ഇവർ അന്ധരല്ല. സോഷ്യൽ മീഡിയ ആഘോഷമാക്കിയ സേവ് ദ ഡേറ്റിന് പിന്നിലെ രഹസ്യം ഇതാണ്.

0

ഇന്നലെ സോഷ്യൽ മീഡിയ ഒട്ടാകെ കത്തി നിന്നിരുന്നത് ഒരു വെറൈറ്റി സേവ് ദ ഡേറ്റ് വീഡിയോയും ചിത്രങ്ങളും ആണ്. അന്ധരായ രണ്ടുപേർ അവരുടെ അക കണ്ണിലൂടെ അടുത്ത അറിയുന്നതും പ്രണയിക്കുന്നതും ഒക്കെയായിരുന്നു കൺസെപ്റ്റ്. തിരക്കുള്ള കൊച്ചി നഗരത്തിലൂടെ പരസ്പരം കൈ ചേർത്തു പിടിച്ച് നടക്കുന്ന അന്ധരായ ജോഡികൾ. ഗ്ലാമറസായും, നാടനായും ഒക്കെയുള്ള ഫോട്ടോഷൂട്ടുകൾ കണ്ടുമടുത്ത മലയാളികൾക്ക് ഈ കാഴ്ച പുതുമയുള്ള ഒന്നുതന്നെയായിരുന്നു. കണ്ണിലെ വെളിച്ചം കെട്ടുപോയവർക്കും എല്ലാവരെയും പോലെ വിവാഹസ്വപ്നങ്ങൾ ഉണ്ടെന്ന് പറയാതെ പറഞ്ഞ മനോഹരമായ ഒരു സേവ് ദ ഡേറ്റ് ആയിരുന്നു അത്. ആത്രേയ വെഡിങ് കമ്പനി ആയിരുന്നു ഈ ചിത്രങ്ങൾ പകർത്തി ഇരുന്നത്. ഇപ്പോഴിതാ ഈ വൈറൽ സേവ് ദ ഡേറ്റ് ചിത്രങ്ങൾക്ക് പിന്നിലുള്ള രഹസ്യം തുറന്നു പറയുകയാണ് ക്യാമറാമാൻ ജിബിൻ ജോയി.

നമ്മൾ കണ്ട ആ ചിത്രങ്ങളിലെ ജോടികൾ യഥാർത്ഥത്തിൽ അന്ധരല്ല. അവർ കാഴ്ച ഉള്ളവരാണ്. പക്ഷേ അങ്ങനെ ഒരു കൺസെപ്റ്റിനു പിന്നിലേക്ക് പോയതിന് ഒരു കാരണമുണ്ട്. സേവ് ദ ഡേറ്റ് കോൺസെപ്റ്റു കളിൽ ഇനി പരീക്ഷണങ്ങളൊന്നും ബാക്കി ഉണ്ടെന്നു തോന്നുന്നില്ല. കോർപ്പറേറ്റ് ലുക്ക് മുതൽ മീൻ കച്ചവടക്കാരൻ വരെ അതിൽ വന്നു കഴിഞ്ഞു.  പെയിന്ററായും, തൊഴിലുറപ്പ് പണിക്കാരൻ ആയും, നഗരസഭാ ജീവനക്കാരൻ ആയും ഒക്കെ പെണ്ണിനേയും ചെറുക്കനെയും അണിനിരത്തി ഞാനും ഒരുപാട് സേവ് ദ ഡേറ്റ് കൺസെപ്റ്റുകൾ ചെയ്തിട്ടുണ്ട്. പക്ഷേ ദൈവം എല്ലാവിധ അനുഗ്രഹങ്ങളും, ആരോഗ്യവും ഒക്കെ നൽകിയവരുടെ കഥയാണത്.

പക്ഷെ ശാരീരിക വൈകല്യമുള്ള, വിവാഹ സങ്കല്പങ്ങലിലേക്ക് ഒരു ക്യാമറാമാനും കയറി ചെന്നിട്ടില്ല. അത്തരക്കാർക്ക് മാതൃക കാട്ടുന്ന, സന്ദേശം പകരുന്ന തരത്തിൽ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് സോഷ്യൽ മീഡിയ ഇപ്പോൾ ആഘോഷിക്കുന്ന ഈ ഷൂട്ട് ഉണ്ടായത്. മുണ്ടക്കയം സ്വദേശിയായ അജയും, ചിറ്റാർ സ്വദേശിനിയായ ജിൻസിയും ശരിക്കും അന്ധരല്ല. പക്ഷേ അവർ പങ്കുവയ്ക്കുന്ന വിവാഹ സന്ദേശം അന്ധരായ വിവാഹം സ്വപ്നം കാണുന്ന ജോഡികൾക്ക് ഉള്ളതാണ്. അവരുടെയൊക്കെ വിവാഹ സ്വപ്നങ്ങളിലും സേവ് ദ ഡേറ്റും, ഫോട്ടോഗ്രാഫിയും ഉണ്ടെന്ന് കാണിച്ചു കൊടുക്കുക എന്നതാണ് ഈ ചിത്രങ്ങളിലൂടെ ശരിക്കും ഞാൻ ഉദ്ദേശിച്ചത്.

അജയ് യുടെ വീട്ടുകാരോടാണ്ഞാൻ ആദ്യം ഈ കൺസെപ്റ്റ്നെ പറ്റി പറയുന്നത്. അവർ ആശയത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഈ ഒരു സന്ദേശം എത്ര പേരിലേക്ക് എത്തും എന്ന് അറിയില്ല. ഒരാളെങ്കിലും ശാരീരിക വൈകല്യമുള്ളവരുടെ സ്വപ്നങ്ങളെക്കുറിച്ച് മനസ്സിലാക്കിയെങ്കിൽ ഞങ്ങളുടെ ഈ ശ്രമം സഫലമായി എന്ന് കരുതും. ഇതായിരുന്നു ആ വൈറൽ ചിത്രങ്ങളെപ്പറ്റി ക്യാമറാമാനായ ജിബിൻ പറഞ്ഞത്. വനിത മാഗസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.