരുന്നു.കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി അനുപമ രാമചന്ദ്രനാണ് പ്രദീപിന്റെ ഭാര്യ.അനുപമ ഇൻഫോസിസ് ജീവനക്കാരിയാണ്.വളരെ ലളിതമായ നടന്ന വിവാഹ ചടങ്ങില്‍ ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്.ഇപ്പോഴിതാ അദ്ദേഹത്തിന്റെ  ജീവിതത്തിലെ ഏറ്റവും  പുതിയ സന്തോഷം പങ്കിടുകയാണ് ഇപ്പോള്‍.‘ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളുമായി ദിവ്യമായ പ്രണയത്തിലാണ്. പരിചിതമല്ലാത്ത ഏറ്റവും സുന്ദരമായ ഒരു വികാരമാണ് ഇപ്പോള്‍ ഉള്ളത്. വൈകാതെ കാണാം കുഞ്ഞേ…’ എന്നാണ് പ്രി ഡെലിവറി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് പ്രദീപ് കുറിച്ചത്. ഇതിനോടകം തന്നെ ആശംസുകളുമായി നിരവധി ആരാധകരാണ് എത്തുന്നത്.കുഞ്ഞാലി മരയ്ക്കാര്‍’ എന്ന സീരിയലിലെ കുഞ്ഞാലിയുടെ വേഷം അവതരിപ്പിച്ചുകൊണ്ടാണ് പ്രദീപ് ടെലിവിഷന്‍ പരമ്പരകളുടെ ഭാഗമാകുന്നത്. ‘മിഷന്‍ 90 ഡേയ്‌സി’ലൂടെയാണ്  സിനിമയിലേക്ക് എത്തുന്ന താരം അതിന് ശേഷം ദൃശ്യം, ഒപ്പം, ഇവിടം സ്വര്‍ഗമാണ്, ഏഞ്ചല്‍ ജോണ്‍, കാണ്ഡഹാര്‍, ലോക്പാല്‍, ലോഹം, 1971 ബിയോണ്‍ഡ് ബോര്‍ഡേഴ്‌സ എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചു കൊണ്ട് ജനശ്രദ്ധ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.