വിജയ്ടെ കൂടെ ആ സീനിൽ അഭിനയിക്കാൻ പാടില്ലായിരുന്നു ; ഇപ്പൊ അതേ കുറിച്ചു ഓർത്തു സങ്കടം തോന്നും മാളവിക.

0

മാളവിക ഒരു കാലത്തു തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയായിരുന്നു. ഉന്നൈ തേടി എന്ന ചിത്രത്തിലൂടെ തമിഴ് സൂപ്പർ സ്റ്റാർ തലഅജിത്തിന്റെ നായികയായിട്ടാണ് മാളവിക വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം നടത്തുന്നത്.

താരത്തിന്റെ ആദ്യ സിനിമയ്ക്ക് ശേഷം കൈനിറയെ സിനിമകൾ ആയിരുന്നു നടിക്ക് പിന്നീട് കിട്ടിയത്. തമിഴ് തെലുങ്ക് സിനിമകളിൽ എല്ലാം താരം സജീവം ആയിരുന്നു.

മമ്മൂട്ടി നായകൻ ആയ ഫാന്റം എന്ന മലയാള സിനിമയിൽ കൂടി താരം മലയാളത്തിൽ അഭിനയിച്ചു.2008 ല്‍ സിനിമാ ജീവിതം അവസാനിപ്പിച്ച നടി പിന്നെ തിരിച്ച് വന്നിരുന്നില്ല.

താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത് വിജയ് നായകനായി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം കൂടി ആയ കുരുവിയിൽ ആണ് മാളവിക അവസാനം മുഖം കാണിച്ചത്. ആ സിനിമയിലെ ഒരു പാട്ട് രംഗത്തില്‍ മാത്രമേ മാളവിക ഉണ്ടായിരുന്നത്.

ഹൃത്വിക് റോഷനെ പോലെയാണ് വിജയ്. ശരിക്കും ചെന്നൈലെ ഹൃതിക് റോഷൻ ആണ് വിജയ് കാരണം അദ്ദേഹത്തിന്റെ ഡാന്‍സ് എല്ലാം അതു പോലെ  അതി  മനോഹരം ആയിരിക്കും. കുരുവി എന്ന സിനിമയിലെ പാട്ട് സീന്‍ എനിക്ക് വലിയൊരു അവസരമായിരുന്നു.

ഇപ്പോൾ താരം കുരുവിയെ കുറിച്ചും  ആ സിനിമയെ പാട്ട് സീനിനെ കുറിച്ചും ആണ് പറയുന്നത് ആ പാട്ട് രംഗത്തിൽ അഭിനയിക്കുമ്പോള്‍ താന്‍ രണ്ടു മാസം ഗര്‍ഭിണി ആയിരുന്നു എന്ന് പറയുക ആണ് നടി ഇപ്പോള്‍. തന്റെ സിനിമയിലെ ഇഷ്ട നായകൻ മാരെ കുറിച്ച് പറഞ്ഞ് എത്തിയ വീഡിയോ യില്‍ കൂടി ആണ് മാളവിക ഇക്കാര്യം തുറന്നു പറഞ്ഞു ആരാധകരോട്  പങ്കുവെച്ചത്.

വിജയ് നായകൻ ആയ കുരുവി എന്ന സിനിമയിലെ ആ പാട്ട് സീന്‍ എനിക്ക് വലിയൊരു അവസരം ആയിരുന്നു. പക്ഷേ അന്നേരം ഞാന്‍ രണ്ട് മാസം ഗര്‍ഭിണി കൂടി ആയിരുന്നു. അതു കൊണ്ട് കുരുവിയിലെ പാട്ട് സീനില്‍ ചെയ്ത ഡാന്‍സിനെ കുറിച്ചു ഓര്‍ത്ത് ഞാന്‍ ഒരുപാട് വിഷമിച്ചു. ശരിക്കും  ഒരു കുപ്പി പോലെ ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടം നടക്കുന്നത് ആ പാട്ട് കണ്ടാല്‍ ഇപ്പോഴും മനസിലാവും. പക്ഷേ എന്ത് ചെയ്യാനാണ്. അതെന്റെ അവസാന ചിത്രമായിരുന്നു എന്നു കൂടി നടി പറയുന്നു.

ഫാന്റം മാത്രം അല്ല മോഹൻലാൽ നായകൻ ആയ പകൽ നക്സ്ത്രങ്ങൾ എന്ന സിനിമയിലും മാളവിക അഭിനയിച്ചിട്ടുണ്ട് . ബംഗ്ലൂരില്‍ ബിസിനസ് നടത്തുന്ന സുമേഷ് മേനോൻ ആണ് ഭർത്താവ്  2007 ലാണ് മാളവിക വിവാഹിത ആവുന്നത്. ശേഷം രണ്ട് കുട്ടികളുടെ അമ്മ കൂടിയായ നടി നല്ലൊരു കുടുംബിനിയായി കഴിയുകയാണ് ഇപ്പോൾ. തല അജിത്തും രജനികാന്തും അടക്കം നിരവധി സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനു ഭവത്തെ കുറിച്ചും നടി ആ വീഡിയോയിൽ തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ സിനിമയിൽ സജീവം അല്ലെങ്കിലും താരത്തിന് നിരവധി ആരാധകർ ഉണ്ട്.